scorecardresearch
Latest News

ആര്‍ത്തവസമയത്തെ വയറുവീര്‍ക്കല്‍ ഒഴിവാക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍

ആര്‍ത്തവസമയത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കും, വയറുവീര്‍ക്കല്‍ ഒഴിവാക്കാം

ആര്‍ത്തവസമയത്തെ വയറുവീര്‍ക്കല്‍ ഒഴിവാക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍

പിഎംഎസ് (പ്രീമെൻസ്ട്രൽ സിൻഡ്രോം) ലക്ഷണങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുളവാക്കുന്നവയില്‍ ഒന്ന് വയറുവീര്‍ക്കലാണ്. ഇത് വിശപ്പ് കുറയുന്നതിലേക്കും വയറുവേദനയിലേക്കും നയിച്ചേക്കാം. ശരീര വേദന, തലവേദന, നടുവേദന എന്നിവയ്ക്കൊപ്പമാണ് വയറുവിര്‍ക്കലും സാധാരണഗതിയില്‍ ഉണ്ടാകാറ്. ആർത്തവസമയത്ത് പ്രോജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും അളവിലുള്ള മാറ്റങ്ങൾ ശരീരത്തിൽ വെള്ളവും ഉപ്പും നിലനിർത്താൻ ഇടയാക്കും, അതിന്റെ ഫലമായി വയറു വീർക്കുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ആര്‍ത്തവ സമയത്തെ വയറുവീര്‍ക്കല്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഇഞ്ചി

ആര്‍ത്തവ സമയത്തെ വയര്‍ വീര്‍ക്കലിന് ഏറ്റവും ഉത്തമമായ ഒന്നാമ് ഇഞ്ചി. ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്, ഇത് പേശികള്‍ക്ക് ആശ്വാസം നല്‍കും.

അയമോദകം

അയമോദകത്തിലെ തൈമോൾ എന്ന വസ്തു വയറുവേദന, വയറുവീര്‍ക്കല്‍, മലബന്ധം, ഗ്യാസ് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പെരും ജീരകം

നിങ്ങളുടെ ദഹനനാളത്തിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ പെരും ജീരകം സഹായിക്കുന്നു. ഇത് ഗ്യാസ് അനുഭവപ്പെടുന്നത് തടയുന്നതിനാല്‍ വയറുവീര്‍ക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.

ശര്‍ക്കര

ഉയർന്ന പൊട്ടാസ്യവും സോഡിയത്തിന്റെ അംശം കുറവുമായതിനാല്‍ ശർക്കര ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കും. ഇത് ശരീര കോശങ്ങളിലെ ആസിഡ് ബാലൻസ് നിലനിർത്തുന്നു. ഇതുവഴി വയറുവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.

വാഴപ്പഴം

വാഴപ്പഴത്തിൽ ബി 6, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറവീര്‍ക്കല്‍ തടയാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five foods to get rid of period bloating