scorecardresearch

ബിപി ഉണ്ടോ? ദിവസവും 1 വാഴപ്പഴം കഴിക്കൂ, മാറ്റം കണ്ടറിയൂ

വാഴപ്പഴം പതിവായി കഴിക്കുന്നവരിൽ രക്തസമ്മർദത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തി

വാഴപ്പഴം പതിവായി കഴിക്കുന്നവരിൽ രക്തസമ്മർദത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തി

author-image
Health Desk
New Update
health

Source: Freepik

പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് രക്തസമ്മർദം (ബിപി). ഉയർന്ന രക്തസമ്മർദമുള്ളവർ ഒരു ദിവസം കുറഞ്ഞത് ഒരു വാഴപ്പഴമെങ്കിലും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യാറുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി-റെനൽ ഫിസിയോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വാഴപ്പഴം പതിവായി കഴിക്കുന്നവരിൽ രക്തസമ്മർദത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തി. ബിപി കുറയ്ക്കാൻ വാഴപ്പഴം സഹായിക്കുമെന്ന് പറയുന്നതിന്റെ കാരണങ്ങൾ നോക്കാം.

Advertisment

പൊട്ടാസ്യം നിറഞ്ഞിരിക്കുന്നു

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ശരാശരി വാഴപ്പഴത്തിൽ ഏകദേശം 400-450 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ദൈനംദിന ആവശ്യത്തിന്റെ ഏകദേശം 10% ആണ്. ശരീരത്തിലെ സോഡിയത്തിന്റെ (ഉപ്പ്) നെഗറ്റീവ് ഫലങ്ങൾ സന്തുലിതമാക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. പൊട്ടാസ്യം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു.

ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്

വാഴപ്പഴം പൊട്ടാസ്യം മാത്രമല്ല, രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ലയിക്കുന്ന നാരുകളുടെയും മികച്ച ഉറവിടം കൂടിയാണ്. വാഴപ്പഴത്തിലെ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിലെ നാരുകൾ ദഹനത്തെ അൽപ്പം മന്ദഗതിയിലാക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

വാഴപ്പഴം മഗ്നീഷ്യത്തിന്റെ സ്വാഭാവിക ഉറവിടം

രക്തക്കുഴലുകളെ വിശ്രമിക്കാനും ബിപി കുറയ്ക്കാനും സഹായിക്കുന്ന മറ്റൊരു ധാതുവായ മഗ്നീഷ്യം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ ഭിത്തികളിലെ വീക്കം കുറയ്ക്കുന്നതിലൂടെയും, ഹൃദയമിടിപ്പ്, നാഡികളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിലൂടെയും മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. 

Advertisment

വയർ വീർക്കൽ കുറയ്ക്കുന്നു

ഉയർന്ന ബിപി ഉള്ള ആളുകൾ പലപ്പോഴും അനുഭവിക്കുന്ന ഒന്നാണ് വയർ വീർക്കൽ. വാഴപ്പഴം വയറു വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ഡൈയൂററ്റിക്സ് പോലുള്ള രക്തസമ്മർദ മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് വാഴപ്പഴം ഗുണം ചെയ്യും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Blood Pressure

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: