scorecardresearch

വണ്ണം കുറയ്ക്കാനും തുളസിയില, ഈ രീതിയിൽ ഉപയോഗിച്ചു നോക്കൂ

ശരീരഭാരം കുറയ്ക്കാൻ തുളസിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പല തരത്തിൽ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ തുളസിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പല തരത്തിൽ സഹായിക്കും

author-image
Health Desk
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ പല ഭക്ഷണങ്ങൾ പ്രയോജനകരമാണെങ്കിലും, തുളിയിലയുടെ ഗുണങ്ങളെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. ചുമ, ജലദോഷം തുടങ്ങി സീസണൽ രോഗങ്ങൾക്കുള്ള പ്രതിവിധിയായി തുളസി നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദഹനത്തിനും നല്ലതാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ തുളസിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പല തരത്തിൽ സഹായിക്കും. 

Advertisment

1. ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു: ഉപാപചയപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് തുളസി സഹായിക്കുന്നു. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

2. സമ്മർദം കുറയ്ക്കുന്നു: വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് കൊഴുപ്പ് സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹോർമോണാണ്, പ്രത്യേകിച്ച് വയറിനു ചുറ്റും. തുളസി സമ്മർദ്ദത്തെ നേരിടാൻ സഹായിക്കും, അതിലൂടെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കും. 

3. ദഹനം മെച്ചപ്പെടുത്തുന്നു: ദഹനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ദഹനക്കേട് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ദഹനം മെച്ചപ്പെടുത്താൻ തുളസിക്ക് കഴിയുമെന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യും. 

Advertisment

4. വിശപ്പ് ശമിപ്പിക്കുന്നു: വിശപ്പ് ശമിപ്പിക്കുന്നതിനുള്ള തുളസിയുടെ കഴിവ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണായ ഗ്രെലിനെ നിയന്ത്രിക്കുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും.

ശരീര ഭാരം കുറയ്ക്കാൻ തുളസി എങ്ങനെ ഉപയോഗിക്കാം

തുളസി ചായ: ഒന്നോ രണ്ടോ കപ്പ് വെള്ളം തിളപ്പിക്കുക. 8 മുതൽ 10 വരെ തുളസിയിലകൾ അല്ലെങ്കിൽ 1 ടീസ്പൂൺ ഉണങ്ങിയ തുളസിയില എന്നിവ ചേർക്കുക. ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. തണുത്തശേഷം അരിച്ചെടുത്ത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

തുളസിയും നാരങ്ങ വെള്ളവും: ഒരു കപ്പ് വെള്ളം തിളപ്പിച്ച് 5 മുതൽ 7 വരെ തുളസിയിലകൾ ചേർക്കുക. ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക. രാവിലെ ആദ്യം തന്നെ ഈ വെള്ളം കുടിക്കുക.

തുളസിയും തേനും: 1 കപ്പ് വെള്ളം തിളപ്പിച്ച് കുറഞ്ഞത് 8 തുളസിയില ചേർക്കുക. ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ദിവസത്തിൽ ഒരിക്കൽ, രാവിലെയോ കിടക്കുന്നതിന് മുമ്പോ കുടിക്കുക.

തുളസി ഇലപ്പൊടി: തുളസി ഇലകൾ ഉണക്കി പൊടിച്ചെടുക്കാം. ചെറുചൂടുള്ള വെള്ളത്തിൽ 1/2 ടീസ്പൂൺ തുളസി ഇലപ്പൊടി, തേൻ അല്ലെങ്കിൽ നാരങ്ങ നീര് എന്നിവ ചേർത്ത് കുടിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: