scorecardresearch

കോവിഡ് വാക്സിൻ രണ്ടാം ഡോസ് വൈകിയാൽ എന്ത് സംഭവിക്കും?

ഡോസുകൾക്കിടയിൽ സമയം കൂടിയാൽ എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ, അല്ലെങ്കിൽ ആദ്യ ഡോസ് വാക്സിന്റെ ഗുണം നഷ്ടപ്പെടുമോ?

ഡോസുകൾക്കിടയിൽ സമയം കൂടിയാൽ എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ, അല്ലെങ്കിൽ ആദ്യ ഡോസ് വാക്സിന്റെ ഗുണം നഷ്ടപ്പെടുമോ?

author-image
Health Desk
New Update
covid, covid vaccine, ie malayalam

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ഭീതിയിലാണ് ജനങ്ങൾ. ഓരോ ദിവസവും പോസിറ്റീവ് കേസുകൾ ഉയരുമ്പോഴും ഒരു വശത്ത് വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നുണ്ട്. അതേസമയം, വാക്സിൻ വിതരണ കുറവ് കണക്കിലെടുക്കുമ്പോൾ രണ്ട് ഡോസുകളും ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ കോവിഡിൽനിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നതാണ്.

Advertisment

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചശേഷം, രണ്ടാം ഡോസിനായി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുകയും, കൃത്യ സമയത്തിനുളളിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ കഴിയുമോയെന്ന് ഭയപ്പെടുകയും ചെയ്യുന്നുണ്ടോ?. ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമോണോളജി ആൻഡ് ചെസ്റ്റ് മെഡിസിൻ, സീനിയർ കൺസൾട്ടന്റ് ഡോ. കെ.എസ്. സതീഷ് നിങ്ങളുടെ ഭയം ഇല്ലാതാക്കും.

രണ്ട് ഡോസ് വാക്സിനുകളുടെ ആവശ്യകത എന്താണ്?

പ്രതിരോധ കുത്തിവയ്പുകൾ രോഗപ്രതിരോധശേഷി നൽകുകയും അതുവഴി അണുബാധയേൽക്കാനുളള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഡോസുകളും അവയ്ക്കിടയിലെ സമയ ദൈർഘ്യവും വാക്സിനെയും വൈറസിനെയും ആശ്രയിച്ചിരിക്കുന്നു. ''കോവിഡ് -19 വാക്‌സിനുകളെ സംബന്ധിച്ചിടത്തോളം, ശരീരത്തിന് ആവശ്യമായ ആന്റിബോഡികൾ നിർമ്മിക്കാൻ ഒരു ഡോസ് പര്യാപ്തമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു. രണ്ടാമത്തെ ഡോസിന് ശേഷം രോഗപ്രതിരോധ ശേഷി കൂടുതൽ മെച്ചപ്പെടും,'' ഡോ. കെ.എസ് സതീഷ് പറഞ്ഞു.

വാക്സിൻ രണ്ടു ഡോസുകൾക്കിടയിലെ ഇടവേള എത്രയാകാം?

ഓരോ വാക്സിൻ ഡോസും തമ്മിലുള്ള അന്തരം അതത് വാക്സിനുകളെ ആശ്രയിച്ചിരിക്കുന്നു. ആന്റിബോഡികൾ സൃഷ്ടിക്കുന്നതിനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ഡോസേജുകൾ തമ്മിലുള്ള സമയ ഇടവേളകൾ തീരുമാനിക്കുന്നത്.

Advertisment

Read More: 18 വയസ്സിന് മുകളിലുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുടെ വാക്സിൻ രജിസ്‌ട്രേഷൻ, എങ്ങനെ ചെയ്യാം?

ഓരോ വാക്സിൻ ഡോസേജുകൾക്കിടയിൽ അതിന്റേതായ സമയ ദൈർഘ്യമുണ്ടെന്ന് ഡോ.സതീഷ് പറയുന്നു. കോവിഷീൽഡ് വാക്‌സിന്റെ ഡോസുകൾ തമ്മിലുളള ഇടവേള 6 മുതൽ 8 ആഴ്ച വരെയാണ്. 12 ആഴ്ചവരെയുമാകാം. എന്നാൽ കൊവാക്സിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുശേഷം സ്വീകരിക്കാം.

ഡോസുകൾക്കിടയിൽ സമയം കൂടിയാൽ എന്ത് സംഭവിക്കും? എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ, അല്ലെങ്കിൽ ആദ്യ ഡോസ് വാക്സിന്റെ ഗുണം നഷ്ടപ്പെടുമോ?

ഓരോ വാക്സിൻ നിർമ്മാതാവും ശുപാർശ ചെയ്യുന്ന അനുയോജ്യമായ ഇടവേള പിന്തുടരുന്നാണ് എല്ലായ്പ്പോഴും നല്ലത്. രണ്ടാം ഡോസ് സ്വീകരിക്കാനുളള സമയം കഴിഞ്ഞാലും പാർശ്വഫലങ്ങളൊന്നുമില്ല. രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം ഒന്നോ രണ്ടോ ആഴ്ചയിൽ കൂടുതലായാൽ ആന്റിബോഡി പ്രതികരണം പ്രതീക്ഷിച്ചത്ര ശക്തമായിരിക്കില്ലെന്ന് ഡോക്ടർ പറഞ്ഞു.

രണ്ടാം ഡോസ് വൈകിയെന്ന കാരണത്താൽ വാക്സിനേഷന പ്രക്രിയ വീണ്ടും തുടങ്ങേണ്ടതില്ല. വാക്സിൻ ആദ്യ ഡോസ് നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇടവേള കഴിയാതെ എത്രയും പെട്ടെന്ന് രണ്ടാം ഡോസ് എടുക്കുകയാണ് വേണ്ടതെന്ന് ഡോക്ടർ വ്യക്തമാക്കി.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: