/indian-express-malayalam/media/media_files/uploads/2022/07/venus-transit-in-gemini-shukra-gochar-2022-effects-on-stars-from-makam-to-thrikketa-fi.jpeg)
Venus Transit in Gemini Shukra Gochar 2022 effects on stars From Makam to Thrikketa:
Venus Transit in Gemini Shukra Gochar 2022 effects on stars From Makam to Thrikketa: 1197 മിഥുനം 29 ന് (2022 ജൂലൈ 13 ന് ) ശുക്രൻ മിഥുനം രാശിയിൽ പ്രവേശിക്കുന്നു. കർക്കടകം 21 (ആഗസ്റ്റ് 6) വരെ ശുക്രൻ മിഥുനത്തിൽ തുടരും. ശുക്രന്‍റെ ബന്ധുവായ ഗ്രഹമാണ് ബുധൻ. മിഥുനം ബുധന്‍റെ സ്വക്ഷേത്രമാണ്. അതിനാൽ ശുക്രൻ ബന്ധുവീട്ടിൽ വിരുന്ന് വന്നിരിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇപ്രകാരം ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്ന് വിശേഷിപ്പിക്കുന്നു.
ശുക്രൻ സന്തോഷത്തിലാകയാൽ പൊതുവേ എല്ലാ രാശിക്കാർക്കും സാമാന്യമായി ദോഷം കുറയുന്നു. ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും. ശുക്രന്‍റെ 'വകുപ്പുകൾ' ജനകീയ കാര്യങ്ങളാണ്. അതിൽ പ്രണയം, വാത്സല്യം, സ്നേഹം, നാടകം- സിനിമ തുടങ്ങിയ കലകൾ, സംഗീതം, സൗന്ദര്യസംവർദ്ധനം, സ്വർണം, ആഢംബരം, വിദേശയാത്ര, അശനശയനസൗഖ്യം എന്നിവ ഉൾപ്പെടും.
ജന്മരാശിയുടെ (ജനിച്ച കൂറിന്റെ) 6,7,10 എന്നീ മൂന്ന് രാശികളൊഴികെ ഏതു രാശിയിൽ ശുക്രൻ നിന്നാലും അവർക്കൊക്കെ ഗുണാനുഭവങ്ങളാണ് ഉണ്ടാവുക. മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍ വായിക്കാം.
Read Here
- ശുക്രൻ മിഥുനം രാശിയിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍
- മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍
Venus Transit in Gemini Shukra Gochar 2022 effects on stars Makam, Pooram, Uthram, Atham, Chithira, Chothi, Vishakham, Anizham, Thrikketa
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം കാൽ)
ശുക്രൻ പതിനൊന്നാം രാശിയിലാണ്. ഏതു ഗ്രഹവും പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന ഇടമാണ് പതിനൊന്നാം ഭാവം. പ്രേമകാര്യങ്ങളിൽ വിജയിക്കും. ആഗ്രഹലബ്ധിയും ഭോഗസിദ്ധിയുമുണ്ടാവും. പലവഴികളിലൂടെ പണം വന്നുചേരുന്നതാണ്. ശത്രുക്കളുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കും. വിദേശത്ത് പോകാൻ സാധിക്കും. മക്കളുടെ അഭ്യുദയം ആനന്ദം നൽകും.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ശുക്രൻ പത്താം ഭാവത്തിലാണ്. കർമ്മരംഗം അല്പമൊന്ന് കലുഷമാകാം. സഹപ്രവർത്തകരുമായി കലഹിച്ചേക്കാം. ആഗ്രഹിച്ച പദവികൾ ലഭിക്കാത്തതുമൂലം മനോ വൈഷമ്യത്തിനിടയുണ്ട്. കിട്ടേണ്ട ധനം വൈകിയാവും കൈവശം വരിക. മത്സരങ്ങളിൽ വിജയിക്കണം എന്നില്ല. യാത്രകൾ വിചാരിച്ചത്ര നേട്ടങ്ങൾക്ക് കാരണമാവില്ല. വലിയ പദ്ധതികൾ മാറ്റിവെക്കുന്നതാണ് ഉചിതം.
തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)
ശുക്രൻ ഒമ്പതാം ഭാവത്തിലാണ് പ്രവേശിച്ചിട്ടുള്ളത്. മാതാപിതാക്കൾക്ക് ആരോഗ്യ സൗഖ്യമുണ്ടാകും. തീർത്ഥയാത്രകളിലൂടെ സ്വാസ്ഥ്യം വീണ്ടെടുക്കും. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഭവിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗുരുസ്ഥാനീയരുടെ അനുഗ്രഹത്തിന് പാത്രമാകുന്നതാണ്. പ്രണയസാഫല്യം, ദാമ്പത്യസൗഖ്യം എന്നിവയും ഫലങ്ങളിലുണ്ട്.
വൃശ്ചികക്കൂറിന് (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
ശുക്രൻ എട്ടാമെടത്തിലേക്ക് വരികയാണ്. പ്രായേണ നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. ആരോഗ്യനില തൃപ്തികരമായിരിക്കും. ഭോഗസിദ്ധിയുണ്ടാവും. ഇഷ്ടജനങ്ങളുമായി സല്ലപിക്കാനും സൗഹൃദത്തിൽ മുഴുകാനും സന്ദർഭമുണ്ടാവും. കാര്യവിജയം ഭവിക്കും. മത്സരങ്ങളിൽ നേട്ടമുണ്ടാവും. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധന പ്രതീക്ഷിക്കാം. സിനിമരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ കൈവരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.