scorecardresearch

അവോക്കാഡോ കഴിക്കുന്നതിന് മുൻപ് എപ്പോഴും നന്നായി കഴുകണം, എന്തുകൊണ്ട്?

ചില അവോക്കാഡോ ഫാമുകൾ കൃഷി സമയത്ത് കീടനാശിനികൾ ഉപയോഗിക്കുന്നു. അവയുടെ അവശിഷ്ടങ്ങൾ തൊലിപ്പുറത്ത് തങ്ങിനിൽക്കും

ചില അവോക്കാഡോ ഫാമുകൾ കൃഷി സമയത്ത് കീടനാശിനികൾ ഉപയോഗിക്കുന്നു. അവയുടെ അവശിഷ്ടങ്ങൾ തൊലിപ്പുറത്ത് തങ്ങിനിൽക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

ഇന്ത്യക്കാർക്കെല്ലാം സുപരിചിതമായ ഒരു പഴമായി അവോക്കാഡോ മാറിയിട്ട് കാലങ്ങളായി. രുചികരമായ ഈ പഴം ധാരാളം പോഷകങ്ങളാൽ നിറഞ്ഞതാണ്. എന്നാൽ, അവോക്കാഡോ കഴിക്കുന്നതിനു മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് ഡിജിറ്റൽ ക്രിയേറ്റർ ബോബി പാരിഷ്. 

Advertisment

അവോക്കാഡോയുടെ തൊലിയിൽ സാൽമൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകളുണ്ട്. ശരിയായി കഴുകിയില്ലെങ്കിൽ തൊലിയിൽ നിന്ന് മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയിലേക്കും പഴത്തിലേക്കും ഈ ബാക്ടീരിയകൾ കടന്നെത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ബെംഗളൂരുവിലെ ഹംഗ്‌റി കൊയാലയിലെ സീനിയർ ന്യൂട്രീഷ്യനിസ്റ്റ് ഇപ്‌സിത ചക്രബർത്തി ഇതിനോട് യോജിച്ചു. അവോക്കാഡോ നന്നായി കഴുകി വൃത്തിയാക്കാതെ കഴിക്കുന്നത് സാൽമൊണല്ല, ലിസ്റ്റീരിയ പോലുള്ള അനാവശ്യ ബാക്ടീരിയകൾ ശരീരത്തിലെത്താൻ ഇടയാക്കുമെന്ന് അവർ പറഞ്ഞു. 

Advertisment

''ഓക്കാനം, ഛർദി, വയറിളക്കം, പനി തുടങ്ങിയ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും. ആരോഗ്യമുള്ള മുതിർന്നവർക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ നേരിടാനാകുമെങ്കിലും ഗർഭിണികൾ, കൊച്ചുകുട്ടികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകൾ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്,'' അവർ പറഞ്ഞു.

ചില അവോക്കാഡോ ഫാമുകൾ കൃഷി സമയത്ത് കീടനാശിനികൾ ഉപയോഗിക്കുന്നു. അവയുടെ അവശിഷ്ടങ്ങൾ തൊലിപ്പുറത്ത് തങ്ങിനിൽക്കും. നന്നായി കഴുകുന്നതിലൂടെ ഇവയെല്ലാം നീക്കം ചെയ്യാമെന്ന് അവർ അഭിപ്രായപ്പെട്ടു. സാധാരണ വെള്ളത്തിൽ നന്നായിട്ട് കഴുകിയാൽ മതിയെന്ന് ചക്രബർത്തി പറഞ്ഞു. ബാക്ടീരിയയും അഴുക്കും നീക്കം ചെയ്യുന്നതിനായി 20-30 സെക്കൻഡ് തണുത്ത വെള്ളത്തിൽ അവോക്കാഡോ കഴുകുന്നത് കുറച്ചുകൂടി നല്ലതാണെന്ന് അവർ വ്യക്തമാക്കി. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: