അസിഡിറ്റി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എളുപ്പത്തിൽ മാറ്റാം

അമിതമായി ഭക്ഷണം കഴിക്കരുത്. പുളിയുളള പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക

acidity, ie malayalam

‘ചികിത്സയെക്കാൾ നല്ലതാണ് പ്രതിരോധം’, അതിനാൽ രോഗം വരാതിരിക്കാൻ സഹായിക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിലും, മറ്റ് ചില ലളിതമായ ജീവിതശൈലികൾ ദീർഘകാലാടിസ്ഥാനത്തിൽ ഇവയെ സഹായിക്കും. ലളിതമായ ചില കാര്യങ്ങളിലൂടെ അസിഡിറ്റി എങ്ങനെ ചികിത്സിക്കാമെന്നാണ് ഇനി പറയുന്നത്.

അസിഡിറ്റി തടയാൻ അമിതമായ മസാല, പുളിച്ച, ഉപ്പിട്ട, പുളിപ്പിച്ച, വറുത്ത, ഫാസ്റ്റ് ഫുഡ് ഒഴിവാക്കണമെന്ന് ആയുർവേദ പ്രാക്ടീഷണർ ഡോ. ഡിക്സ ഭാവ്സർ പറഞ്ഞു. അസിഡിറ്റി ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ഓർത്തിരിക്കണം.

 • അമിതമായി ഭക്ഷണം കഴിക്കരുത്. പുളിയുളള പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക
 • കൂടുതൽ മണിക്കൂർ വിശന്നിരിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അതിനാൽ ഭക്ഷണം ഒഴിവാക്കരുത് (ഒരിക്കലും ഉച്ചഭക്ഷണം കഴിക്കരുത്). അകാലവും ക്രമരഹിതവുമായ ഭക്ഷണം ഒഴിവാക്കുക. നേരത്തെ അത്താഴം കഴിക്കുക.
 • വെളുത്തുള്ളി, ഉപ്പ്, എണ്ണ, മുളക് മുതലായവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. നോൺ-വെജ് ഒഴിവാക്കുന്നതും നല്ലതാണ്
 • ഭക്ഷണം കഴിഞ്ഞയുടനെ കിടക്കുന്നത് ഒഴിവാക്കുക.
 • പുകവലി, മദ്യം, ചായ, കോഫി, ആസ്പിരിൻ പോലുളള മരുന്നുകൾ എന്നിവ ഒഴിവാക്കുക.
 • സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക

അഡിസിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങൾ

 • ദിവസം മുഴുവൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
 • ഭക്ഷണത്തിന് ശേഷം അര ടീസ്പൂൺ പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റി മാറ്റാൻ സഹായിക്കും
 • തേങ്ങ വെളളത്തെക്കാൾ മികച്ചതായി ഒന്നുമില്ല, രാവിലെ തന്നെ ഇതു കുടിക്കാം
 • ഉണക്കമുന്തിരി രാത്രി മുഴുവൻ വെളത്തിൽ കുതിർക്കാൻ വയ്ക്കുക, പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക
 • ഉറങ്ങുന്നതിനു മുൻപ് ചൂടുള്ള പാൽ ഒരു ടീസ്പൂൺ പശുവിന്റെ നെയ്യ് ഒഴിച്ച് കുടിക്കുക (ഉറക്കമില്ലായ്മയ്ക്കും മലബന്ധത്തിനും സഹായിക്കുന്നു)
 • റോസ് വാട്ടറും പുതിന വെള്ളവും കുടിക്കുക, ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും
 • പഴങ്ങൾ: മധുരമുള്ള മാതളനാരങ്ങ, വാഴപ്പഴം, ആപ്പിൾ, പ്ലംസ്, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, തേങ്ങ, അല്ലെങ്കിൽ പ്രാദേശികമായി ലഭ്യമായ മറ്റേതെങ്കിലും പഴങ്ങൾ കഴിക്കാം.

Read More: നിങ്ങൾ ദിവസവും കുളിക്കേണ്ടതുണ്ടോ? വിദഗ്‌ധർ പറയുന്നത് കേൾക്കൂ

ആയുർവേദം

 • 15-20 മില്ലി നെല്ലിക്ക ജ്യൂസ് ദിവസത്തിൽ രണ്ടുതവണ കുടിക്കുക
 • ദിവസത്തിൽ രണ്ടു തവണ ഭക്ഷണത്തിന് മുൻപായി പകുതി ടീസ്പൂൺ നെല്ലിക്ക പൊടി കഴിക്കുക
 • ദിവസത്തിൽ രണ്ടുതവണ പാലിൽ ഒരു ടീസ്പൂൺ ശതാവരിയിട്ട് കുടിക്കുക
 • ഒഴിഞ്ഞ വയറ്റിൽ രാവിലെയും വൈകുന്നേരവും 20 മില്ലി കറ്റാർ വാഴ ജ്യൂസ് കുടിക്കുക

ഇതുകൂടാതെ നിങ്ങൾക്ക് എന്തു ചെയ്യാം?

 • ആവശ്യത്തിന് വിശ്രമിക്കുക
 • ആവശ്യത്തിന് വെളളം കുടിക്കുക
 • നല്ല ഉറക്കം
 • യോഗ, പ്രാണായാമം, ധ്യാനം, വ്യായാമം എന്നിവ പതിവായി പരിശീലിക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Acidity troubling you ayurveda can help482116

Next Story
നിങ്ങൾ ദിവസവും കുളിക്കേണ്ടതുണ്ടോ? വിദഗ്‌ധർ പറയുന്നത് കേൾക്കൂshower, bath, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com