scorecardresearch

ദിവസവും ഒരു ഗ്ലാസ് പാൽ കുടിച്ചാൽ എന്ത് സംഭവിക്കും?

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് പാൽ. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് പാൽ. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും

author-image
Health Desk
New Update
health

Photo Source: Pexels

ശരീര ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളുടെ പട്ടികയിൽ പാൽ മുൻപന്തിയിലുണ്ട്. എല്ലുകളുടെ ബലത്തിന് ദിവസവും പാൽ കുടിക്കുന്നത് ഗുണം ചെയ്യും. എന്നാൽ, ദിവസവും ഒരു ഗ്ലാസ് പാൽ കുടിച്ചാൽ ശരീരത്തിന് എന്താണ് സംഭവിക്കുകയെന്ന് അറിയാമോ?. ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിങ്‌വാൾൾ പാലിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

Advertisment

ബലമുള്ള എല്ലുകളും പല്ലുകളും: കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് പാൽ. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

മസിൽ പവർഹൗസ്: പാലിലെ പ്രോട്ടീൻ ഉള്ളടക്കം പേശികളുടെ വളർച്ചയിലും അറ്റകുറ്റപ്പണിയിലും പ്രധാന പങ്ക് വഹിക്കുന്നു. ഇത് നിങ്ങൾക്ക് ബലം നൽകുന്നതിനൊപ്പം ഊർജസ്വലമായി നിലനിർത്തുന്നു.

ഇമ്മ്യൂൺ സിസ്റ്റം ചാമ്പ്യൻ: രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ ബി 12 ഉൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും പാൽ നൽകുന്നുണ്ട്. 

Advertisment

ഹൈഡ്രേഷൻ ഹീറോ: പാൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്നു.

ദിവസവും പാൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു: ദിവസവും പാൽ കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, അസ്ഥികളെ ദുർബലപ്പെടുത്തുന്ന അവസ്ഥ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗാവസ്ഥകൾക്കുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മെച്ചപ്പെട്ട പേശി പ്രവർത്തനം: പാലിലെ പ്രോട്ടീൻ പേശികളുടെ പ്രവർത്തനവും ശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കും.

പാൽ അമിതമായി കുടിച്ചാലുള്ള ദോഷങ്ങളെക്കുറിച്ചും സിങ്‌വാൾ വിശദീകരിച്ചിട്ടുണ്ട്.

ലാക്ടോസ് അസഹിഷ്ണുത: ചില വ്യക്തികൾക്ക് പാലിൽ കാണപ്പെടുന്ന പഞ്ചസാരയായ ലാക്ടോസിനെ ദഹിപ്പിക്കാൻ ആവശ്യമായ ലാക്റ്റേസ് എൻസൈം ഇല്ല. ഇത് വയറിളക്കം, ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കാം.

പാൽ അലർജി: ചിലർക്ക് പാൽ അലർജി ഉണ്ടാക്കാം. 

പൂരിത കൊഴുപ്പ്: പാലിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കുടിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകും, പ്രത്യേകിച്ച് ഹൃദ്രോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക്.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: