/indian-express-malayalam/media/media_files/2024/12/27/KzNwGfEcv58lBLB95s8x.jpg)
Source: Freepik
രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് തുടങ്ങുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ദഹന ആരോഗ്യം മുതൽ ചർമ്മ ആരോഗ്യം വരെ നിരവധി ആരോഗ്യ ഗുണങ്ങൾ നാരങ്ങ​ വെള്ളം നൽകുന്നുണ്ട്. നാരങ്ങയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന വൈറ്റമിൻ സി അളവ്, ഫ്ലേവനോയിഡ് എന്നിവ കാരണം നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.
1. ശരീര ഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാരങ്ങ വെള്ളം മികച്ചതാണ്. നാരങ്ങയിൽ കാണപ്പെടുന്ന സിട്രിക് ആസിഡും ജലാംശവും ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. രാവിലെ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുന്നത് ശാരീരിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം പകരും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
2. ദഹനത്തിന് സഹായിക്കുന്നു
ചെറുചൂടുള്ള നാരങ്ങ​ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ദഹനവ്യവസ്ഥയെ കിക്ക്സ്റ്റാർട്ട് ചെയ്യാൻ സഹായിക്കും. നാരങ്ങയിലെ ഉയർന്ന സിട്രിക് ആസിഡ് ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യും.
3. രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്നു
ചെറുനാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഈ വിറ്റാമിൻ പ്രധാന പങ്ക് വഹിക്കുന്നു.
4. ജലാംശം നൽകുന്നു
രാത്രിയിൽ മണിക്കൂറുകൾ നീണ്ട ഉറക്കത്തിനു ശേഷം ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. ദിവസത്തിന്റെ തുടക്കത്തിൽ ജലാംശം നൽകാനുള്ള മികച്ച മാർഗമാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം.
5. ചർമ്മത്തിന്റെ ആരോഗ്യം
നാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് വിറ്റാമിൻ സി. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. നാരങ്ങ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us