ലോകമാകമാനം കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധിതരാകാനുളള സാധ്യത ഒഴിവാക്കാൻ ജനങ്ങൾ എല്ലാ മുൻകരുതലുകളും എടുക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദേശം, ഉപരിതലങ്ങൾ അണുവിമുക്തമാക്കുന്നത് മുതൽ ഇടയ്ക്കിടെ കൈ കഴുകുന്നത് വരെ. പ്രതിരോധശേഷി കുറവുള്ള ആളുകളുടെ കാര്യത്തിൽ, പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ മുൻകരുതലുകൾ വളരെ നിർണായകമാണെന്ന് വിദഗ്‌ധർ പറയുന്നു.

അടുത്തിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച നടൻ ടോം ഹാങ്ക്സ് ടൈപ്പ് 2 പ്രമേഹബാധിതനാണ്. കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത പ്രമേഹരോഗികൾക്ക് കൂടുതലാണോ എന്ന ചോദ്യങ്ങൾ ഇത് ഉയർത്തുന്നുണ്ട്.

പ്രമേഹക്കാർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലല്ലെന്ന് ഹിരാനന്ദാനി ഹോസ്പിറ്റൽ എൻ‌ഡോക്രൈനോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.തേജൽ ലതിയ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ”പ്രമേഹ രോഗികളിൽ വൈറസ് ബാധയുടെ ഫലമായി ഉണ്ടാകുന്ന സങ്കീർണതകൾ കൂടുതലാണെന്ന് മാത്രം. പ്രത്യേകിച്ചും നിങ്ങൾ ദീർഘകാലമായി പ്രമേഹമുള്ള ഏകദേശം 50-65 വയസ് പ്രായമുളള വ്യക്തിയാണെങ്കിൽ” ഡോക്ടർ പറഞ്ഞു.

പ്രമേഹ രോഗികളുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചേക്കാം, പ്രത്യേകിച്ചും രോഗം ശരിയായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, ഡോ.ലാത്തിയ വിശദീകരിച്ചു. പ്രമേഹമുള്ളവർക്ക് വൈറസ് ബാധ ഉണ്ടാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും പ്രമേഹ സങ്കീർണതകളുടെ സാന്നിധ്യവും കാരണം ചികിത്സിക്കാൻ ബുദ്ധിമുട്ടാണെന്ന് രാജ്യാന്തര ഡയബറ്റിസ് ഫെഡറേഷൻ പറയുന്നു. ഒന്നാമതായി, രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്നതിനാൽ വൈറസിനെതിരെ പോരാടുന്നത് പ്രയാസകരമാക്കുകയും രോഗമുക്തി നേടുന്നത് വൈകിപ്പിക്കുകയും ചെയ്യും. രണ്ടാമതായി രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് വൈറസിന്റെ വളർച്ചയെ കൂട്ടുമെന്നും പറഞ്ഞു.

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

പ്രമേഹ നിയന്ത്രണമുളള ഒരാൾക്ക് അവരുടെ പ്രതിരോധശേഷി കാരണം രോഗം വരാനുള്ള സാധ്യത കുറവാണ്. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയല്ലെന്നും ഡോ.ലാത്തിയ പറഞ്ഞു. പ്രമേഹം മാത്രമല്ല, ആളുകളുടെ പ്രായവും അനുസരിച്ചായിരിക്കും രോഗബാധിതരാകാനുള്ള സാധ്യതയെന്നും അവർ പറഞ്ഞു.

പ്രായം കൂടിയ പ്രമേഹരോഗികളിലാണ് വൈറസ് പിടികൂടാനുളള സാധ്യത കൂടുതലെന്ന് അടുത്തിടെ നടന്ന ലാൻസെറ്റ് പഠനം പറയുന്നു. പ്രായമായവരിൽ രോഗപ്രതിരോധ ശേഷി കുറയുന്നതും, മറ്റു പ്രായാധിക്യ രോഗങ്ങളും മൂലം ഹൃദയം, തലച്ചോറ്, മറ്റു അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ മോശമായി ബാധിച്ചേക്കാമെന്ന് പഠനം പറയുന്നു.

പ്രമേഹ രോഗികൾക്ക് നിലവിൽ പ്രത്യേക മുൻകരുതലുകൾ വേണോ എന്നു ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ഡോ.ലാത്തിയയുടെ മറുപടി. ”എല്ലാവർക്കും നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ അവരും പിന്തുടർന്നാൽ മതി. പ്രമേഹരോഗികൾക്ക് നിലവിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ അടുത്ത ഏതാനും ആഴ്ചത്തേക്ക് പതിവ് പരിശോധനയ്ക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം. കാരണം ആശുപത്രിയിൽ പോകുമ്പോൾ അണുബാധയ്ക്കുളള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ അരികിൽ അവർ ഇരിക്കാം, പക്ഷേ അവർക്ക് അണുബാധയില്ലെന്ന് ഇതിനർത്ഥമില്ല. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമേഹ രോഗികൾ സാമൂഹിക അകലം പാലിക്കേണ്ടത് കൂടുതൽ അത്യാവശ്യമാണ്,” ഡോക്ടർ നിർദേശിച്ചു.

Read in English: Coronavirus outbreak: Precautions diabetics need to take

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook