18 വയസ്സിന് മുകളിലുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുടെ വാക്സിൻ രജിസ്‌ട്രേഷൻ, എങ്ങനെ ചെയ്യാം?

മുന്‍ഗണന ലഭിക്കേണ്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Covid Vaccine Registratration for 18-44 year group in Kerala, 18 years above vaccine, vaccine registration, covid vaccine registrtion, vaccine registration kerala, cowin, കോവിഡ് വാക്സിൻ, വാക്സിൻ രജിസ്ട്രേഷൻ, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഈ പ്രായത്തിലുള്ള മറ്റു രോഗങ്ങളുള്ള ആളുകളെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

  • 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
  • അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ലഭിക്കും
  • ഒടിപി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും

Read More: Sputnik V Vaccine: Price and Availability: സ്പുട്നിക് വാക്സിൻ വിലയും ലഭ്യതയും; അറിയേണ്ടതെല്ലാം

  • ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക
  • ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്.
  • ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക
  • നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
  • വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

Read More: കോവിഡ് വാക്സിൻ റജിസ്ട്രേഷൻ: വ്യാജ ആപ്ലിക്കേഷനുകൾ സൂക്ഷിക്കുക

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Directions for covid vaccine registratration for 18 44 year group in kerala

Next Story
സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
The moderation of comments is automated and not cleared manually by malayalam.indianexpress.com