രാവിലെ തന്നെ പൂര്‍ണ ആരോഗ്യത്തിലിരിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. പലരും ഇതിനായി ചില വിദ്യകളൊക്കെ ഉപയോഗിക്കാറുമുണ്ട്. അങ്ങനെ ചെയ്യുന്നതൊന്നും ഫലം കാണാതെ ബുദ്ധിമുട്ടുന്നയാളാണൊ നിങ്ങള്‍. ജീരകവെള്ളം രാവിലെ കുടിക്കുന്നതുകൊണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നാണ് നുട്രീഷനിസ്ററായ ലവ്നീത് ബത്ര പറയുന്നത്.
ജീരകവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
- ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു.
- കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് (വീക്കം, അസിഡിറ്റി, ഗ്യാസ്) പരിഹാരമാകും.
- നെഞ്ചിലെയും ശ്വാസനാളത്തിലെയും കഫം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ഇത് ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.
രാവിലെ ശരീരത്തിന് ആവശ്യമായ സഹായം നല്‍കിയാല്‍ മാത്രം പോര ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ലവ്നീത് പറയുന്നു. അതിന് സഹായകരമായ ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ചും അവര്‍ വിശദീകരിക്കുന്നു.
തണ്ണിമത്തന്‍
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഏറ്റവും സഹായകരമായ ഒന്നാണ് തണ്ണമത്തന്‍. വിറ്റാമിന്‍ എ, ബി6, സി എന്നിവയെല്ലാം തണ്ണിമത്തിനില്‍ അടങ്ങിയിട്ടുണ്ട്.
പപ്പായ
സോഡിയത്തിന്റെ അളവ് കുറവുള്ള പപ്പായയില്‍ ജലാംശം കൂടുതലാണ്. പപ്പായ കഴിക്കുന്നതുകൊണ്ട് ചര്‍മ്മത്തിന് ഉപയോഗമുണ്ട്. വരണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പപ്പായ ഉപയോഗിക്കാവുന്നതാണ്.
തയ്ക്കുമ്പളം
വിറ്റാമിന്‍ ഇ, കെ, ബി6 എന്നിവ തയ്ക്കുമ്പളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതുമാത്രമല്ല മഗ്നീഷ്യവും കാല്‍സ്യവും തയ്ക്കുമ്പളത്തിലുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്.
വെള്ളരിക്ക
വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ വിറ്റാമിന്‍ കെ, പൊട്ടാസിയം, മഗ്നീഷ്യം എന്നിവയും വെള്ളരിക്കയിലുണ്ട്.
ഉള്ളി
ശരീരത്തിന്റെ ഊഷ്മാവ് ബാലന്‍സ് ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: രാത്രിയില്‍ ലൈറ്റ് അണയ്ക്കാതെയാണോ ഉറക്കം? എങ്കില്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം