/indian-express-malayalam/media/media_files/uploads/2023/06/Yogurt.jpg)
(Source: Pixabay)
ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഭക്ഷണമായാണ് തൈര് കണക്കാക്കപ്പെടുന്നത്. ധാരാളം പോഷകങ്ങളും ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ബാക്ടീരിയകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിൽ ഉയർന്ന പ്രോട്ടീനും കാൽസ്യം, വിറ്റാമിൻ ഡി, ബി -2, ബി -12 തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് മികച്ച ഓപ്ഷനാണ്.
തൈര് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. തൈരിൽ പ്രോട്ടീൻ കൂടുതലായതിനാൽ സംതൃപ്തി നൽകാനും വിശപ്പ് തടയാനും സഹായിക്കുന്നു. ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നതിന് ഇടയാക്കും. കാലക്രമേണ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ തൈര് കഴിക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നൽകുന്നു
തൈര് പ്രോട്ടീന്റെ നല്ല ഉറവിടമാണ്, കൂടാതെ ആരോഗ്യകരമായ ചില കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ദീർഘനേരം വയർ നിറഞ്ഞ പ്രതീതി അനുഭവപ്പെടാൻ സഹായിക്കും. ദിവസം മുഴുവൻ മൊത്തത്തിലുള്ള കലോറി ഉപഭോഗം ഇതിലൂടെ കുറയ്ക്കും. ദഹനത്തെ മന്ദഗതിയിലാക്കുന്ന ഗുണങ്ങളുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പാണ് തൈര്.
ആവശ്യമായ പോഷകങ്ങൾ നൽകുന്നു
പല തരത്തിലുള്ള തൈര്, പ്രത്യേകിച്ച് പ്ലെയിൻ ഗ്രീക്ക് തൈരിന് ഒരു മികച്ച പോഷക പ്രൊഫൈൽ ഉണ്ട്. ആരോഗ്യമുള്ള അസ്ഥികൾക്കും പല്ലുകൾക്കും പേശികൾക്കും ആവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.
വീക്കം കുറയ്ക്കാം
തൈരിലെ പ്രോബയോട്ടിക്സ് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുമായി വീക്കം ബന്ധപ്പെട്ടിരിക്കാമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് കുടലിൽ വസിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ്. ഈ ആരോഗ്യകരമായ ബാക്ടീരിയകൾക്ക് കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
പ്രതിരോധശേഷി വർധിപ്പിച്ചേക്കാം
തൈര് പ്രോബയോട്ടിക്‌സിന്റെ നല്ല ഉറവിടമാണ്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായി തൈര് കഴിക്കുന്നത് ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ ആവൃത്തിയും ദൈർഘ്യവും കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കുന്നു
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.