scorecardresearch

ഹാൻഡ് സാനിറ്റൈസർ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

60 മുതൽ 70 ശതമാനം വരെ മദ്യം അടങ്ങിയതായിരിക്കണം. മദ്യമടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾക്ക് കൈയിലുള്ള സൂക്ഷ്മാണുക്കളുടെ എണ്ണം വേഗത്തിൽ കുറയ്ക്കാൻ കഴിയും

60 മുതൽ 70 ശതമാനം വരെ മദ്യം അടങ്ങിയതായിരിക്കണം. മദ്യമടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾക്ക് കൈയിലുള്ള സൂക്ഷ്മാണുക്കളുടെ എണ്ണം വേഗത്തിൽ കുറയ്ക്കാൻ കഴിയും

author-image
Health Desk
New Update
corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ആഗോളതലത്തിൽ തന്നെ പടർന്നു പിടിച്ച കൊറോണ വൈറസ് (കോവിഡ്-19) ജനങ്ങൾക്കിടയിൽ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. സുരക്ഷിതരായിരിക്കാൻ ജനങ്ങൾ മുൻകരുതലുകൾ എടുക്കുന്നുണ്ട്. അതിലൊന്നാണ് ഹാൻഡ് സാനിറ്റൈസർ. വൈറസിനെ തുരത്താനും സ്വയം സുരക്ഷിതരായിരിക്കാനും ഹാൻഡ് സാനിറ്റൈസർ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകമാകമാനം ഹാൻഡ് സാനിറ്റൈസറിനെ കുറിച്ചുളള ചർച്ചകൾ പെരുകിയതോടെ പല കടകളിലും സാധനം കിട്ടാനില്ല. ഇത് ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്.

Advertisment

ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും, രോഗിയായ ഒരാളെ പരിചരിക്കുമ്പോൾ, ഉപരിതലങ്ങൾ തൊട്ടതിനുശേഷം, വളർത്തുമൃഗങ്ങളുമായി ഇടപഴകിയശേഷമൊക്കെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നത്. അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് 60 ശതമാനം മദ്യം അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം. ഇത് രോഗബാധിതരാകാതിരിക്കാനും മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കും.

പക്ഷേ ഹാൻഡ് സാനിറ്റൈസർ വാങ്ങാൻ പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം മദ്യമടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾക്ക് കൈയിലുള്ള സൂക്ഷ്മാണുക്കളുടെ എണ്ണം വേഗത്തിൽ കുറയ്ക്കാൻ കഴിയും, എന്നാൽ എല്ലാത്തരം അണുക്കളെയും ഇല്ലാതാക്കാൻ കഴിയില്ല. 60 മുതൽ 95 ശതമാനം വരെ മദ്യത്തിന്റെ അംശമടങ്ങിയ സാനിറ്റൈസറുകൾക്ക്, മദ്യത്തിന്റെ അളവ് കുറവുള്ളതിനേക്കാൾ കൂടുതൽ അണുക്കളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി സിഡിസി പറയുന്നു. മദ്യം അടങ്ങിയിട്ടില്ലാത്ത സാനിറ്റൈസറുകളുണ്ട്, പക്ഷേ അവ കൊണ്ട് വലിയ പ്രയോജനമില്ല.

Read Also: കൊറോണ: പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ

മിക്ക ഹാൻഡ് സാനിറ്റൈസറുകളിലും കാലാവധി തീരുന്ന തീയതിയുണ്ട്. കാരണം ഇവയിലടങ്ങിയിരിക്കുന്ന മദ്യം സാവധാനം ബാഷ്പീകരിക്കപ്പെടാൻ സാധ്യതയുളളതിനാൽ ഉപയോഗിക്കാതെ സൂക്ഷിച്ചു വയ്ക്കരുത്. അങ്ങനെ ചെയ്താൽ അണുബാധ തടയുന്നതിനും ബാക്ടീരിയകൾ, വൈറസുകൾ, മറ്റ് അണുക്കൾ എന്നിവയ്ക്കെതിരെയും പോരാടാനുള്ള സാനിറ്റൈസറിന്റെ കഴിവ് നഷ്ടപ്പെടും.

Advertisment

സാനിറ്റൈസർ വാങ്ങുന്നതിനുമുമ്പ് കുപ്പിയിൽ അതിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ എഴുതിയിരിക്കുന്നത് ആളുകൾ വായിക്കേണ്ടതുണ്ടെന്ന് വാഷിയിലെ ഹിരാനന്ദാനി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.ഫറാ ഇംഗലെ പറയുന്നു. ''ആന്റി ബാക്ടീരിയലും ആന്റി വൈറൽ ഘടകങ്ങളും അടങ്ങിയതായിരിക്കണം. 60 മുതൽ 70 ശതമാനം വരെ മദ്യം അടങ്ങിയതായിരിക്കണം. കൈകളിൽ നന്നായി സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം വെളളത്തിൽ കഴുകുന്നതാണ് ഫലപ്രദം. പക്ഷേ അതിനെപ്പോഴും സാധിച്ചെന്നു വരില്ല. നിങ്ങൾ യാത്ര ചെയ്യുമ്പോൾ എന്തിനെയെങ്കിലും തൊട്ടശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ കഴിയില്ല. അപ്പോഴാണ് നിങ്ങൾക്ക് സാനിറ്റൈസർ ഉപയോഗപ്പെടുക. എപ്പോഴും എവിടെ വച്ചും സാനിറ്റൈസർ ഉപയോഗിക്കാം. ചൂടുളള സ്ഥലത്തല്ലാതെ തണുത്ത സ്ഥലത്ത് ബോട്ടിൽ സൂക്ഷിക്കണമെന്നു മാത്രം'' ഡോ.ഫറാ പറഞ്ഞു.

Read in English: Here’s what you should look out for when buying a hand sanitiser

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: