scorecardresearch

2023 Year Astrological Predictions: 2023 ലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Astrological Predictions 2023 Year for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ 2023ലെ വാർഷിക ഫലം എപ്രകാരമാണെന്ന് നോക്കാം

Astrological Predictions 2023 Year for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ 2023ലെ വാർഷിക ഫലം എപ്രകാരമാണെന്ന് നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Astrological Predictions 2023 Year for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: ശനി, വ്യാഴം, രാഹു, കേതു തുടങ്ങിയ പ്രധാന ഗ്രഹങ്ങൾക്ക് 2023 ൽ രാശിമാറ്റം സംഭവിക്കുന്നുണ്ട്. ജനുവരിയിൽ ശനിയും ഏപ്രിലിൽ വ്യാഴവും ഒക്ടോബറിൽ രാഹുകേതുക്കളും രാശി മാറുന്നു. ശനി കുംഭത്തിലേക്കും വ്യാഴം മേടത്തിലേക്കും രാഹു മീനത്തിലേക്കും കേതു കന്നിയിലേക്കുമാണ് പകരുന്നത്. മാർച്ച് പകുതി വരെ വക്രഗതിയായി ഇടവരാശിയിൽ തുടരുന്ന ചൊവ്വ പിന്നീട് നേർഗതിയിൽ ഓരോ രാശികളിലായി നീങ്ങി വർഷാന്ത്യത്തിൽ ധനുവിൽ പ്രവേശിക്കുന്നു.

Advertisment

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ 2023 ലെ വാർഷിക ഫലം

ചിങ്ങക്കൂറിന് (മകം, പൂരം ഉത്രം ഒന്നാം പാദം): ജനുവരിയിൽ ശനി ആറിൽ നിന്നും ഏഴിലേക്ക് കടക്കുന്നു. കണ്ടകശനിക്കാലം തുടങ്ങുകയാണ്. വ്യാഴം ഏപ്രിലിൽ അഷ്ടമത്തിൽ നിന്നും ഭാഗ്യഭാവത്തിലേക്ക് പ്രവേശിക്കുന്നു. അതുമുതൽ കാലം അനുകൂലമായിത്തുടങ്ങും. തന്മൂലം രാഹു സൃഷ്ടിച്ചിരുന്ന ഭാഗ്യഭ്രംശത്തിനും ഒരു പരിധി വരെ ശമനമാകും. ദാമ്പത്യകാര്യത്തിൽ കൂടുതൽ അനുരഞ്ജനം കൈക്കൊള്ളണം. പ്രണയത്തിൽ തിരിച്ചടികൾ വരാം. പ്രവാസജീവിതം അത്ര സുഖകരമാവില്ല. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

വിദ്യാർത്ഥികൾ പ്രധാന പരീക്ഷകളിൽ നല്ല വിജയം കൈവരിക്കും. തൊഴിൽ തേടുന്നവർക്ക് താൽക്കാലികമായ വരുമാനമാർഗം തുറന്നുകിട്ടും. കഴിവുകളെല്ലാം ഉണ്ടായിരുന്നിട്ടും പരിഗണന ലഭിക്കാത്ത കാര്യങ്ങളിൽ ഇപ്പോൾ അർഹതയും അവസരങ്ങളും തേടി വരുന്നതായിരിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾ ഒത്തുതീരും. ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വർഷാന്ത്യത്തിൽ കൂടുതൽ ജാഗ്രത അവശ്യമാണ്.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1,2 പാദങ്ങൾ): ശനി അഞ്ചിൽ നിന്നും ആറാമെടത്തേക്ക് മാറുന്നത് തൊഴിൽ വളർച്ച, കടത്തിൽ നിന്നും ആശ്വാസം, സന്താനങ്ങളുടെ ശ്രേയസ്സ്, രോഗമുക്തി എന്നിവയ്ക്ക് കാരണമാകും. ഏപ്രിലിൽ വ്യാഴം അഷ്ടമത്തിലേക്ക് നീങ്ങുന്നതിനാൽ സജ്ജന വിരോധം, ധനപരമായ ഞെരുക്കം, ഭാഗ്യക്കുറവ് എന്നിവയെ നേരിടേണ്ടിവരാം. പ്രണയ വിജയം, അവിവാഹിതർക്ക് വിവാഹസിദ്ധി, വിദേശത്ത് തൊഴിൽ നേട്ടം, പഠന മികവ് എന്നിവ ചില നേട്ടങ്ങളാണ്.

Advertisment

സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായം വർദ്ധിക്കുന്നതായിരിക്കും. മെയ് മുതൽ ഒക്ടോബർ വരെ കൂടുതൽ കരുതൽ വേണം. നാക്കുപിഴയ്ക്കും വാക്കു പിഴയ്ക്കും രണ്ടിലെ കേതു കാരണമാകുമെന്നതിനാൽ സംഭാഷണത്തിൽ ജാഗരൂകത പുലർത്തണം. കിടപ്പ് രോഗികൾക്ക് സമാശ്വാസം ഭവിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ചിലപ്പോൾ അണികളുടെ പിന്തുണ വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ഗൃഹനിർമ്മാണത്തിന് ഇത് ഉചിതമായ കാലമാണ്. പുതുവാഹനം വാങ്ങാൻ അവസരം ഉണ്ടാകുന്നതാണ്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1,2,3 പാദങ്ങൾ): കണ്ടക ശനി മാറുന്നത് വലിയ ആശ്വാസമാണ്. വീട്ടിലെ പ്രധാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങും. മനശ്ശാന്തി മടങ്ങിവരും. ഏപ്രിലിൽ വ്യാഴം ഏഴിലെത്തുന്നതോടെ മറഞ്ഞിരുന്ന ഭാഗ്യം തെളിഞ്ഞു തുടങ്ങും. പ്രണയം സഫലമാകും. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. ദാമ്പത്യസൗഖ്യം വന്നെത്തും. വരുമാനം ഉയരും.

വിദേശ പഠനം, വിദേശ തൊഴിൽ എന്നിവയ്ക്ക് സാധ്യത കൂടതലായിരിക്കും. വ്യാപാരം അഭിവൃദ്ധി പ്രാപിക്കും. ജന്മരാശിയിൽ കേതുവും ഏഴിൽ രാഹുവും അഷ്ടമത്തിൽ കുജനും ഉള്ളതിനാൽ അവിചാരിതമായ തടസ്സങ്ങളും ചെറിയ പരാജയങ്ങളും അപകടങ്ങളും സാധ്യതകളാണ് എന്നതും ഓർമ്മയിൽ ഉണ്ടാവണം. കൊടുക്കൽ വാങ്ങലുകളിൽ അമളി പിണയാതിരിക്കാൻ നോക്കണം. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്. സന്താനങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഏപ്രിൽ മുതൽ കൂടുതൽ മെച്ചപ്പെട്ട കാലമായിരിക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ജനുവരിയിൽ ശനി നാലാം ഭാവത്തിലെത്തുന്നു. സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ 'കണ്ടക ശനിക്കാലം ' തുടങ്ങുകയാണ്. ഇക്കാലത്ത് വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്ന് വരാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കരുതിയത്ര പിന്തുണ കിട്ടിയേക്കില്ല. ദേഹസുഖം കുറയുന്നതായും ക്ഷീണം ഉള്ളതായും തോന്നാം. വർഷാരംഭത്തിൽ വ്യാഴം അനുകൂല ഭാവത്തിലാകയാൽ മുൻ വർഷത്തെപ്പോലെ കലാരംഗം, തൊഴിൽ എന്നിവയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ഏപ്രിലിൽ വ്യാഴമാറ്റം ഉണ്ടാകുന്നതിനാൽ വലിയ തോതിൽ പണം മുടക്കി വ്യാപാരം ചെയ്യുന്നത് ആശാസ്യമല്ല. എന്നാൽ വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാവുന്നത്. പഠനത്തിൽ പുരോഗതിയുണ്ടാവും. പ്രൊഫഷണൽ രംഗം നവീകരിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറാനുമുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്തും. കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്. മാനസിക പിരിമുറക്കം കുറക്കാൻ മനോനിയന്ത്രണ പരിശീലനങ്ങൾ നടത്തുന്നത് അഭികാമ്യമായിരിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: