scorecardresearch

April 2023 Horoscope: 2023 ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

April Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

April Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

April Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ഏപ്രിൽ ഒന്ന് വരുന്നത് 1198 മീനം 18 ന് ശനിയാഴ്ചയാണ്. ഏപ്രിൽ 15 ന് 1198 മേടമാസം തുടങ്ങുന്നു. സൂര്യൻ മീനം-മേടം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 ഏപ്രിൽ ഒന്നിന് ചന്ദ്രൻ ആയില്യം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകം നക്ഷത്രത്തിലുമെത്തുന്നു.

Advertisment

വ്യാഴം മീനം രാശിയിൽ നിന്നും ഏപ്രിൽ 21 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. പ്രധാനപ്പെട്ട ഒരു വാർഷിക സംക്രമണമാണത്. ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും തുടരുന്നു. ഏപ്രിൽ 6 ന് ശുക്രൻ ഇടവം രാശിയിലേക്ക് പകരുന്നു. ബുധന്റെ സഞ്ചാരം മേടം രാശിയിലൂടെയുമാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

അശ്വതി: പ്രവർത്തനത്തിൽ വിജയം കാണും. പലരും സഹായിക്കാൻ മുന്നോട്ടുവരും. ഉപരിപഠനത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങും. ഉദ്യോഗസ്ഥർക്ക് മേൽ അടിയന്തിരമായി ഫയലുകൾ പരിശോധിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള സമ്മർദ്ദം ഉയർന്നേക്കാം. ഗാർഹികരംഗത്ത് ചില സ്വൈരക്കേടുകൾ തല പൊക്കിയെന്ന് വന്നേക്കും. രാഹുദശയിലൂടെ കടന്നുപോകുന്നവർ ക്ലേശങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന മാനസികപരിപാകം നേടും. വരവേറുന്നതാണ്. എന്നാൽ ഒപ്പം ചിലവും ഉണ്ടാകും.

Advertisment

ഭരണി: നക്ഷത്രാധിപനായ ശുക്രൻ സ്വക്ഷേത്രത്തിലേക്ക് കടക്കുന്നതിനാൽ വീട് / വാഹനം മുതലായവ വാങ്ങാനുള്ള ശ്രമം ലക്ഷ്യം കാണും. തൊഴിൽ രംഗം മെച്ചപ്പെടും. പ്രണയികൾക്ക് നല്ലകാലമാണ്. കലാരംഗം പുഷ്ടിപ്പെടാം. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം സിദ്ധിക്കുന്നതാണ്. ഗവേഷണത്തിൽ മുന്നേറാൻ കഴിയും. സംഭാഷണമാധുര്യം ശ്രദ്ധ പിടിച്ചുപറ്റും. സർക്കാരിൽ നിന്നും വായ്പ, അനുമതിപത്രം എന്നിവ നേടാൻ അലച്ചിലുണ്ടാവും. സജ്ജനങ്ങളുമായി വിരോധിക്കാനിടയുണ്ട്. ആരോഗ്യപരിപാലനത്തിൽ അനാസ്ഥയരുത്.

കാർത്തിക: നവസംരംഭങ്ങൾ പ്രാവർത്തികമാക്കാൻ കിണഞ്ഞ് പരിശ്രമിക്കും. ഉദ്യോഗസ്ഥർക്ക് അധ്വാനഭാരമേറും. കരാറുകൾ ഉറപ്പിച്ച് കിട്ടുന്നതായിരിക്കും. കുടുംബകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വന്നേക്കും. ആഢംബര കാര്യങ്ങൾക്ക് ധനം ചെലവഴിക്കും. ഗൃഹനവീകരണത്തിന് വായ്പാസഹായം തേടും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. ധനകാര്യം മോശമാവില്ല. വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ അമളിപിണയാതെ നോക്കേണ്ടതാണ്.

രോഹിണി: ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടും. പാരിതോഷികങ്ങൾ കൈവരും. പ്രണയികൾക്ക് നല്ല മുഹൂർത്തങ്ങൾ സംജാതമാകും. ഉടുപ്പിലും നടപ്പിലും പരിഷ്കാരം ഏറും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഉദ്യോഗസ്ഥരുടെ പദവി ഉയരുന്നതായിരിക്കും. കച്ചവടക്കാർക്ക് ലാഭം അധികരിക്കും. വ്യവഹാരത്തിൽ വിജയം നേടും. പുതുസംരംഭങ്ങളുമായി മുന്നോട്ട് പോകും. കുടുംബജീവിതം ഐശ്വര്യപൂർണമാകും. രണ്ടിലെ ചൊവ്വ കലഹങ്ങൾക്ക് കാരണമാകാം.

മകയിരം: സാഹചര്യങ്ങൾ ചിലപ്പോൾ അനുകൂലമാവണമെന്നില്ല. ആത്മശക്തി മുഴുവൻ എടുത്ത് ഉപയോഗിക്കേണ്ടിവരും, ലക്ഷ്യത്തിലെത്താൻ. കച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. തീർത്ഥാടനം നടത്തും. മക്കളുടെ അഭ്യുദയം സന്തോഷമുണ്ടാക്കും. പണവരവ് മാസാദ്യം ഉയരും. രണ്ടാം പകുതിയിൽ ചെലവേറും. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ പരിവർത്തനം മൂലം ചില അപ്രതീക്ഷിത കാര്യങ്ങൾ നടന്നേക്കാം. സുഹൃൽസമാഗമം സന്തോഷമേകും. രോഗങ്ങളാൽ വലയുന്നവർക്ക് ചികിൽസാഭേദം കൊണ്ട് സമാശ്വാസം അനുഭവപ്പെടുന്നതായിരിക്കും.

തിരുവാതിര: ചൊവ്വയുടെ രാശി, നക്ഷത്ര സ്ഥിതി എന്നിവ ചില സമ്മർദ്ദങ്ങൾ ഉയർത്താം. കഠിനാദ്ധ്വാനം വേണ്ടിവരും, വിജയം നേടാൻ. ശാരീരികമായ ആലസ്യം ഉണ്ടാകാം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള പ്രേരണ മറ്റൊരു സാധ്യതയാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഉപതൊഴിലുകളിൽ വരുമാനം ഉയരാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതികളും ആനുകൂല്യങ്ങളും സിദ്ധിക്കും. വാഹനം, അഗ്നി, ആയുധം എന്നിവ ജാഗ്രതയോടെ ഉപയോഗിക്കണം.

പുണർതം: രാശ്യധിപനായ ബുധന് മൗഢ്യവും നീചവും തീരുകയാൽ ആത്മവിശ്വാസമേറും. തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ഉത്സുകത കാട്ടും. വ്യാപാരരംഗം വിപുലീകരിക്കും. ബാങ്കുകളിൽ നിന്നും മറ്റുമുള്ള വായ്യാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബജീവിതം സ്വച്ഛന്ദമാകുന്നതാണ്. യാത്രകൾ കൊണ്ട് പ്രയോജനങ്ങൾ വന്നെത്തും. വ്യവഹാരങ്ങളിൽ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നതാവും ഉചിതം. നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം.

പൂയം: കർമ്മരംഗം പുഷ്ടിപ്പെടും. കച്ചവടം വായ്പാസഹായത്തോടെ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തനത്തിൽ അനുയായികളുടെ പിന്തുണയേറും. ഗൃഹം മോടിപിടിപ്പിക്കും. കലാപ്രവർത്തനങ്ങളെ അംഗീകാരങ്ങൾ തേടിവന്നേക്കാം. പ്രണയബന്ധം കൂടുതൽ ഊഷ്മളമായിത്തീരുന്നതാണ്. ഗാർഹികജീവിതത്തിലെ അനൈക്യം നീങ്ങും. ഉപരിപഠനത്തിനായി അന്യനാടുകളിൽ പോകാനുള്ള ആലോചന പുരോഗമിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. മാസത്തിന്റെ രണ്ടാംപകുതിക്ക് മേന്മ കൂടും.

ആയില്യം: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടും. വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കുന്നതാണ്. വിദേശജോലി തേടുന്നവർക്ക് അതിനുള്ള സാഹചര്യമൊരുങ്ങും. പുതിയ വാഹനം വാങ്ങും. ഭൂമിയുടെ അവകാശം സംബന്ധിച്ച ചില തർക്കങ്ങൾ ഉയരാനിടയുണ്ട്. സഹോദരരുമായി അനൈക്യം ഉണ്ടായേക്കാം. കുടുംബസമേതം വിനോദയാത്രകൾ നടത്തും. നാടകം, സംഗീതം, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. ആരോഗ്യജാഗ്രതയിൽ അലംഭാവമരുത്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: