scorecardresearch
Latest News

2023 Year Astrological Predictions: 2023 ലെ നക്ഷത്രഫലം, അശ്വതി മുതല്‍ ആയില്യം വരെ

Astrological Predictions 2023 Year for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ 2023ലെ വാർഷിക ഫലം എപ്രകാരമാണെന്ന് നോക്കാം

astrology, horoscope, ie malayalam

Astrological Predictions 2023 Year for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayilyam Stars: ശനി, വ്യാഴം, രാഹു, കേതു തുടങ്ങിയ പ്രധാന ഗ്രഹങ്ങൾക്ക് 2023 ൽ രാശിമാറ്റം സംഭവിക്കുന്നുണ്ട്. ജനുവരിയിൽ ശനിയും ഏപ്രിലിൽ വ്യാഴവും ഒക്ടോബറിൽ രാഹുകേതുക്കളും രാശി മാറുന്നു. ശനി കുംഭത്തിലേക്കും വ്യാഴം മേടത്തിലേക്കും രാഹു മീനത്തിലേക്കും കേതു കന്നിയിലേക്കുമാണ് പകരുന്നത്. മാർച്ച് പകുതി വരെ വക്രഗതിയായി ഇടവരാശിയിൽ തുടരുന്ന ചൊവ്വ പിന്നീട് നേർഗതിയിൽ ഓരോ രാശികളിലായി നീങ്ങി വർഷാന്ത്യത്തിൽ ധനുവിൽ പ്രവേശിക്കുന്നു.

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ 2023 ലെ വാർഷിക ഫലം

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): നല്ല തുടക്കമാണ് വർഷാരംഭത്തിൽ തന്നെ ഉണ്ടാവുന്നത്. ശനി പതിനൊന്നിൽ, സ്വന്തം മൂലത്രികോണരാശിയായ കുംഭത്തിലേക്ക് വരികയാണ്. ധനസ്ഥിതി ഉയരും. പെട്ടെന്നൊന്നും തൽസ്ഥിതിക്ക് ഉലച്ചിൽ വരികയുമില്ല. കിട്ടാക്കടം എന്ന് കരുതിയവ മടക്കിക്കിട്ടും. തൊഴിൽ തേടുന്നവർക്ക് പുരോഗതിയുള്ള തൊഴിൽ ലഭിക്കും. ഉദ്യോഗത്തിൽ ഉള്ളവർക്ക് ഉയർച്ചയുണ്ടാവും. കൃഷിയും വ്യവസായവും പുഷ്ടിപ്പെടും. ഏപ്രിലിലെ വ്യാഴമാറ്റം മൂലം അവിവാഹിതർക്ക് വിവാഹയോഗം സിദ്ധിക്കും. സന്താനങ്ങളില്ലാത്തവർക്ക് സന്താനഭാഗ്യവും പ്രതീക്ഷിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധിയും പ്രതീക്ഷിക്കാം. വർഷാന്ത്യം വരെ രാഹു ജന്മരാശിയിൽ തുടരുന്നതിനാൽ ചില മനഃക്ലേശങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ എന്നിവ തുടരാനിടയുണ്ട്. ഇക്കാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. വർഷത്തിന്റെ തുടക്കത്തിലെ മൂന്ന് മാസങ്ങളും ഒടുവിൽ വരുന്ന മൂന്ന് മാസങ്ങളുമാവും കൂടുതൽ സ്വച്ഛതയുള്ളവ.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): വർഷാദ്യം കണ്ടക ശനി തുടങ്ങുന്നത് ഒരു തിരിച്ചടിയായി കരുതേണ്ടതില്ല. തൊഴിൽ രംഗത്ത് പല വെല്ലുവിളികളും ഉയരാം. അതിനാൽ കൂടുതൽ ജാഗരൂകത വേണം. പതിനൊന്നിലെ വ്യാഴം പന്ത്രണ്ടിലേക്ക് പകരുന്നത് ഏപ്രിൽ മുതൽ ചെലവേറുമെന്നതിന്റെ സൂചനയാവാം. ഏപ്രിൽ മുതൽ ഒക്ടോബർ വരെ വിദേശയാത്ര, വിദേശ പഠനം, വിദേശ തൊഴിൽ എന്നിവ സാധ്യതകളാണ്. മക്കളുടെ പഠനം, വിവാഹം ഇത്യാദി നല്ല കാര്യങ്ങൾക്കും വ്യാഴത്തിനൊപ്പം രാഹുവും പന്ത്രണ്ടിൽ ഉണ്ടെന്നതിനാൽ ചില അനാവശ്യ കാര്യങ്ങൾക്കും ചെലവുണ്ടാവാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. കലഹസന്ദർഭങ്ങളിൽ നിന്നൊഴിയണം. വർഷത്തിന്റെ രണ്ടാം പകുതിയ്ക്കാവും തിളക്കം കൂടുതൽ!

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ): എല്ലാ നിലയ്ക്കും മികച്ച ഒരു വർഷമാണ് കടന്നുവരുന്നത്. വ്യക്തി, കുടുംബം, പ്രസ്ഥാനം എന്നിവ മൂന്നും ഒരുപോലെ പുരോഗതിയിലേക്ക് നീങ്ങും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉയരാൻ കഴിയും; സർക്കാർ സഹായ ധനം ലഭിക്കാം. പ്ലേസ്മെന്റും ഒരു സാധ്യതയാണ്. ഉദ്യോഗാർത്ഥികൾക്ക് നിശ്ചയമായും പുതിയ കർമ്മരംഗത്തിൽ പ്രവേശിക്കാൻ കഴിയും. വരവ് പല നിലയ്ക്ക് വന്നുചേരും. അഷ്ടമശനി നീങ്ങുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ അധികം വലയ്ക്കില്ല. നവസംരംഭങ്ങൾക്ക് ഉചിതമായ കാലമാണിത്. യാത്രകൾ പ്രയോജനപ്പെടും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ഗുരുജനങ്ങളുടെയും അച്ഛനമ്മമാരുടേയും ആരോഗ്യ കാര്യത്തിൽ കൂടുതൽ കരുതലെടുക്കണം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം മുഴുവൻ, ആയില്യം മുഴുവൻ): ശനി അഷ്ടമത്തിലേക്ക് മാറുകയാണ്, വർഷത്തിന്റെ തുടക്കത്തിൽ. ആരോഗ്യപ്രശ്നങ്ങൾ, കാര്യതടസ്സം, കലഹാദികൾ എന്നിവ സാധ്യതകളാണ്. ഏപ്രിൽ വരെ വ്യാഴം ഒമ്പതിലും തുടർന്ന് പത്തിലും സഞ്ചരിക്കുന്നു. ശനിമാറ്റം കൊണ്ടുള്ള ക്ലേശങ്ങൾ വ്യാഴത്തിന്റെ സ്ഥിതി കൊണ്ട് ഒരു വിധം പരിഹൃതമാവും. സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണം. തൊഴിലിൽ വഞ്ചനയോ നഷ്ടമോ വരാം. പങ്ക്കച്ചവടത്തിൽ നിന്നും പിന്മാറിയേക്കും. ഉപാസനകൾക്ക് ഭംഗം വരാം. അകാലചര്യ, സാഹസങ്ങൾ എന്നിവ ഒഴിവാക്കണം. ചെറുകിട കച്ചവടത്തിൽ മുന്നേറ്റമുണ്ടാകും. കരാർ പണികളും ഏജൻസി ഇടപാടുകളും തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ജാഗ്രത കാട്ടണം. വിദേശതൊഴിലിന് അവസരം വന്നുചേരുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: 2023 yearly astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars