scorecardresearch

ഇടതു ബ്രെസ്റ്റിലെ കടുത്ത വേദന സൂചിപ്പിക്കുന്നത് എന്ത്?

ഇടതുവശത്തുണ്ടാകുന്ന നെഞ്ചുവേദനയ്ക്ക് പല നോൺ കാർഡിയാക് കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഹൃദയ സംബന്ധമായ കാരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു

ഇടതുവശത്തുണ്ടാകുന്ന നെഞ്ചുവേദനയ്ക്ക് പല നോൺ കാർഡിയാക് കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഹൃദയ സംബന്ധമായ കാരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dextrocardia, heart disease, heart problems, medications, risk, treatment, symptoms heart on rightside, health news, health, ie malayalam,is there something called left-side breast pain, indianexpress.com, left boob pain, health news latest

ഹൃദയാരോഗ്യം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ചിലപ്പോൾ സ്ത്രീകൾക്ക് ഇടത് സ്തനത്തിനടിയിൽ ചെറിയ ഭാരമുള്ളതായി തോന്നുന്ന കടുത്ത വേദന അനുഭവപ്പെടാം. അത് നെഞ്ചുവേദനയാകണമെന്നില്ല. എന്തുകൊണ്ടാണ് ഈ വേദന വരുന്നത്? ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാണോ? ഇത്തരം വേദന വരുമ്പോൾ അതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നതു കേൾക്കൂ.

Advertisment

മിക്കപ്പോഴും ഇത്തരം വേദനയ്ക്ക് പിന്നിലെ കാരണം ഹോർമോൺ വ്യതിയാനങ്ങളോ, സിസ്റ്റിക് രോഗമോ മുഴകളോ സ്തനത്തിലെ അണുബാധയോ ആകാമെന്ന് വിദഗ്ധർ പറയുന്നു. “അതിനാൽ, അത്തരം വേദന അനുഭവപ്പെടുമ്പോൾ, മുഴ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രോഗികൾ ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയരാകേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വേദനയ്‌ക്കൊപ്പം മുലക്കണ്ണിൽ നിന്ന് പാലും രക്തവും പുറത്തുവരുന്നുണ്ടെങ്കിൽ രോഗനിർണയത്തിനായി സ്തനത്തിന്റെ മാമോഗ്രാഫിയോ സോണോഗ്രാഫിയോ ചെയ്യണം,” ഫോർട്ടിസ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. സുഷ്മ തോമർ പറഞ്ഞു.

ഇടത് സ്തനത്തിനടിയിലുള്ള വേദന പലപ്പോഴും ആശങ്കയ്ക്ക് ഇടയാക്കാറുണ്ടെന്ന് ഹൈദരാബാദ് കാമിനേനി ഹോസ്പിറ്റൽസിലെ കാർഡിയോളജിസ്റ്റ് ഡോ.എ രവികാന്ത് പറയുന്നു. “ഇത് ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ആയിരിക്കുമെന്ന് പലരും ഉടനടി അനുമാനിക്കുന്നു. പക്ഷേ അത് എല്ലായ്‌പ്പോഴും അങ്ങനെ ആകണമെന്നില്ല. വാസ്തവത്തിൽ ഇടത് സ്തനത്തിലെ വേദനയ്ക്ക് ഹൃദയാരോഗ്യത്തിലെ പ്രശ്നങ്ങൾ കൂടാതെ മറ്റു നിരവധി കാരണങ്ങളും ഉണ്ടാകാം, ” ഡോ.രവികാന്ത് ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisment

ചിലപ്പോൾ അസിഡിറ്റിയോ നെഞ്ച് വേദനയോ കാരണവും നെഞ്ചിൽ പേശിവേദന അനുഭവപ്പെടാം. എന്നാൽ ശരിയായ രോഗനിർണയം നടത്തിയശേഷം മാത്രമേ, ചികിത്സ ആരംഭിക്കാൻ പാടുള്ളൂ എന്ന് ഡോ.സുഷ്മ പറയുന്നു. നെഞ്ചിലോ മുകൾഭാഗത്തോ ഉള്ള പേശികൾ ആയാസപ്പെടുകയോ വലിച്ചെടുക്കുകയോ ചെയ്യുന്നത് വളരെ വേദനാജനകമാണെന്നും അത് ഇടത് സ്തനത്തിലേക്ക് പ്രസരിക്കുന്നതായും ഡോ. രവികാന്ത് പറഞ്ഞു. “വാരിയെല്ലുകളെ ബ്രെസ്റ്റ് ബോണുമായി ബന്ധിപ്പിക്കുന്ന തരുണാസ്ഥിയുടെ വീക്കം മൂലം ഉണ്ടാകുന്ന കോസ്‌റ്റോകോണ്ട്രൈറ്റിസ് പോലുള്ള രോഗാവസ്ഥകളും ഇടതുവശത്തെ കുത്തുന്ന നെഞ്ചുവേദനയ്ക്ക് കാരണമാകും,”ഡോ രവികാന്ത് കൂട്ടിച്ചേർത്തു.

ഇത്തരം നെഞ്ചുവേദനയുടെ മറ്റൊരു കാരണം ദഹനനാളവുമായി ബന്ധപ്പെട്ടതാണ്. “ഉദാഹരണത്തിന്, ആസിഡ് റിഫ്ലക്സ് നെഞ്ചിൽ കത്തുന്ന സെൻസേഷൻ ഉണ്ടാക്കാം. ഇത് ഇടതുവശത്താകും കൂടുതൽ രൂക്ഷമായി അനുഭവപ്പെടുക. ചില സന്ദർഭങ്ങളിൽ ദഹനപ്രശ്നങ്ങൾ, ഗ്യാസ് എന്നിവയും വയറുവേദനയ്ക്ക് കാരണമാകും. ഇത് നെഞ്ചിൽ സമ്മർദ്ദം ചെലുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു, ”ഡോ. രവികാന്ത് പറഞ്ഞു.

ഇടതുവശത്തുള്ള നെഞ്ചുവേദനയ്ക്ക് പിന്നിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള അവസ്ഥകൾ നെഞ്ചിന്റെ ഭാഗത്ത്, പ്രത്യേകിച്ച് ഇടതുവശത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. പൾമണറി എംബോളിസം, ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്നത് എന്നിവയും ഈ നെഞ്ചുവേദനയ്ക്കു പിന്നിലെ കാരണമാവാം," ഡോ. രവികാന്ത് കൂട്ടിചേർത്തു.

പ്ലൂറിറ്റിക് വേദന, മസ്കുലോസ്കെലെറ്റൽ വേദന, ബ്രെസ്റ്റ് ലംപ് വേദന എന്നിവ ഇരുവശത്തും ഉണ്ടാകാൻ സാധ്യതയുള്ളതാണ്. ഒരു ഭാഗത്ത് മാത്രമായി ഇവ ഉണ്ടാകില്ലെന്നാണ് നോയിഡ ശാരദ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ശുഭേന്ദു മൊഹന്തി പറയുന്നത്. ഇവയെ പാനിക് റിയാക്ഷൻ എന്നാണ് ഡോ. ശുഭേന്ദു വിശേഷിപ്പിക്കുന്നത്. “ഇടതുവശത്ത് മാത്രമുള്ള വേദന എന്നത്, ഒരു പ്രത്യേക രോഗവുമായി ബന്ധപ്പെട്ടതാവില്ല. ആവർത്തിച്ചു വരികയും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഏത് നെഞ്ചുവേദനയ്ക്കും ഒരു കാർഡിയാക് ഫിസിഷ്യനെ കാണിക്കണം, ”ഡോ. ശുഭേന്ദു പറഞ്ഞു.

ഇത്തരം നെഞ്ചുവേദനയ്ക്ക് നിരവധി നോൺ കാർഡിയാക് കാരണങ്ങൾ ഉണ്ടാകാമെങ്കിലും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സാധ്യതയും തള്ളിക്കളയാനാകില്ല എന്നും വിദഗ്ധർ പറയുന്നു. ഒരു വൃക്തിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതിനൊപ്പം ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടെങ്കിൽ, ഉടൻ വൈദ്യസഹായം തേടണമെന്നും ഡോ. രവികാന്ത് നിർദേശിക്കുന്നു.

Heart Attack Health Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: