scorecardresearch

ചോറ് ഒരിക്കലും ഒഴിവാക്കരുത്, ഇവയാണ് കാരണങ്ങൾ

ചോറ് കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം വർധിപ്പിക്കും. ഇക്കാരണത്താൽ, ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാത്ത നിരവധി പോഷകാഹാര വിദഗ്ധരുണ്ട്

ചോറ് കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം വർധിപ്പിക്കും. ഇക്കാരണത്താൽ, ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാത്ത നിരവധി പോഷകാഹാര വിദഗ്ധരുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rice, health, ie malayalam

വയർ നിറയ്ക്കുന്നതിനു മാത്രമുള്ളതാണ് ചോറെന്നാണ് മിക്കവരുടെയും ധാരണ. അതിൽ നിന്ന് നമുക്ക് ആരോഗ്യപരമായ ഗുണങ്ങളൊന്നും ലഭിക്കുന്നില്ല. മാത്രമല്ല, ചോറ് കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം വർധിപ്പിക്കും. ഇക്കാരണത്താൽ, ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാത്ത നിരവധി പോഷകാഹാര വിദഗ്ധരുണ്ട്.

Advertisment

സെലിബ്രിറ്റി പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ ചോറ് കഴിക്കാൻ നിർബന്ധിക്കുന്നു. അത്താഴത്തിന് പയറും ചോറും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് അവർ പറയുന്നു. എന്തുകൊണ്ടാണ് ഒരാളുടെ ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്തണമെന്ന് പറയുന്നത് എന്നതിനെക്കുറിച്ച് ഫെസ്‌ബുക്ക് പോസ്റ്റിൽ അവർ വിശദീകരിച്ചിട്ടുണ്ട്.

  1. ചോറ് ഒരു പ്രീബയോട്ടിക്കാണ്. ഇത് നിങ്ങളുടെ ഉള്ളിലെ സൂക്ഷ്മജീവികളുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയെയും പോഷിപ്പിക്കുന്നു.
  2. ഇന്ത്യക്കാർ കഴിക്കുന്നതുപോലെ ചോറിനൊപ്പം പയർവർഗ്ഗങ്ങൾ, തൈര്, നെയ്യ്, മാംസം എന്നിവ കഴിക്കുക. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാം. പ്രമേഹരോഗികൾക്കും ഇത് കഴിക്കാം. ചോറും മെറ്റബോളിക് സിൻഡ്രോമും തമ്മിൽ യാതൊരു ബന്ധവുമില്ല.
  3. അത്താഴത്തിന് ചോറ് കഴിക്കുന്നത് ഉറക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ഹോർമോൺ ബാലൻസിലേക്ക് നയിക്കുന്നു. പ്രായമായവരിലും ചെറുപ്പക്കാർക്കും ഇത് പ്രത്യേകിച്ചും ആവശ്യമാണ്.
  4. ചർമ്മത്തിന് മികച്ചതാണ്. മുടി വളർച്ചയെ മെച്ചപ്പെടുത്തുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Advertisment
Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: