scorecardresearch

നടുവേദന പ്രതിരോധിക്കാൻ ഇതാ ചില വഴികൾ

പ്രായം വർദ്ധിക്കുന്നതിനനുസരിച്ചു ശാരീരികമായും മനസികമായും ഉണ്ടാകുന്ന മാറ്റങ്ങളാണ് നടുവേദന എന്ന രോഗാവസ്ഥയിലേക്കു നയിക്കുന്നത്

പ്രായം വർദ്ധിക്കുന്നതിനനുസരിച്ചു ശാരീരികമായും മനസികമായും ഉണ്ടാകുന്ന മാറ്റങ്ങളാണ് നടുവേദന എന്ന രോഗാവസ്ഥയിലേക്കു നയിക്കുന്നത്

author-image
Health Desk
New Update
Back pain, Health, Health tips

പ്രായമായവർക്കിടയിലെ പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന (ലോ ബാക് പെയിൻ അഥവാ എൽ ബി പി ).പ്രായം വർദ്ധിക്കുന്നതിനനുസരിച്ചു ശാരീരികമായും മനസികമായും ഉണ്ടാകുന്ന മാറ്റങ്ങളാണ് എൽ ബി പി രോഗാവസ്ഥയിലേക്കു നയിക്കുന്നത്. ഗുരുതരമായതും വിട്ടുമാറാത്തതുമായ എൽബിപിയുടെ വ്യാപന നിരക്ക് പ്രായമാകുന്തോറും വർദ്ധിക്കുന്നതായി നിലവിലുള്ള തെളിവുകൾ സൂചിപ്പിക്കുന്നു.

Advertisment

"പ്രായപൂർത്തിയായ ഒരു മനുഷ്യനെക്കാളും പ്രായാധിക്യം ചെന്ന ആളുകൾ കൂടുതലായി എൽ ബി പി യെ തുടര്‍ന്നുണ്ടാകുന്ന അവശതകള്‍ നേരിട്ടേണ്ടി വരുന്നു.നട്ടെല്ലിലുണ്ടാകുന്ന പൊട്ടലുകൾ,ട്യൂമർ, അണുബാധ തുടങ്ങിയ നട്ടെല്ലു സംബന്ധമായ രോഗങ്ങള്‍ എൽ ബി പിയിലേക്ക് നയിക്കുന്നു.എന്നാല്‍ ചെറുപ്പക്കാരില്‍ ഉണ്ടാകുന്ന നടുവേദനയ്ക്കു കാരണം ശാരീരികവും മാനസികവുമായ മറ്റു കാരണങ്ങളാകാം"ഡോക്ടർ മനാൻ വോറ പറയുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് പല ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടേക്കാം തുടര്‍ന്ന് നടുവേദനയും രൂപപ്പെടുന്നു.അത് നിയന്ത്രിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങളിതാ:

വ്യായാമവും തെറാപ്പിയും ചെയ്യുക

ആഴ്ചയിൽ അഞ്ചു ദിവസം എന്ന ക്രമത്തില്‍ ദിവസേനെ 30 മിനിട്ടു നേരം കഠിനമല്ലാത്ത എയറോബിക് വ്യായാമം ശീലമാക്കാൻ ദി അമേരിക്കൻ ഹാര്‍ട്ട്‌ അസോസിയേഷൻ നിർദ്ദേശിക്കുന്നു.കാഠിന്യം അധികമായ വ്യായാമങ്ങള്‍ ചെയ്യുന്നത് എല്ലുപൊടിയൽ, അസ്ഥിക്ഷയം തുടങ്ങിയ അവസഥകളിലേക്കു നയിക്കുന്നു.ഈ അവസ്ഥ നട്ടെല്ലിനെ ദുർബലപ്പെടുത്തി ഒരുപക്ഷെ ഇടുപ്പെല്ലിന്റെയും നട്ടെല്ലിന്റെയും പൊട്ടലിനു വരെ കാരണമായേക്കാം.

Advertisment

മസിലുകളുടെ ദൃഢത,അയവ്, എയറോബിക് വ്യായാമം എന്നിവ ഉൾപെടുത്തികൊണ്ട് മസിലുകളുടെ പുനരുജ്ജീവനം ഉറപ്പാക്കാനുള്ള പ്രവർത്തങ്ങൾ നടത്തുന്നത് വിട്ടുമാറാത്ത എൽ ബി പിയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കോർ മസ്കുലർ ശക്തി വർദ്ധിപ്പിക്കുന്നത് ലംബർ നട്ടെല്ലിന് കൂടുതൽ ദൃഢത നല്‍കാനും സഹായിക്കും.മസില്‍ ടെണ്ടനുകളുടെയും ലിഗ്‌മെന്റുകളുടെയും വഴക്കം അവയവങ്ങളുടെ ചലനം കൂടുതൽ വിപുലപ്പെടുത്തുന്നു."എയറോബിക് വ്യായാമങ്ങൾ ശരീരത്തിലെ രക്തയോട്ടം കൂട്ടുകയും ശരീരത്തിന്റെ പുറംഭാഗത്തെ ടിഷ്യൂകളില്‍ പോഷണങ്ങൾ എത്തിക്കാനും മസിലുകളുടെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു."ഡോക്ടർ മനാൻ പറഞ്ഞു.

ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുക

പൊണ്ണത്തടി നടുവേദന ഉണ്ടാകാനുളള സാദ്ധ്യതകൾ വർധിപ്പിക്കും. ഭാരം കൂടുന്നതും മസിലുകൾക്കും ലിഗ്‌മെന്റുകൾക്കും അധിക സമ്മർദ്ദം ഉണ്ടാക്കുന്നു.അധിക ശരീര ഭാരം ചിലരില്‍ നട്ടെല്ലു വളഞ്ഞു പോകാനുളള സാധ്യതയിലേയ്ക്കു നയിക്കുന്നു. വയറിന്റെ അമിത ഭാരം പെല്‍വിസ്‌ ഭാഗം പുറത്തേക്കു തള്ളി വരാനുള്ള സാധ്യത ഉണ്ടാക്കുകയും ഇത് എൽ ബി പി രൂക്ഷമാവാൻ കാരണമാവുകയും ചെയ്യുന്നുവെന്നും ഡോക്ടർ മനാൻ വിവരിച്ചു.

ഹീറ്റ് തെറാപ്പി

ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലമുള്ള പേശിവലിവ് അല്ലെങ്കിൽ കാഠിന്യം എന്നിവയുമായി എൽബിപി ബന്ധപ്പെട്ടിരിക്കുന്നു. "ഒരു ഹീറ്റ് പായ്ക്ക് പ്രയോഗിക്കുന്നത് പേശികൾക്ക് അയവ് വരുത്തുകയും പുറകിലെ ചലനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് രോഗാവസ്ഥയുടെ കാഠിന്യം വേഗത്തിൽ പരിഹരിക്കും," ഡോക്ടര്‍ പറയുന്നു.

പുകവലി നിർത്തുക

പുകവലിയും നടുവേദനയും തമ്മിൽ ബന്ധങ്ങൾ ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.പുകവലി ധമനികൾക്കു കേടുവരുത്താം,അത്തരത്തിൽ നട്ടെല്ലിലും ഡിസ്ക്കിലും കേടുവരുന്ന ധമനികൾ വേദനക്ക് കാരണമായേക്കാം.പുകവലി അസ്ഥിക്ഷയത്തിലേക്കും മറ്റു അസ്ഥി സംബന്ധമായ രോഗങ്ങൾക്കും കാരണമാകാം,ഇത് നടുവേദന വർധിപ്പിക്കും.

ശരീരത്തിന്റെ പോസ്റ്റര്‍

ശാരീരിക ഘടനയെ ആരോഗ്യകരമായ രീതിയിൽ നിലനിർത്തുന്നത് അസ്ഥികളുടെയും അവയുടെ ക്രമീകരണത്തിനെയും സഹായിക്കുന്നു. ലിഗ്‌മെന്റിലെ ക്ലേശം കുറയ്ക്കാനും മസിലുകളെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിപ്പിക്കാനും ഇതുവഴി കഴിയുന്നു. ദീർഘനേരം ഓഫീസിൽ കസേരയിലും മറ്റും ഇരിക്കുന്നത് ഗുണകരമായേക്കില്ല ,അതിനാൽ എഴുന്നേൽക്കുകയും ശരീരം ചലിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. ദിവസത്തിലുടനീളം ദൃഢമായ മസിലുകളെ പുനരുജ്ജീവിപ്പിക്കുക.

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: