scorecardresearch

Weekly Horoscope: June 11- June 17, 2023 Astrological Predictions: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

June 11 to June 17 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 ജൂൺ 11 മുതൽ 17 വരെ (1198 ഇടവം 28 മുതൽ മിഥുനം 2 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു

June 11 to June 17 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 ജൂൺ 11 മുതൽ 17 വരെ (1198 ഇടവം 28 മുതൽ മിഥുനം 2 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ ആയില്യം വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Weekly Horoscope: June 11- June 17, 2023 Astrological Predictions

June 11 to June 17 Weekly Horoscope: Astrological Predictions Aswathi to Ayilyam: 2023 ജൂൺ 11 മുതൽ 17 വരെ (1198 ഇടവം 28 മുതൽ മിഥുനം 2 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ രേവതി വരെ 27 നാളുകളിലും ജനിച്ചവരുടെ സമ്പൂർണ്ണനക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു. സൂര്യൻ ഇടവം മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. മകയിരം ഞാറ്റുവേല തുടരുകയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്; ചന്ദ്രബലം ഇല്ലാത്ത ആഴ്ചയാണിത്.

Advertisment

ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. വ്യാഴം, രാഹു എന്നിവർ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശനി കുംഭത്തിൽ ചതയം നാളിലുണ്ട്. ബുധൻ ഇടവം രാശിയിൽ രോഹിണിയിലും ശുക്രൻ കർക്കടകത്തിൽ പൂയത്തിലും കേതു തുലാത്തിൽ ചോതിയിലും ആയി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, ഈയാഴ്ച.

അശ്വതി: രണ്ടാമെടത്തിലെ ബുധൻ വിദ്യയേകും. വാക്കിൽ വിഭുത്വമുണ്ടാകാം. പണം പല വഴികളിലൂടെ വന്നുചേരും. നാലിലെ ചൊവ്വ കുടുംബവഴക്കുകൾക്ക് വഴിയൊരുക്കാം. വാരത്തിന്റെ തുടക്കത്തിൽ നിഷ്പ്രയോജന കാര്യങ്ങൾ ചെയ്യേണ്ടിവന്നേക്കും. പാദരോഗം വിഷമിപ്പിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മികവേറുന്നതാണ്.

Advertisment

ഭരണി: തുടക്കത്തെക്കാൾ മധ്യവാരമാവും, കുറേക്കൂടി ഗുണദായകം. ഉന്മേഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. വരവുണ്ടാകും, പ്രതീക്ഷിച്ചതിലധികം. സൽസംഗങ്ങൾക്ക് സന്ദർഭം ഭവിക്കാം. കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാകുന്ന അനൈക്യങ്ങൾ പരിഹരിക്കുക തലവേദനയാവും. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണം. ഭവനം മോടിപിടിപ്പിക്കാൻ ശ്രമം തുടരുന്നതായിരിക്കും.

കാർത്തിക: വാരത്തിന്റെ തുടക്കത്തിൽ വരുമാനം കൂടും. ചില കിട്ടാക്കടങ്ങളിൽ തീരുമാനം ഉണ്ടാവും. ഭൂമിയിടപാടുകൾ ലാഭത്തിലാവുന്നതാണ്. വാരമധ്യത്തിൽ ചെലവധികരിച്ചേക്കും. യാത്രകൾ പ്രയോജനരഹിതമാകുന്നതാണ്. സൗഹൃദങ്ങൾ ഗുണത്തിനാണോ ദോഷത്തിനാണോ എന്ന വീണ്ടുവിചാരത്തിന് മുതിർന്നേക്കും. മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വാക്കുകൾ തെറ്റായി പ്രയോഗിച്ചതിനാൽ പരിഹസിക്കപ്പെടാനിടയുണ്ട്. ഗുണദോഷസമ്മിശ്രമായ വാരം.

രോഹിണി: കാലിക വിഷയങ്ങളിൽ താല്പര്യമേറും. രണ്ടാം നക്ഷത്രമായ മകയിരത്തിൽ സൂര്യൻ സഞ്ചരിക്കുകയാൽ വാക്കുകളിൽ അധികാരഭാവം നിറയുന്നതാണ്. സഹോദരിമാരുടെ പിന്തുണ നേടും. കർമ്മരംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. എന്നാൽ പ്രവർത്തന മികവ് അവകാശപ്പെടാനാവില്ല. യാത്രാക്ലേശം ഉണ്ടായേക്കും. സമയനിഷ്ഠ പാലിക്കാത്തതിന് മേലധികാരികളുടെ ശാസന കിട്ടാം. സാമ്പത്തികമായി വാരാദ്യം ഉണ്ടാവുന്ന മികവ് പിന്നീട് നിലനിർത്താൻ കഴിയണമെന്നില്ല.

മകയിരം: സൂര്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ (മകയിരം ഞാറ്റുവേല) ഈയാഴ്ച ആയാസമേറുന്നതാണ്. ദേഹക്ഷീണമുണ്ടാകും. നക്ഷത്രാധിപന് നീചം ഭവിച്ചിരിക്കുകയാൽ അഗ്രഹിച്ചവ നേടാൻ ധാരാളമായി വിയർപ്പൊഴുക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ നീങ്ങാൻ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുന്നതാണ്. ധനപരമായി മെച്ചങ്ങൾ ഉണ്ടാവാതിരിക്കില്ല. വിദ്യാഭ്യാസത്തിലെ തടസ്സങ്ങളെ മറികടക്കും. വ്യാഴം സദ്ദിനം.

തിരുവാതിര: സാമ്പത്തികമായി മെച്ചമുള്ള വാരമാണ്. ചന്ദ്രൻ പത്ത്, പതിനൊന്ന് ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ തൊഴിലിൽ ഉന്നമനം പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ വിശ്വാസമാർജ്ജിക്കും. ദുർലഭവസ്തുക്കൾ സ്വന്തമാക്കും. ആദായം പല വഴികളിലൂടെ ഉയരുന്നതാണ്. നിലപാടുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ വിജയിക്കും. വാരാന്ത്യം ഗുണപ്രദമല്ല. ചെലവുകൾ വർദ്ധിക്കും. വാക്കുകളുടെ മേൽ നിയന്ത്രണം നഷ്ടമായേക്കും.

പുണർതം: ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. വിജ്ഞാനവിപുലീകരണത്തിന് സാഹചര്യം അനുകൂലമായിത്തീരുന്നതാണ്. അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നുചേരും. കുടുംബാംഗളുടെ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താനാവും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിലെ ആശങ്കകൾ നീങ്ങുന്നതാണ്. വാരാന്ത്യത്തിൽ ചെലവ് വർദ്ധിക്കാം.

പൂയം: ശുക്രൻ ജന്മനക്ഷത്രത്തിലൂടെ കടന്നുപോവുന്ന വാരമാണ്. വൈകാരികസന്തുലനം നഷ്ടമായേക്കാം. രണ്ടാം നക്ഷത്രത്തിൽ ചൊവ്വയുള്ളതിനാൽ കലഹപ്രേരണ, കടുത്ത വാക്കുകൾ പറയേണ്ടിവരിക എന്നിവയും സാധ്യതകളാണ്. പ്രതീക്ഷിച്ച ധനം വന്നുചേരും. സ്വർണമോ,
വില കൂടിയ പാരിതോഷികങ്ങളോ ലഭിച്ചേക്കാം. ഉല്ലാസത്തിനും സന്തോഷാനുഭവങ്ങൾക്കും കൂടി സാധ്യതയുള്ള വാരമാണ്. പ്രിയജനങ്ങളെ കാണാനും സാധിച്ചേക്കും.

ആയില്യം: ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ശാരീരികക്ലേശത്തിന് സാധ്യതയുണ്ട്. ക്ഷോഭം മനസ്സിനെ കലുഷമാക്കിയേക്കും. സഹോദരരുമായി വസ്തുതർക്കം രൂക്ഷമാകാം. എന്നാൽ ഭൗതികസാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടുന്നതാണ്. സാമ്പത്തിക ക്ലേശത്തിന് അയവുവന്നേക്കും. ഋണബാധ്യതകളിൽ ചില പരിഹാരങ്ങൾ തെളിയാം. തുടർ വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികരിക്കും. ധ്യാനം, യോഗ തുടങ്ങിയ മനോനിയന്ത്രണ മാർഗങ്ങൾ പരിശീലിക്കുന്നത് നന്നായിരിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: