scorecardresearch

രാവിലെ ഹെർബൽ പാനീയങ്ങൾ കുടിച്ച് ദിവസം തുടങ്ങണോ? വിദഗ്ധർ പറയുന്നു

ചില ആളുകളിൽ പ്രഭാത ദിനചര്യയിൽ ഹെർബൽ പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് അവരെ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കുന്നു

ചില ആളുകളിൽ പ്രഭാത ദിനചര്യയിൽ ഹെർബൽ പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് അവരെ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കുന്നു

author-image
Health Desk
New Update
Herbal Tea | Health | ഹെർബൽ പാനീയം | ആരോഗ്യ വാർത്തകൾ

(Source: Pixabay)

ഒരാളുടെ ദിവസം തുടങ്ങേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരാറുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്ന ആദ്യ ടിപ്‌സുകളിൽ ഒന്നാണ് വെള്ളം കുടിക്കുക. അതുപോലെ, ഏതെങ്കിലും ഒരു ഡിറ്റോക്സ് ഡ്രിങ്ക് ഉപയോഗിച്ച് ഒരു ദിവസം തുടങ്ങാനാണ് ഫിറ്റ്നസ് കോച്ച് ദിക്ഷ ഛബ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

Advertisment

''ഗ്രീൻ ടീ, ചെറുചൂടുള്ള നാരങ്ങ വെള്ളം, ജീരകം-അയമോദകം വെള്ളം, രാത്രി മുഴുവൻ കുതിർത്ത ഇഞ്ചി വെള്ളം, കുക്കുമ്പർ അല്ലെങ്കിൽ നാരങ്ങ ചേർത്ത വെള്ളം തുടങ്ങിയ ഒരു ഗ്ലാസ് ഡിറ്റോക്സ് പാനീയം ഉപയോഗിച്ച് ദിവസം ആരംഭിക്കുക,” അവരുടെ പോസ്റ്റ് പറയുന്നു. ഛബ്രയുടെ അഭിപ്രായത്തിൽ, നല്ല ദിനചര്യ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Advertisment

ശരിയായ രീതിയിലുള്ള പ്രഭാത ദിനചര്യ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ദിവസം മുഴുവൻ നിങ്ങളെ വിജയകരമാക്കുകയും ചെയ്യും. സോഷ്യൽ മീഡിയ ഒഴിവാക്കുന്നത് മുതൽ ഡിറ്റോക്‌സ് പാനീയം കുടിക്കുന്നതും വ്യായാമം ചെയ്യുമ്പോൾ പാട്ട് കേൾക്കുന്നതും വർക്ക്ഔട്ടിനു ശേഷമുള്ള നല്ല ഭക്ഷണം എന്നിവ ഫലപ്രദമായ ഒരു ദിവസത്തിലേക്ക് നയിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഡിറ്റോക്സ് അല്ലെങ്കിൽ ഹെർബൽ പാനീയങ്ങൾ ഉപയോഗിച്ച് ഒരാളുടെ ദിവസം തുടങ്ങണോ എന്ന് മനസിലാക്കാൻ ഞങ്ങൾ വിദഗ്ധരെ സമീപിച്ചു. ഹെർബൽ പാനീയങ്ങൾ കുടിക്കുന്നത് ഉൾപ്പെടുന്ന പ്രഭാത ദിനചര്യ വേണോ വേണ്ടയോ എന്നത് വ്യക്തിഗത മുൻഗണനകളെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ജയ്പൂരിലെ നാരായണ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ.സൊണാൽ ഭട്‌നാഗർ പറഞ്ഞു.

ഹെർബൽ ടീ അല്ലെങ്കിൽ ഹെർബൽ പാനീയങ്ങൾ, അവയുടെ ആരോഗ്യപരമായ ഗുണങ്ങളാലും ഉന്മേഷദായകമായതിനാലും ഒരു ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മാർഗമായി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, അവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വ്യക്തിപരമായ തിരഞ്ഞെടുപ്പിനെയും ജീവിതശൈലി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെറുചൂടുള്ള വെള്ളം ധാരാളം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഒഴിഞ്ഞ വയറ്റിൽ കുടിക്കുമ്പോൾ ഗുണങ്ങൾ വർധിക്കുമെന്നും ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള മികച്ച മാർഗമാണ്. ഇത് കുടലിൽ നിന്ന് അടിഞ്ഞുകൂടിയ വിഷവസ്തുക്കളെയും ഭക്ഷണ അവശിഷ്ടങ്ങളെയും നീക്കം ചെയ്യുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർക്കുന്നത് വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ അളവ് നൽകുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണെന്ന് ഗോയൽ പറഞ്ഞു.

ഹെർബൽ പാനീയങ്ങൾക്ക് ജലാംശം, ആരോഗ്യപരമായ ഗുണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഗുണങ്ങൾ നൽകാൻ കഴിയുമെന്ന് ഡോ.ഭട്‌നാഗർ പറഞ്ഞു. ചില ആളുകളിൽ പ്രഭാത ദിനചര്യയിൽ ഹെർബൽ പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് അവരെ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നിരുന്നാലും, ഹെർബൽ പാനീയങ്ങളുടെ ഫലപ്രാപ്തിയും പ്രത്യേക ഗുണങ്ങളും വ്യക്തിയെയും ഉപയോഗിക്കുന്ന പ്രത്യേക ഔഷധ സസ്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. ചില ആളുകൾക്ക് പോസിറ്റീവ് ഫലങ്ങൾ അനുഭവപ്പെടുമെങ്കിലും മറ്റുള്ളവർക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ല. ''കൂടാതെ, ചില ഔഷധസസ്യങ്ങൾക്ക് ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക് നിലവിൽ ഏതെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ മരുന്നുകൾ കഴിക്കുകയാണെങ്കിൽ,'' ഡോ.ഭട്‌നാഗർ പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: