scorecardresearch

അസഹ്യമായ ആര്‍ത്തവ വേദനയെ അവഗണിക്കരുത്; ശരീരം നൽകുന്ന സിഗ്നലാണത്

ശക്തമായ വേദന കാലക്രമേണ വഷളാവുകയും രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നത് സാധാരണമല്ല

ശക്തമായ വേദന കാലക്രമേണ വഷളാവുകയും രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നത് സാധാരണമല്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
menstruation, menstruation ayurveda

പല കാരണങ്ങളാൽ ആർത്തവ സമയത്ത് സ്ത്രീകൾക്ക് നടുവേദന അനുഭവപ്പെടാം

ആര്‍ത്തവസമയത്തുണ്ടാകുന്ന അസഹ്യമായ വയറുവേദനയെയും നടുവേദനയെയുമൊക്കെ പലരും സാധാരണമായി കണ്ട് അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇതത്ര നിസാരമായി കാണേണ്ട ഒന്നല്ല. ചിലപ്പോൾ പതിയിരിക്കുന്ന ചില രോഗാവസ്ഥകളെ കുറിച്ച് ശരീരത്തിന് സിഗ്നൽ നൽകുകയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ.

Advertisment

"മാസത്തിലൊരിക്കല്‍ ഗര്‍ഭപാത്രം അതിന്റെ പുറംചട്ട ചൊരിയുമ്പോള്‍ ആര്‍ത്തവമുണ്ടാവും, ഈ പ്രക്രിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. ആ സമയത്ത് ചില സ്ത്രീകളിൽ വേദനയുണ്ടാവുന്നത് സ്വാഭാവികമാണ്, എന്നാൽ അമിതമായ വേദന അനുഭവപ്പെടുന്നുവെങ്കിൽ അത് മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നത്തെ സൂചിപ്പിക്കുന്നതാവും," മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി, ഗൈനക്കോളജി ലാപ്രോസ്‌കോപ്പിക് ആന്‍ഡ് റോബോട്ടിക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. അന്‍ഷുമാല ശുക്ല കുല്‍ക്കര്‍ണി പറയുന്നു.

ആര്‍ത്തവസമയത്ത് ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന അസ്വസ്ഥതകളും വേദനകളുമൊക്കെ സാധാരണമാണെന്നും എന്നാൽ ശക്തമായ വേദന കാലക്രമേണ വഷളാവുകയും രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നത് സാധാരണമല്ലെന്നും ഡോ. അന്‍ഷുമാല അഭിപ്രായപ്പെട്ടു.

ഡിസ്മെനോറിയ എന്നറിയപ്പെടുന്ന ആര്‍ത്തവ വേദനക്ക് പല കാരണങ്ങളുണ്ടാകാമെന്ന് ഡോ. കുല്‍ക്കര്‍ണി പറയുന്നു. ഇത് ആര്‍ത്തവത്തിന് മുമ്പും ആ സമയത്തും വേദന അനുഭവിക്കുന്ന വ്യക്തികളില്‍ ഉണ്ടാകുന്ന പ്രാഥമിക ഡിസ്മെനോറിയയോ അല്ലെങ്കില്‍ ഗര്‍ഭാശയത്തെയോ മറ്റ് പെല്‍വിക്ക് അവയവങ്ങളെയോ ബാധിക്കുന്ന അവസ്ഥകള്‍ കാരണം സാധാരണ ആർത്തവം പോലും പിന്നീട് വേദനാജനകമായി മാറുന്ന ദ്വിതീയ ഡിസ്മെനോറിയയോ ആകാം.

Advertisment

എന്‍ട്രോമെട്രിയോസിസ് , ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍, പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം(പിഎംഎസ്), പെല്‍വിക്ക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്(പിഐഡി), അഡെനോമിയോസിസ് അല്ലെങ്കില്‍ സെര്‍വിക്കല്‍ സ്‌റ്റെനോസിസ് എന്നിവയും കഠിനമായ ആർത്തവ വേദനയ്ക്ക് പിന്നിലെ കാരണങ്ങളാവാം. പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണ്‍, ഗര്‍ഭ പാത്രത്തിലെ പേശികളുടെ സങ്കോചത്തിനു കാരണമാവുന്നു. ഇത് വേദനയ്ക്കും വീക്കത്തിനും കാരണമാകും, ആര്‍ത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിൽ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണിന്റെ അളവ് ഉയരും.

ആര്‍ത്തവ സമയത്തെ വേദനയെ എങ്ങനെ കൈകാര്യം ചെയ്യാം?

സംസ്‌കരിച്ച ഭക്ഷണപദാർത്ഥങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം വീക്കവും വേദനയും വര്‍ദ്ധിപ്പിക്കുമെന്ന് ഗൈനക്കോളജിസ്റ്റുകൾ പറയുന്നു. സ്‌ട്രെച്ചിംഗ് പോലുളള വ്യായാമങ്ങളും നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വേദന കുറക്കാന്‍ സഹായിക്കും.

ആര്‍ത്തവവേദനയെ ലഘൂകരിക്കാൻ സഹായിക്കുന്ന ജീവിത ശൈലിയും ചില ഭക്ഷണക്രമങ്ങളും നിർദ്ദേശിക്കുകകയാണ് ആരോഗ്യവിദഗ്ധർ.

  • വേദനയുള്ളപ്പോൾ പെല്‍വിക് ഏരിയയിലോ നടുവിലോ ഒരു ഹീറ്റിംഗ് പാഡ് ഉപയോഗിച്ച് ചൂടുപിടിക്കുക.
  • നിങ്ങളുടെ അടിവയര്‍ ചെറുതായി മസാജ് ചെയ്യുക
  • ചെറു ചൂടുവെളളത്തില്‍ കുളിക്കുക.
  • പതിവായി വ്യായാമം ചെയ്യുക.
  • ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
  • റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ അല്ലെങ്കില്‍ യോഗ പരിശീലിക്കുക.
  • ആര്‍ത്തവ സമയമാവുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുക. വിറ്റാമിന്‍ ബി-6, വൈറ്റമിന്‍ ബി-1, വിറ്റമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുക.
  • കാലുകള്‍ ഉയര്‍ത്തിയോ കാല്‍മുട്ടുകള്‍ വളച്ചോ കിടക്കുക.
  • ഉപ്പ്, മദ്യം, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ശരീരവണ്ണം തടയാന്‍ പഞ്ചസാരയും കുറയ്ക്കുക.
publive-image
വേദനയുള്ളപ്പോൾ പെല്‍വിക് ഏരിയയിലോ നടുവിലോ ഒരു ഹീറ്റിംഗ് പാഡ് ഉപയോഗിച്ച് ചൂടുപിടിക്കുക

എപ്പോഴാണ് ഡോക്ടറെ സന്ദര്‍ശിക്കേണ്ടത്?

ആര്‍ത്തവ സമയത്ത് വേദന മൂലം നിങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കണമെന്ന് ഡോ. കുല്‍ക്കര്‍ണി വിശദീകരിച്ചു. "ഐയുഡി( Intrauterine contraceptive device ) വച്ചതിനു ശേഷവും വേദന തുടരുക, രക്തം കട്ടപിടിക്കുക, വയറിളക്കവും ഓക്കാനവും അതിനൊപ്പം തന്നെ മലബന്ധവും വരിക, ആര്‍ത്തവം ഇല്ലാത്തപ്പോള്‍ പെല്‍വിക് ഏരിയയിൽ വേദന എന്നിവയെല്ലാം ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്. പെട്ടെന്നുളള മലബന്ധമോ പെല്‍വിക് വേദനയോ അണുബാധയുടെ ലക്ഷണമായിരിക്കാം. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കഠിനമായ വേദനയും അസാധാരണമായ രക്തസ്രാവവും അനുഭവപ്പെട്ടാല്‍ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക. ചികിത്സിക്കാതിരുന്നാല്‍ അണുബാധ പെല്‍വിക്ക് അവയവങ്ങളെ നശിപ്പിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന സ്‌കാര്‍ ടിഷ്യുവിന് കാരണമാവും."

"സാധാരണയായി ഒരു ആര്‍ത്തവ ചക്രം 22 മുതല്‍ 35 ദിവസം വരെയാണ്. 2 മുതല്‍ 7 ദിവസം വരെ ബ്ലീഡിംഗ് പോലുള്ള കാര്യങ്ങൾ നീണ്ടുനിന്നേക്കാം. എന്നാൽ ആര്‍ത്തവ വേദന എല്ലാവര്‍ക്കും സാധാരണമാണെന്ന് കണ്ട് തളളികളയരുത്. എന്‍ഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വേദന ശരീരത്തെ ദുര്‍ബലമാക്കുകയും ചികിത്സിച്ചില്ലെങ്കില്‍ അണ്ഡാശയങ്ങള്‍, ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍, കുടല്‍, മൂത്രസഞ്ചി എന്നിവയെ തകരാറിലാക്കുകയും തീവ്രമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. രോഗലക്ഷണങ്ങളെ അവഗണിക്കരുത്. ഒരു ഗൈനക്കോളജിസ്റ്റിനെകൊണ്ട് ചികിത്സ തേടുക," ഡോ. കുല്‍ക്കര്‍ണി കൂട്ടിച്ചേർത്തു.

Menstruation Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: