scorecardresearch

ബുധൻ ഉച്ചരാശിയിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

2022 ഓഗസ്റ്റ് 21 മുതൽ ഒക്ടോബർ 26 (1198 ചിങ്ങം 4 മുതൽ തുലാം 9) വരെ ഏതാണ്ട് എഴുപത് ദിവസം ബുധൻ തന്റെ ഉച്ചരാശിയായ കന്നിയിലാണ്. ബുധനെ സംബന്ധിച്ചിടത്തോളം അല്പം നീണ്ട കാലയളവാണ് ഇത്. സാധാരണ ഒരു മാസമോ അതിൽ കുറവോ മാത്രമാണ് ബുധൻ ഓരോ രാശിയിലും സഞ്ചരിക്കുക.

Advertisment

മെർക്കുറി എന്ന് പാശ്ചാത്യർ വിളിക്കുന്ന ബുധൻ ഒരു പണ്ഡിതഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കല്പിച്ചിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് ചാന്ദ്രി, ഇന്ദുപുത്രൻ, താരേയൻ, സോമ്യൻ തുടങ്ങിയ പേരുകളുണ്ട്, ബുധന്. ഗ്രഹനിലയിൽ 'ബു' എന്ന അക്ഷരമാണ് ബുധനെ കുറിക്കുന്നത്.

പാണ്ഡിത്യം, വിദ്യ, വിജ്ഞാനം, ഹാസ്യം, ഗണിതം, സാഹിത്യം, വ്യാകരണം, ജ്യോതിഷം, അക്കൗണ്ടൻസി, ശില്പം, ചിത്രകല, പത്രപ്രവർത്തനം, കായികമേഖല, കൈയ്യക്ഷരം, ബന്ധുബലം, കച്ചവടം എന്നിവ ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

പന്ത്രണ്ട്‌ രാശികളിൽ മിഥുനം, കന്നി എന്നീ രാശികൾ രണ്ടും ബുധനുമായി ശക്തമായ ബന്ധമുള്ളവയാണ്. മിഥുനത്തിന് ബുധന്റെ സ്വക്ഷേത്രം എന്ന അവകാശമേയുള്ളു. എന്നാൽ കന്നിരാശി, ബുധന്റെ സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിങ്ങനെ മൂന്നുതരത്തിൽ സവിശേഷതയർഹിക്കുന്ന രാശിയാണ്.

Advertisment

ബുധദശ, ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് ബുധന്റെ ഉച്ചക്ഷേത്രസ്ഥിതി സമുജ്ജ്വലകാലമായിരിക്കും. ബുധൻ ഗ്രഹനിലയിൽ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്നവർക്കും ഇക്കാലത്ത് പലതരം നേട്ടങ്ങളുണ്ടാകും. അതുപോലെ മിഥുനക്കൂറിലും (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) കന്നിക്കൂറിലും (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ജനിച്ചവർക്കും ശോഭനഫലങ്ങൾ വന്നുചേരും.

ബുധന്റെ നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ. അവർക്കും ഗുണപ്രധാനമായ രണ്ടുമാസമാണ് തുടങ്ങിയിരിക്കുന്നത്. അഭീഷ്ടസിദ്ധി, ധനനേട്ടങ്ങൾ, വ്യക്തിത്വ വികാസം, പഠനപുരോഗതി, ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഉന്നതി, ബന്ധുബലം എന്നിവയെല്ലാം ചില തെറ്റാനിടയില്ലാത്ത സാധ്യതകളാണ്.

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ ബുധന്റെ രാശിമാറ്റം എപ്രകാരമാണെന്ന് നോക്കാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ബുധൻ ആറാം ഭാവത്തിലാണ്. കാര്യവിജയം പ്രതീക്ഷിക്കാം. ബുദ്ധിമാന്മാരായ മനുഷ്യരുടെ സഹായം കിട്ടും. ശത്രുക്കളെ കൗശലത്തിലൂടെ പരാജയപ്പെടുത്തും. സാങ്കേതികവിദ്യ പഠിക്കാനുള്ള ശ്രമം വിജയം കാണും. സ്ഥാനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. കടം കൊടുത്ത പണം മടക്കിക്കിട്ടും. തീരുമാനങ്ങൾ വിവേകപൂർവ്വം കൈക്കൊള്ളും.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ ): ഹൃദയത്തെക്കാൾ മസ്തിഷ്കമാണ് പ്രധാനമെന്ന് ചിന്തിക്കും. വ്യക്തികളെയും വിഷയങ്ങളെയും ബുദ്ധികൊണ്ട് അളക്കും. വാക്കുകൾ നന്നായി ഉപയോഗിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കും. ഉപരിപഠനത്തിന് അവസരമുണ്ടാവും. മത്സര പരീക്ഷകളിൽ മക്കൾക്ക് വിജയമുണ്ടാകും. അധ്യാപകർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ബാങ്ക് ജോലിക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. നിയമം, മാധ്യമം തുടങ്ങിയ രംഗങ്ങളിലുള്ളവർക്ക് തൊഴിൽ രംഗത്ത് ശോഭിക്കാനാവും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 ): ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി കൂടിച്ചേരാനാവും. ഗൃഹനിർമ്മാണം പൂർത്തിയാവും. ധനസ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം നീങ്ങി പൂർവ്വാധികം ഊഷ്മളമായ ബന്ധം പുലരും. ഇഷ്ടപ്പെട്ടവരോടൊപ്പം വിനോദ യാത്ര നടത്തും. കായിക രംഗത്തുള്ളവർക്ക് വിജയം കൈവരിക്കാനാവും. ധനവിനിയോഗം കൃത്യമായിരിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചമാകും.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം ): അധികാരികളുടെ കണ്ണിലെ കരടായി മാറും. സാമ്പത്തികമായി പരുങ്ങലിലാവും. ചിലരുടെ സഹായം ലഭിക്കുമെങ്കിലും അത് ഗുണത്തിനാണോ ദോഷത്തിനാണോ എന്ന് ശങ്കിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കാലമാണ്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടും. രോഗികൾക്ക് ചികിത്സ ഫലിക്കുന്നില്ലെന്ന തോന്നൽ വരാം. ഉടമ്പടികൾ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. പൂർവ്വ വിദ്യാർത്ഥികളുമായി സംഗമിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: