/indian-express-malayalam/media/media_files/2025/02/20/xqWn4Z1T0o95pK6Iqlor.jpg)
Source: Freepik
ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ ഊർജം, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. മധുരപലഹാരങ്ങൾക്ക് പകരം, പ്രകൃതിദത്ത മധുരപലഹാരമായി ആളുകൾ പലപ്പോഴും ഈന്തപ്പഴത്തെ കണക്കാക്കുന്നു. ചെറുചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് പലർക്കും ഇഷ്ടമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ നോക്കാം.
അസ്ഥികളെ ബലപ്പെടുത്തുന്നു
പാലും മറ്റ് പാലുൽപ്പന്നങ്ങളും കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ്. അസ്ഥികളെ ശക്തിപ്പെടുത്താനും പേശികളുടെ നന്നാക്കലിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ഗുണകരമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സെലിനിയം, മാംഗനീസ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, പാലിനൊപ്പം ഈന്തപ്പഴം പതിവായി കഴിക്കുന്നത് അസ്ഥികളെ ബലപ്പെടുത്തും.
ദഹനം മെച്ചപ്പെടുത്തുന്നു
ഒരു ഗ്ലാസ് പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും. മലവിസർജനം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമായ നാരുകൾ ഈന്തപ്പഴത്തിൽ കൂടുതലാണ്. ചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
നല്ല ഉറക്കം നൽകുന്നു
പാലിൽ അമിനോ ആസിഡ് ട്രിപ്റ്റോഫാൻ അടങ്ങിയിരിക്കുന്നതിനാൽ ഉറക്കം പ്രോത്സാഹിപ്പിക്കും. ഈന്തപ്പഴത്തിലും ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നത്.
തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു
ചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ രണ്ട് ഭക്ഷണങ്ങളിലും ബി വിറ്റാമിനുകൾ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, കരോട്ടിനോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, ലിഗ്നാനുകൾ, ഫിനോളിക് ആസിഡുകൾ, പോളിഫെനോളുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താൻ മാത്രമല്ല, അൽഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.