scorecardresearch

അസിഡിറ്റിയും മൈഗ്രെയ്നുമാണോ പ്രശ്നം? ഈ ഹെർബൽ ടീ കുടിക്കൂ

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ

author-image
Health Desk
New Update
green tea, coffee, ie malayalam

പ്രതീകാത്മക ചിത്രം

നാമെല്ലാവരും രാവിലെ ഒരു കപ്പ് കോഫി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതില്ലാതെ ദിവസം തുടങ്ങുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാനാവില്ല. എന്നാൽ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

Advertisment

നിങ്ങൾ കുടൽ, ഹോർമോൺ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ രാവിലെ കഫീൻ കുടിക്കുന്നത് കുടലിൽ കൂടുതൽ വീക്കം ഉണ്ടാക്കുന്നു,” ഡോ. ഡിക്സ ഭവ്സർ സാവാലിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

"കഫീൻ നിങ്ങളുടെ കുടലിന്റെ ആവരണത്തെ പ്രകോപിപ്പിക്കുകയും വാതയ്ക്കൊപ്പം പിത്ത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ ഹോർമോൺ അസന്തുലിതാവസ്ഥ, വീക്കം, മലബന്ധം, പിത്ത (ചൂട്) പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു." കാപ്പിയ്ക്ക് പകരം കഴിക്കാവുന്ന “കഫീൻ രഹിത ഹെർബൽ ടീ” യുടെ പാചകക്കുറിപ്പും വിദഗ്ധ പങ്കുവച്ചു.

Advertisment

"ആരോഗ്യകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പവും വേഗമേറിയതും ഫലപ്രദവുമായ മാർഗ്ഗം" എന്ന് ഈ ഹെർബൽ ടീയെ വിശേഷിപ്പിച്ച വിദഗ്ധ "അസിഡിറ്റി, മൈഗ്രെയ്ൻ, ഓക്കാനം, തലവേദന, ജിഇആർടി, പിസിഒഎസ്, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ" എന്നിവയിൽനിന്നു ആശ്വാസം ലഭിക്കാൻ ടീ സഹായിക്കുമെന്നും പറഞ്ഞു.

പാചകക്കുറിപ്പ് പരിശോധിക്കുക

  • ഒരു ഗ്ലാസ് വെള്ളം (300 മില്ലി) എടുക്കുക
  • 15 കറിവേപ്പില ചേർക്കുക
  • 15 പുതിനയില
  • ഒരു ടീസ്പൂൺ പെരുംജീരകം
  • രണ്ടു ടേബിൾസ്പൂൺ മല്ലി വിത്ത് ഇടത്തരം തീയിൽ അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ തിളപ്പിക്കുക

“രാവിലെ ആദ്യം ഇത് കുടിക്കൂ.​ ഇത് വളരെ ആശ്വാസം പകരുന്നവയാണ്,” വിദഗ്ധ പറഞ്ഞു. നിങ്ങൾക്ക് ഹോർമോൺ, പിത്ത പ്രശ്നങ്ങൾ ഉള്ളപ്പോൾ കഫീൻ നിർത്തുന്നതാണ് നല്ലതെന്നും ഡോ ഡിക്സ നിർദ്ദേശിച്ചു.

എന്നിരുന്നാലും, “കോഫി കുടിക്കുന്ന ശീലം നിങ്ങൾക്ക് ഉടനടി നിർത്താൻ കഴിയുന്നില്ലെങ്കിൽ, കുടലുണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കുന്നതിന് ചായ/കാപ്പിയിൽ അര ടീസ്പൂൺ നെയ്യോ ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ ചേർക്കാം. ഹെർബൽ ടീ കുടിച്ച് 30 മിനിറ്റിനുശേഷം ഇത് കുടിക്കാം.”

ഗ്രീൻ ടീ, ചെറുചൂടുള്ള ശർക്കര ലൈം, അല്ലെങ്കിൽ ഹെർബൽ ടീ എന്നിവ പോലുള്ള ആരോഗ്യകരമായ ബദലുകൾ ചേർക്കുന്നതിലൂടെ കഫീൻ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന് ബാംഗ്ലൂരിലെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ശ്രീ ലക്ഷ്മി പറഞ്ഞു.

"നിങ്ങളുടെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക. നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണത്തിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ ചേർക്കുക, ഇത് ഇൻസുലിൻ സ്പൈക്കുകൾ കുറയ്ക്കാൻ സഹായിക്കും. ഇൻസുലിൻ മിതമായ അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുകയോ സാവധാനത്തിൽ പുറത്തുവിടുകയോ ചെയ്താൽ, അത് ഒരാൾക്ക് ഊർജം പകരാൻ സഹായിക്കുന്നു,” ശ്രീ ലക്ഷ്മി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: