scorecardresearch

ചൊവ്വ മിഥുനം രാശിയിലേക്ക്, മകം മുതൽ തൃക്കേട്ട വരെ

Mars in Midhunam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം

Mars in Midhunam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Mars in Midhunam Rashi 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരുകയുമാണ്. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.

Advertisment

പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.

“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): പതിനൊന്നാം രാശിയിലേക്കാണ് കുജമാറ്റമെന്നതിനാൽ ധാരാളം അനുകൂലകാര്യങ്ങൾ സംഭവിക്കും. സമൂഹമദ്ധ്യത്തിൽ ആദരിക്കപ്പെടും. ഭൂമി, നിക്ഷേപം, കച്ചവടം എന്നിവയിൽ നിന്നും വരുമാനം കൂടും. മത്സരങ്ങളിൽ വിജയിക്കും. അവിവാഹിതർക്ക് വിവാഹസിദ്ധി, പ്രണയാനുഭവങ്ങൾ എന്നിവ കൈവരാം. എതിർപ്പുകളെ ഫലപ്രദമായി നേരിടും. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവയും സാധ്യതകളാണ്. കുടുംബാംഗങ്ങൾക്കും ഐശ്വര്യം ഭവിക്കും.

Advertisment

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ഉന്നമനത്തിലേക്കുള്ള ശ്രമം കുറച്ചൊക്കെ വിജയിക്കും. കടബാധ്യതകൾ പരിഹരിക്കാൻ ഊർജിത പ്രയത്നം തുടരും. സർക്കാരിൽ നിന്നുള്ള ധനസഹായം വൈകിയേക്കും. പ്രൊഫഷണൽ രംഗത്തെ വെല്ലുവിളികൾ ധൈര്യപൂർവം ഏറ്റെടുക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകുന്നതാണ്. ബൗദ്ധിക വിനോദങ്ങളിൽ അഭിരമിക്കും. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടിവരാം. ജീവിത ശൈലീരോഗങ്ങൾ വർദ്ധിക്കാം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ): ഭാഗ്യാനുഭവങ്ങൾ തുടരുന്നതായിരിക്കും. സാഹസ കർമ്മങ്ങൾക്ക് മുതിരരുത്. വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുകയാവും ആശാസ്യം. ചില സൗഹൃദങ്ങൾ ദോഷത്തിനാണോ എന്ന് ചിന്തിക്കും. ഉപാസനാദികളിൽ തടസ്സം വരാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. മക്കളുടെ പഠനം / വിവാഹം ഇത്യാദികൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും. പൊതുപ്രവർത്തനത്തിൽ അനിഷ്ടമോ വിരക്തിയോ വരാം.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): അഷ്ടമസ്ഥനാണ് ചൊവ്വ. സാഹസങ്ങൾ ഒഴിവാക്കണം. വാഹനം, അഗ്നി, ആയുധം ഇവയിൽ ശ്രദ്ധ വേണം. സ്ഥിരരോഗികൾ വൈദ്യപരിശോധനയിൽ അലംഭാവമരുത്. പണവരവ് മന്ദഗതിയിലാവാം. വസ്തുസംബന്ധിച്ച വ്യവഹാരങ്ങളിൽ അനുകൂലവിധി വൈകിയേക്കും. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അതിനവസരം ഉണ്ടാവും. ചെറുകിട ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് തരക്കേടില്ലാത്ത കാലമാണ്. നവസംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് മാറ്റുന്നതാവും ഉചിതം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: