/indian-express-malayalam/media/media_files/2025/06/28/dates-milk-2025-06-28-12-13-12.jpg)
Source: Freepik
ഈന്തപ്പഴത്തിന് ആരോഗ്യ ഗുണങ്ങളേറെയുണ്ട്. കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ഈന്തപ്പഴം പാലിനൊപ്പം കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?.
"ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. പാലിൽ രാത്രി മുഴുവൻ കുതിർത്ത ശേഷം ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ഡോ. അഞ്ജന കാലിയ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. "ഇരുമ്പിന്റെ കുറവുള്ളവർക്ക് (പ്രമേഹരോഗികളല്ലാത്തവർക്ക്) വെറും വയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിച്ചേക്കാം. കൂടാതെ, ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു.
"കുതിർത്ത ഈന്തപ്പഴം മൃദുവും ദഹിക്കാൻ എളുപ്പവുമാണ്. അവയിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറിന് ഗുണം ചെയ്യുമെന്ന് ന്യൂട്രീഷനിസ്റ്റ് ദീപിക ശർമ്മ അഭിപ്രായപ്പെട്ടു. പാലിൽ കുതിർത്ത ഈന്തപ്പഴം ദിവസത്തിന്റെ തുടക്കത്തിൽതന്നെ കഴിക്കുന്നത് ദിവസത്തിന് പോഷകസമൃദ്ധമായ തുടക്കം നൽകുന്നുവെന്ന് ഡോ. കാലിയ പറഞ്ഞു. ഈന്തപ്പഴം പ്രകൃതിദത്ത പഞ്ചസാര, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പാൽ പ്രോട്ടീനും കാൽസ്യവും നൽകുന്നു. ഈ മിശ്രിതം ദഹനത്തെ പിന്തുണയ്ക്കുകയും ഊർജം വർധിപ്പിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്തേക്കാമെന്ന് അവർ വ്യക്തമാക്കി.
Also Read: ലൈംഗിക താൽപര്യം വർധിപ്പിക്കും, ഉദ്ധാരണം മെച്ചപ്പെടുത്തും; ഈ ജ്യൂസ് കുടിക്കൂ
"ഈ മിശ്രിതത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നേരിട്ടുള്ള ഗവേഷണം പരിമിതമാണെങ്കിലും, ഈന്തപ്പഴത്തിന്റെ ദഹന, ആന്റിഓക്‌സിഡന്റ് ഗുണങ്ങളെയും പാലിന്റെ പോഷകമൂല്യത്തെയും വ്യക്തിഗത പഠനങ്ങൾ പിന്തുണയ്ക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും, വെറും വയറ്റിൽ കഴിക്കുമ്പോൾ സുസ്ഥിരമായ ഊർജം നൽകുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.
Also Read: എ, ഒ, എബി: ഏത് രക്തഗ്രൂപ്പുകാർക്കാണ് കൂടുതൽ ചൂട് അനുഭവപ്പെടുക?
ആരൊക്കെ ഒഴിവാക്കണം?
പ്രമേഹരോഗികൾ അമിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ.കാലിയ പറഞ്ഞു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. പ്രമേഹമുള്ള വ്യക്തികൾ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ ഈന്തപ്പഴം പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. അവർക്ക് 2-3 ഈന്തപ്പഴം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയും രാവിലെ ഈന്തപ്പഴത്തിനൊപ്പം ആ വെള്ളവും കുടിക്കാമെന്ന് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ പേരയില വെള്ളം, ദിവസവും കുടിക്കാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.