/indian-express-malayalam/media/media_files/uploads/2022/07/bittergouard.jpg)
കയ്പേറിയതിനാൽ പാവയ്ക്ക എല്ലാവർക്കും ഇഷ്ടമല്ല. എങ്കിലും പാവയ്ക്ക അനേകം ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണെന്ന വസ്തുത അവഗണിക്കാനാവില്ല. ''രുചിയിൽ കയ്പേറിയതാണെങ്കിലും, ഒരു അത്ഭുതകരമായ ഭക്ഷണമാണ് പാവയ്ക്ക. ഇതിന് ആന്റിഓക്‌സിഡന്റും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുമുണ്ട്. നാരുകൾ, വിറ്റാമിൻ എ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു,'' പാവയ്ക്കയുടെ നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ രുചിക ജെയിൻ പറഞ്ഞു.
സാധാരണയായി പാവയ്ക്ക വേവിച്ചാണ് കഴിക്കുന്നതെങ്കിലും ജ്യൂസും ഒരുപോലെ പോഷകഗുണമുള്ളതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.രചന അഗർവാൾ പറഞ്ഞു. പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
വിറ്റാമിൻ സി ധാരാളം: പാവയ്ക്ക ജ്യൂസ് ധാരാളം വിറ്റാമിൻ സി നൽകുന്നു, ഒരു ആന്റിഓക്‌സിഡന്റാണ്, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, തലച്ചോറിന്റെ ആരോഗ്യത്തിൽ പങ്ക് വഹിക്കുന്നു.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ശരീരത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നല്ല ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്," ജെയിൻ പറഞ്ഞു.
വിറ്റാമിൻ എ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്: നാരുകളുടെ സമ്പന്നമായ ഉറവിടവും കുറഞ്ഞ കലോറിയും ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നത് കണ്ണിനും ചർമ്മത്തിനും ആരോഗ്യം നൽകുന്നു. രക്തത്തിലെ വിഷാംശം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നും ഡോ.അഗർവാൾ പറഞ്ഞു.
രക്തം ശുദ്ധീകരിക്കുന്നു: ''ആയുർവേദ പ്രകാരം, കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിന് പുറമെ പാവയ്ക്ക ജ്യൂസ് പാൻക്രിയാറ്റിക് കാൻസറിനെ പോലും തടയും. പ്രമേഹരോഗികൾക്കും ഇത് നല്ലതാണ്, ”ഡോ അഗർവാൾ പറഞ്ഞു.
പാവയ്ക്ക് ജ്യൂസ് കഴിക്കാനുള്ള അനുയോജ്യമായ സമയം ഏതാണ്?
“ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, പ്രഭാതഭക്ഷണത്തിന് മുമ്പ് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം,” ജെയിൻ നിർദേശിച്ചു, “അമിത ഉപഭോഗം വയറിന് അസ്വസ്ഥത ഉണ്ടാക്കും. അതിനാൽ 30 മില്ലിയിൽ കൂടുതൽ കഴിക്കരുതെന്ന് അവർ ഉപദേശിച്ചു.
ഗർഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും ജ്യൂസ് ഒഴിവാക്കണമെന്ന് ജെയിൻ പറഞ്ഞു. "പ്രമേഹ രോഗികൾ അവരുടെ മരുന്നുകളോടൊപ്പം ജ്യൂസ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇതിന് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ഗണ്യമായി കുറയ്ക്കും."
പാവയ്ക്ക ജ്യൂസ് എങ്ങനെ രുചികരമാക്കാം?
കയ്പ് നീക്കാനായി പാവയ്ക്ക ജ്യൂസിൽ ശർക്കര ചേർക്കാം. ആപ്പിൾ നീരും നാരങ്ങാനീരും കലർത്താമെന്നും ജെയിൻ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജീരകവെള്ളം രാവിലെ കുടിക്കാമോ? ആരോഗ്യ ഗുണങ്ങള്‍ അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.