scorecardresearch

മുടി കൊഴിച്ചിലിന്റെ 6 കാരണങ്ങൾ

പ്രായത്തിന് അനുസരിച്ച് മുടി കൊഴിച്ചിൽ സാധാരണയാണ്. പക്ഷേ, അതിൽ കൂടുതലുളള മുടി കൊഴിച്ചിൽ ആശങ്കപ്പെടേണ്ടതും പരിഹാരം തേടേണ്ടതുമാണ്

പ്രായത്തിന് അനുസരിച്ച് മുടി കൊഴിച്ചിൽ സാധാരണയാണ്. പക്ഷേ, അതിൽ കൂടുതലുളള മുടി കൊഴിച്ചിൽ ആശങ്കപ്പെടേണ്ടതും പരിഹാരം തേടേണ്ടതുമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hair loss, ie malayalam

ചീപ്പിലെ മുടിയിഴകളുടെ എണ്ണം കാണുമ്പോഴായിരിക്കും, ഒരുപക്ഷേ മുടിയുടെ പരിപാലനത്തിന് നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. പക്ഷേ 20 കളിലും 30 കളിലും മുടി കൊഴിയുന്നത് മനസിനെ വേദനിപ്പിക്കുന്ന കാര്യമാണ്. ചിലരിൽ കഷണ്ടിയുടെ ആരംഭം ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.ജ്യോതി ഗുപ്ത പറയുന്നു. മുടി കൊഴിച്ചിലിനു പരിഹാരം തേടി എത്തുന്നവരിൽ കൂടുതലും 25 വയസ്സുളളവരാണെന്നും ഡോക്ടർ പറഞ്ഞു.

Advertisment

പ്രായത്തിന് അനുസരിച്ച് മുടി കൊഴിച്ചിൽ സാധാരണയാണ്. പക്ഷേ, അതിൽ കൂടുതലുളള മുടി കൊഴിച്ചിൽ ആശങ്കപ്പെടേണ്ടതും പരിഹാരം തേടേണ്ടതുമാണെന്ന് അവർ പറഞ്ഞു. മുടി കൊഴിച്ചിലിന്റെ ചില കാരണങ്ങളെക്കുറിച്ച് ഡോ.ഗുപ്ത വിശദീകരിച്ചു.

Read More: അസിഡിറ്റി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എളുപ്പത്തിൽ മാറ്റാം

മാനസിക പിരിമുറുക്കം: സ്ട്രെസ് മുടിയുടെ വളർച്ച തടസ്സപ്പെടുത്തുകയും അകാല മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന ധ്യാനം, യോഗ മുതലായ പ്രവൃത്തികളിൽ എല്ലാവരും ഏർപ്പെടണം.

Advertisment

പോഷകാഹാര കുറവ്: പുറത്തുനിന്നുള്ള ഭക്ഷണം എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ പോഷകേതര ഭക്ഷ്യവസ്തുക്കൾ കൂടുതലായി കഴിക്കുന്നു. ഇരുമ്പ്, വിറ്റാമിൻ ഡി, ബി 12, സിങ്ക്, ഫോളിക് ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കുറവ് ഇതുമൂലം ഉണ്ടാകുന്നു.

പുകവലി: നിക്കോട്ടിൻ, മറ്റ് ലഹരിമരുന്നുകൾ എന്നിവ ചർമ്മത്തിലേക്കും മുടിയിലേക്കും രക്തയോട്ടം കുറയ്ക്കുകയും മുടി പൊട്ടുകയും ചെയ്യും.

മുടി ചികിത്സകൾ: തുടർച്ചയായ ഹെയർ ബ്ലീച്ചിംഗ്, സ്ട്രെയ്റ്റണിങ്, ഹെയർ എക്സ്റ്റെൻഷനുകളുടെ ഉപയോഗം എന്നിവ മുടി വേരുകൾക്ക് കേടുപാടുകൾ വരുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

ഹോർമോൺ: തൈറോയ്ഡ് പ്രശ്നങ്ങൾ, പി‌സി‌ഒ‌എസ് പ്രശ്നങ്ങൾ, പ്രമേഹം, അമിതവണ്ണം എന്നിവയെല്ലാം മുടി കൊഴിച്ചിലിനു കാരണമാകും.

പാരമ്പര്യം: നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ, പാരമ്പര്യമായി കഷണ്ടിയുളളവർ ഉണ്ടെങ്കിൽ, ചെറുപ്രായത്തിൽ തന്നെ നിങ്ങൾക്കും കഷണ്ടിയുണ്ടാകാൻ സാധ്യതയുണ്ട്. ജനിതക മുടി കൊഴിച്ചിൽ മാറ്റാനായി മിനോക്സിഡിൽ, ഫിനാസ്റ്ററൈഡ്, പിആർപി തെറാപ്പി തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: