/indian-express-malayalam/media/media_files/2025/04/21/yhLwQC2zkVCybeaR488P.jpg)
Source: Freepik
വയറിലെ കൊഴുപ്പ് കുറയ്ക്കാനും പതിവ് വ്യായാമവും ഭക്ഷണക്രമത്തിലെ നിയന്ത്രണവും ആവശ്യമാണ്. കഠിനമായ പ്രയത്നത്തിലൂടെ വയർ കുറച്ചാലും ചിലർക്കെങ്കിലും കുറച്ച് കഴിയുമ്പോൾ വയർ പഴയതുപോലെ ആകാറുണ്ട്. എന്നാൽ, വയറിലെ കൊഴുപ്പ് എന്നെന്നേക്കുമായി കുറയ്ക്കാൻ ചില ടിപ്സുകൾ സഹായിക്കും. ഓൺലൈൻ ഫിറ്റ്നസ് പരിശീലകൻ ഡാൻ ഗോ വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ചില മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
1. മദ്യപാനം നിർത്തുക
വിശപ്പ്, സമ്മർദം എന്നിവ നിയന്ത്രിക്കുന്ന ഹോർമോണുകളെ മദ്യം ബാധിക്കുന്നു. മദ്യം വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. പരന്ന വയർ ആഗ്രഹിക്കുന്നുവെങ്കിൽ മദ്യം പൂർണമായും ഒഴിവാക്കുക.
2. കാർബോഹൈഡ്രേറ്റ് പരിമിതപ്പെടുത്തുക
ദിവസത്തിൽ ആക്ടീവല്ലാത്ത ഒരാളാണെങ്കിൽ, കാർബോഹൈഡ്രേറ്റ് കുറച്ച് കഴിക്കുക. ഒരു ആക്ടീവ് വ്യക്തിയാണെങ്കിൽ, അവ കൂടുതൽ കഴിക്കുക. കാർബോഹൈഡ്രേറ്റുകൾ ഊർജത്തിനുള്ള ഉപകരണങ്ങളാണ്.
3. ധാരാളം വെള്ളം കുടിക്കുക
നടക്കുമ്പോൾ വെള്ളം കുടിക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്. ലഘുഭക്ഷണത്തിന് പകരം ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുക. ഇത് ദിവസം മുഴുവൻ വയറു നിറഞ്ഞിരിക്കാൻ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.
4. പ്രോട്ടീൻ സമ്പുഷ്ടവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക
ശരീരഭാരത്തിന്റെ ഒരു പൗണ്ടിന് .8 ഗ്രാം മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ കഴിക്കുക. കലോറിയുടെ 90 ശതമാനവും അൺപ്രോസസ്ഡ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കാൻ ശ്രമിക്കുക. ഭക്ഷണങ്ങളിലും കൂടുതൽ നാരുകൾ ഉൾപ്പെടുത്തുക. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും.
5. ജിമ്മിൽ പോവുക
കാർഡിയോ വ്യായാമങ്ങൾ നിങ്ങൾ വിചാരിക്കുന്നത്ര കലോറി കത്തിക്കുന്നില്ല. എന്നിരുന്നാലും, ഭാരോദ്വഹനം പേശികളെ വളർത്താൻ സഹായിക്കുന്നു. ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ഉറക്കത്തിലും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
6. സമ്മർദം നിയന്ത്രിക്കുക
ഉയർന്ന സമ്മർദമുള്ള ജീവിതം നയിക്കുമ്പോൾ, ശരീരം കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് വിശപ്പ് വർധിപ്പിക്കുന്നതിലൂടെ വയറിന് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
7. ഉറക്കത്തിന് മുൻഗണന നൽകുക
ഉറക്കക്കുറവ് വിശപ്പ് വർധിപ്പിക്കുന്നു. ഒരു രാത്രിയിൽ 5.5 മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ആളുകൾ അമിതമായി ഭക്ഷണം കഴിക്കുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us