scorecardresearch

ദിവസവും 2 വെളുത്തുള്ളി കഷ്ണം കഴിക്കണം, എന്തുകൊണ്ട്?

പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ, പച്ച വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അനവധിയാണ്

പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ, പച്ച വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അനവധിയാണ്

author-image
Health Desk
New Update
health

Source: Freepik

വെളുത്തുള്ളി ഭക്ഷണത്തിന് രുചി കൂട്ടുന്ന സുഗന്ധവ്യഞ്ജനം മാത്രമല്ല, ആരോഗ്യ ഗുണങ്ങളുമുള്ള ഒരു സൂപ്പർഫുഡാണ്. വേവിച്ച വെളുത്തുള്ളിക്ക് അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും, പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ പോഷകങ്ങൾ നൽകുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ, പച്ച വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അനവധിയാണ്.

Advertisment

പ്രതിരോധശേഷി വർധിപ്പിക്കുന്നു

പച്ച വെളുത്തുള്ളിയിൽ ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. പച്ച വെളുത്തുള്ളി പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ദോഷകരമായ ബാക്ടീരിയകളെ അകറ്റി നിർത്തുകയും ചെയ്യുന്ന ഒരു സംയുക്തമാണ്. അതിനാൽ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ജലദോഷം, പനി, അണുബാധ എന്നിവ അകറ്റി നിർത്താൻ സഹായിക്കും.

രക്തസമ്മർദം കുറയ്ക്കുന്നു

പച്ച വെളുത്തുള്ളി ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. വെളുത്തുള്ളി രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. വെളുത്തുള്ളി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.

ശരീരത്തിലെ വിഷവിമുക്തമാക്കുന്നു

പച്ച വെളുത്തുള്ളി ദോഷകരമായ വസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇവയിൽ സൾഫർ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു.

Advertisment

How To Store Homemade Minced Garlic

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

ദഹനം മെച്ചപ്പെടുത്തുന്നതിൽ വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നു. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണം വിഘടിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദോഷകരമായ കുടൽ ബാക്ടീരിയകളെ നിയന്ത്രിക്കുകയും നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കാൻസർ സാധ്യത കുറയ്ക്കുന്നു

പച്ച വെളുത്തുള്ളി പതിവായി കഴിക്കുന്നത് ട്യൂമർ വളർച്ച മന്ദഗതിയിലാക്കുന്നതിലൂടെ ആമാശയത്തിലെയും വൻകുടലിലെയും അർബുദം ഉൾപ്പെടെയുള്ള ചില അർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: