scorecardresearch

Jupiter Transit 2024: വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു-മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

നവഗ്രഹങ്ങളിൽ ഈശ്വരാംശം ഏറ്റവും കൂടുതലുള്ളത് വ്യാഴഗ്രഹത്തിനാണ്. 'സർവ്വേശ്വരകാരകൻ' എന്ന് വ്യാഴം വിളിക്കപ്പെടുന്നുണ്ട്. എല്ലാ ഈശ്വരന്മാരുടെയും പ്രതിനിധിയാണ് വ്യാഴം എന്നാണ് ആ വിശേഷണത്തിൻ്റെ സാരം

നവഗ്രഹങ്ങളിൽ ഈശ്വരാംശം ഏറ്റവും കൂടുതലുള്ളത് വ്യാഴഗ്രഹത്തിനാണ്. 'സർവ്വേശ്വരകാരകൻ' എന്ന് വ്യാഴം വിളിക്കപ്പെടുന്നുണ്ട്. എല്ലാ ഈശ്വരന്മാരുടെയും പ്രതിനിധിയാണ് വ്യാഴം എന്നാണ് ആ വിശേഷണത്തിൻ്റെ സാരം

author-image
S. Sreenivas Iyer
New Update
horoscope

Jupiter Transit 2024: വ്യാഴത്തിൻ്റെ രാശിമാറ്റം

കഴിഞ്ഞ ഒരു വർഷമായി മേടം രാശിയിലൂടെ സഞ്ചരിക്കുന്ന വ്യാഴം അഥവാ ഗുരു (രാശി ചക്രത്തിലെ 'ഗു' എന്ന അക്ഷരം സൂചിപ്പിക്കുന്ന ഗ്രഹം വ്യാഴം അഥവാ ഗുരുവാണ്)  2024 മേയ് മാസം 1-ാം തീയതി / കൊല്ലവർഷം 1199 മേടമാസം 18-ാം തീയതി ബുധനാഴ്ച ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. 

ജ്യോതിഷപരമായി പ്രാധാന്യമുള്ളതാണ് വ്യാഴത്തിൻ്റെ രാശിമാറ്റം അഥവാ രാശിപ്പകർച്ച. വർഷത്തിലൊരിക്കലാണ് വ്യാഴം രാശി മാറുന്നത്.

Advertisment

 മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടുരാശികൾ അടങ്ങുന്ന രാശിചക്രം ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ടു വർഷം വേണ്ടി വരുന്നു. ഇതിനെ ജ്യോതിഷത്തിലും സാഹിത്യത്തിലും 'വ്യാഴവട്ടം' എന്നുപറയും. 2024 മേയ് ഒന്നിന് ഇടവത്തിൽ പ്രവേശിക്കുന്ന വ്യാഴം 2025 മേയ് - ജൂൺ വരെ  ഒരു കൊല്ലം ഇടവം രാശിയിൽ സഞ്ചരിക്കും എന്നാണ് മനസ്സിലാക്കപ്പെടേണ്ട ആശയം.

വ്യാഴം ഓരോ രാശിയിലും സഞ്ചരിക്കുമ്പോൾ മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ടുകൂറുകളിൽ ജനിച്ചവർക്ക് (പന്ത്രണ്ടുകൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്) എന്തൊക്കെ അനുഭവങ്ങൾ വരിക എന്നത് ജ്യോതിഷത്തിലെ വാർഷിക ഫലനിരൂപണത്തിൽ പ്രധാനമാണ്. 

പ്രായേണ വ്യാഴം അവരവരുടെ ജന്മരാശിയുടെ അഥവാ ജനിച്ച കൂറിൻ്റെ 2, 5, 7, 9, 11 എന്നീ അഞ്ച് രാശികളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഗുണം നൽകുക. അപ്രകാരം ചിന്തിക്കുമ്പോൾ മേടം (രണ്ടാംകൂറിൽ), കർക്കടകം ( പതിനൊന്നാംകൂറിൽ), കന്നി (ഒമ്പതാം കൂറിൽ), വൃശ്ചികം (ഏഴാംകൂറിൽ), മകരം ( അഞ്ചാം കൂറിൽ) എന്നീ കുറുകളിൽ ജനിച്ചവർക്കാണ് വ്യാഴത്തിൻ്റെ ഇടവം രാശിയിലേക്കുള്ള മാറ്റം ഗുണം ചെയ്യുക.  

Advertisment

വ്യാഴം ജന്മരാശിയിലും (ഇടവക്കൂറുകാർക്കും), മൂന്നാം രാശിയിലും (മീനക്കൂറുകാർക്കും), നാലാം രാശിയിലും (കുംഭക്കൂറുകാർക്കും), ആറാം രാശിയിലും  (ധനുക്കൂറുകാർക്കും), എട്ടാം രാശിയിലും (തുലാക്കൂറുകാർക്കും), പത്താം രാശിയിലും (ചിങ്ങക്കൂറുകാർക്കും), പന്ത്രണ്ടാം രാശിയിലും (മിഥുനക്കൂറുകാർക്കും) ഗുണരഹിതനാണ് അഥവാ ദോഷപ്രദനാണ്.  ഗ്രഹനില അഥവാ ജാതകം അനുസരിച്ച് നല്ലദശയും അപഹാരവുമൊക്കെയാണ് നടക്കുന്നതെങ്കിൽ വ്യാഴമാറ്റം കൊണ്ടുള്ള ദോഷാനുഭവങ്ങൾ ലഘൂകരിക്കപ്പെടും.

ജീവിതത്തെ ഉയർത്തുകയും ഭൗതികവും ആത്മികവുമായ വളർച്ച നൽകുകയും ചെയ്യുന്ന ഗ്രഹമാണ് വ്യാഴം. തടസ്സങ്ങൾ അകന്ന് ജീവിതത്തിൻ്റെ സമസ്ത മേഖലകളും അഭ്യുദയത്തിലെത്താൻ വ്യാഴം ഏവരേയും അനുഗ്രഹിക്കുന്നതായി സങ്കല്പിക്കപ്പെടുന്നു. നവഗ്രഹങ്ങളിൽ ഈശ്വരാംശം ഏറ്റവും കൂടുതലുള്ളത് വ്യാഴഗ്രഹത്തിനാണ്. 'സർവ്വേശ്വരകാരകൻ' എന്ന് വ്യാഴം വിളിക്കപ്പെടുന്നുണ്ട്. എല്ലാ ഈശ്വരന്മാരുടെയും പ്രതിനിധിയാണ് വ്യാഴം എന്നാണ് ആ വിശേഷണത്തിൻ്റെ സാരം. 

ചിങ്ങക്കൂറ് മുതൽ വൃശ്ചികക്കൂര്‍ വരെയുള്ള കുറുകളിൽ ജനിച്ചവരുടെ വ്യാഴമാറ്റം മൂലമുള്ള ഫലം ഇവിടെ വിവരിക്കപ്പെടുന്നു.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഒമ്പതാമെടത്തുനിന്നും പത്താമെടത്തിലേക്ക് വ്യാഴം സംക്രമിക്കുന്നു. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം അനുഭവപ്പെടാം. കർമ്മരംഗത്ത് ഉദാസീനതയും ഉന്മേഷരാഹിത്യവും ഉണ്ടായേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഗുണകരമായേക്കില്ല. തൊഴിൽ തേടുന്നവർക്ക് അല്പം നിരാശയുണ്ടാവും. യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടണമെന്നില്ല. നവസംരംഭങ്ങൾക്ക് ബാലാരിഷ്ടയുണ്ടാവും. വിദ്യാഭ്യാസത്തിൽ തൃപ്തി കുറയുന്നതാണ്. മാതാപിതാക്കളോട് കലഹിച്ചേക്കും. വസ്തുവ്യാപാരത്തിൽ നഷ്ടത്തിനിടയുണ്ട്. പരമ്പരാഗത തൊഴിലുകളിൽ നിന്നും ആദായമുണ്ടാകും.  ഊഹക്കച്ചവടം, ഇൻഷ്വറൻസ്, ചിട്ടി, കമ്മീഷൻ മുതലായവ സാമ്പത്തിക നേട്ടമുണ്ടാക്കും. ക്ഷേത്രഭരണം,  നടത്തിപ്പ് മുതലായവയിൽ സൽപ്പേരുണ്ടാവും. ഋണബാധ്യത പരിഹരിക്കുന്നതിൽ ഭാഗികമായി വിജയിക്കുന്നതാണ്. ദാമ്പത്യജീവിതത്തിൽ പിണക്കവും ഇണക്കവും തുടർക്കഥയായേക്കും. ഗവേഷകർക്കും കലാകാരന്മാർക്കും പ്രശസ്തി നേടാനാവും. . 

കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

അനിഷ്ടസ്ഥാനമായ എട്ടാം ഭാവത്തിൽ നിന്നും ഇഷ്ടസ്ഥാനമായ ഒമ്പതാം ഭാവത്തിലേക്കാണ് വ്യാഴത്തിൻ്റെ സഞ്ചാരം. കാര്യവിളംബം അകന്ന് കാര്യലാഭം ഭവിക്കാം. സംരംഭങ്ങളിൽ നിന്നും നേട്ടങ്ങൾ വന്നെത്തും. ഉദ്യോഗസിദ്ധി, ഉദ്യോഗത്തിൽ അഭ്യുദയം ഇവയുണ്ടാകുന്നതാണ്. സമൂഹമധ്യത്തിൽ ആദരവും അംഗീകാരവും ലഭിക്കും. ലഘുപ്രയത്നം കൊണ്ട് വലുതായ നേട്ടങ്ങൾ ആർജ്ജിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പുഷ്ടിയുണ്ടാകും. കുടുംബ സ്വത്തിൽ അർഹമായ വിഹിതം ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാനാവും. പ്രണയ സാഫല്യം, വിവാഹ യോഗം, സന്താനഭാഗ്യം എന്നിവ പ്രതീക്ഷിക്കാം. വിദേശത്തുനിന്നും മടങ്ങിയവർക്ക് നാട്ടിൽ കഴിവിനനുസരിച്ചുള്ള തൊഴിലിൽ മുഴുകാനാവും. മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ ചികിത്സാമാറ്റത്തിലൂടെ ഭേദമാകാം. ജീവിത പങ്കാളിക്ക് ഉദ്യോഗസിദ്ധി / വളർച്ച സാധ്യതയാണ്. ധനക്ലേശം കുറയും. ന്യായമായ സമ്പാദ്യം വന്നുചേരും. മനസ്സമാധാനമുണ്ടാവും.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)

ശുഭഭാവമായ ഏഴാമെടത്തിൽ നിന്നും അശുഭ ഭാവമായ എട്ടാമെടത്തിലേക്കാണ് വ്യാഴം സംക്രമിക്കുന്നത്. നേട്ടങ്ങൾ മന്ദഗതിയിലായേക്കും. അനായാസേന നേടിയിരുന്നവ പ്രയത്നിച്ച് നേടേണ്ടതായി വരും. കൂട്ടുകച്ചവടത്തിൽ പാളിച്ചവരാനിടയുണ്ട്. ബിസിനസ്സ്പരമായോ ഔദ്യോഗികമായോ ഉള്ള യാത്രകൾ കൊണ്ട് മെച്ചം കുറയുന്നതാണ്. പലപ്പോഴും സഹിഷ്ണുത പരീക്ഷിക്കപ്പെടാം. കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ പരിഹരിക്കുക ക്ലേശകരമാവും. രാഷ്ട്രീയ നിലപാടുകളെ അണികൾ തന്നെ ചോദ്യം ചെയ്തെന്നുവരാം. സസ്പെൻഷൻ, ഡീപ്രമോഷൻ തുടങ്ങിയവ ചില സാധ്യതകളാണ്. സഹപ്രവർത്തകരുടെ പിന്തുണ കുറയാം. ഏജൻസി, കമ്മീഷൻ ഏർപ്പാടുകളിൽ വിജയിക്കുന്നതാണ്. മകൻ്റെ സാമ്പത്തിക സഹായം കടം വീട്ടാനുതകും. പിതൃസ്വത്തുക്കൾ പണയപ്പെടുത്തി മകളുടെ വിവാഹം നടത്തിയേക്കും. വിദേശജോലിക്കുള്ള ശ്രമം വിജയിക്കാം. താത്കാലികമായോ പാർട്ട്ടൈം ആയോ ഉള്ള ജോലികൾ ലഭിക്കുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ആറാം ഭാവത്തിൽ നിന്നും വ്യാഴം ഏഴാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. വ്യാഴത്തിൻ്റെ രാശിമാറ്റം വൃശ്ചികക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഏറ്റവും അനുഗുണമായ ഫലങ്ങൾ നൽകും. ബിസിനസ്സുകാർക്ക് വിപുലീകരണം സാധ്യമാകുന്നതാണ്. പാർട്ണർഷിപ്പുകൾ പ്രയോജനകരമാവും.  തൊഴിൽപരമായ യാത്രകൾ കൂടുതലാവും. അവയാൽ പ്രയോജനം സിദ്ധിക്കുന്നതുമാണ്. ഔദ്യോഗിക ജീവിതം സംതൃപ്തികരമാവും. ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്നതാണ്. ഏഴാമെടം പ്രണയം, വിവാഹം, ദാമ്പത്യം ഇവയുമായി ബന്ധമുള്ളതാകയാൽ  പ്രണയ സാഫല്യം ഉണ്ടാകും. പിണങ്ങിപ്പിരിഞ്ഞവർക്ക് വീണ്ടും ഇണങ്ങാനാവും. ജീവിത പങ്കാളിയുടെ സ്വത്തോ സമ്പാദ്യമോ ആവശ്യത്തിന് ഉതകും. സകുടുംബം വിദേശത്ത് വിനോദയാത്ര നടത്തുവാൻ അവസരം സിദ്ധിക്കും. ഊഹക്കച്ചവടത്തിൽ വിജയിക്കുന്നതാണ്. സൗഹൃദം പുഷ്ടിപ്പെടും. ഗൃഹനിർമ്മാണത്തിന് തുടക്കമിടാം. ആരോഗ്യപരമായി സമ്മിശ്രമായ കാലഘട്ടമായിരിക്കും.

Read More

Vishu Phalam 2024: സമ്പൂർണ വിഷു ഫലം 2024-അശ്വതി മുതൽ രേവതി വരെ

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 15 to April 21

Weekly Horoscope (April 14– April 20, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: