scorecardresearch

28 ദിവസം കൊണ്ട് ശരീര ഭാരം 18 കിലോ കുറച്ചു; ഞെട്ടിപ്പിച്ച് രൺദീപ് ഹൂഡ

ഏത് കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ തന്റെ ശരീരഘടന അനായാസമായി മാറ്റാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് രൺദീപ് ഹൂഡ

ഏത് കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ തന്റെ ശരീരഘടന അനായാസമായി മാറ്റാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് രൺദീപ് ഹൂഡ

author-image
WebDesk
New Update
Randeep Hooda

രൺദീപ് ഹൂഡ

ജീവിതത്തിൽ ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ബോളിവുഡ് താരം രൺദീപ് ഹൂഡ. കർശനമായ ഭക്ഷണക്രമവും പതിവ് വ്യായാമവുമാണ് നടന്റെ ഫിറ്റ്നസ് രഹസ്യം. ഏത് കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ തന്റെ ശരീരഘടന അനായാസമായി മാറ്റാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് രൺദീപ് ഹൂഡ. 2016ൽ സർബ്ജിത് സിനിമയ്ക്കായി ശരീര ഭാരം കുറച്ചത് ഇതിന്റെ തെളിവാണ്.

Advertisment

2024 ൽ പുറത്തിറങ്ങിയ സ്വതന്ത്ര വീർ സവർക്കർ സിനിമയ്ക്കുവേണ്ടിയും നടൻ ശരീര ഭാരം കുറച്ചിരുന്നു. അന്ന് വെറും 28 ദിവസം കൊണ്ട് 18 കിലോയാണ് കുറച്ചത്. ആ കഥാപാത്രത്തിന് യോജിച്ച രീതിയിൽ ശരീരത്തെ മാറ്റാനായി  ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അളവ് നന്നായി കുറച്ചുവെന്ന് നടൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ സിനിമയുടെ ചിത്രീകരണ സമയത്ത്, ഏകദേശം ഒന്നര വർഷത്തോളം ശരീര ഭാരം കുറച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

താൻ ശരീര ഭാരം കുറച്ച രീതി മറ്റുള്ളവർക്ക് ശുപാർശ ചെയ്യുമോയെന്ന് ചോദിച്ചപ്പോൾ, രൺദീപ് അത് നിഷേധിച്ചു. ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനുമുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ഫാസ്റ്റിങ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്റ്റിങ്ങിനെക്കാൾ മികച്ചതായി മറ്റൊന്നുമില്ല. പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ ഫാസ്റ്റിങ് സഹായിക്കുമെന്നും നടൻ അഭിപ്രായപ്പെട്ടു.

ഫാസ്റ്റിങ് ഊർജം വർധിപ്പിക്കുക മാത്രമല്ല, ഭക്ഷണം കഴിച്ചതിനുശേഷം പലപ്പോഴും അനുഭവപ്പെടുന്ന അലസത തടയുകയും ചെയ്യുമെന്ന് രൺദീപ് പറഞ്ഞു. കൂടുതൽ ആക്ടീവായും ഉന്മേഷത്തോടെയും തുടരാൻ 1-2 ദിവസം ഉപവസിക്കാൻ അദ്ദേഹം നിർദേശിച്ചു. ഫാസ്റ്റിങ് സമയത്ത് എന്ത് കഴിക്കുന്നുവെന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും നടൻ പറഞ്ഞു. വെള്ളം, കട്ടൻ കാപ്പി അല്ലെങ്കിൽ കട്ടൻ ചായ എന്നിവയല്ലാതെ മറ്റൊന്നും കഴിക്കരുതെന്നും വ്യക്തമാക്കി.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: