/indian-express-malayalam/media/media_files/uploads/2021/04/olive-oil.jpg)
ഫിറ്റ്നസ് പ്രേമികളോട് മറ്റു പാചക എണ്ണകൾക്ക് പകരം ഒലിവ് എണ്ണ ഉപയോഗിക്കാൻ പലരും നിർദേശിച്ചിട്ടുണ്ടാകാം, പക്ഷേ ഒലിവ് എണ്ണ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?. സെലിബ്രിറ്റി ഫിറ്റ്നസ് ഇൻസ്ട്രക്ടർ യാസ്മിൻ കറാച്ചിവാല അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒലിവ് എണ്ണയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.
ഒലിവ് എണ്ണയ്ക്ക് പലതരത്തിലുളള ഗുണങ്ങളുണ്ട്. പോഷകാഹാരം, ആരോഗ്യം മുതൽ ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനും ഒലിവ് എണ്ണ ഉപയോഗിക്കാം. ഒലിവ് എണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം.
- ആന്റിഓക്‌സിഡന്റുകൾ ധാരാളം ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്
- ആരോഗ്യകരമായ കൊഴുപ്പായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്
- ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും
- ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും
Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ
പല തരത്തിലുളള ഒലിവ് എണ്ണകളെക്കുറിച്ചും യാസ്മിൻ വിശദീകരിച്ചു. മൂന്നു തരത്തിലുളള ഒലിവ് എണ്ണകളാണുളളത്. എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ, വിർജിൻ ഒലിവ് എണ്ണ, ഒലിവ് എണ്ണ. സലാഡുകൾക്ക് നല്ലത് എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണയാണെന്നാണ് ഫിറ്റ്നസ് ഇൻസ്ട്രക്ടർമാർ പറയുന്നത്. പാചകം ചെയ്യുമ്പോൾ വറുക്കുന്നതിനും വഴറ്റുന്നതിനും നല്ലത് വിർജിൻ ഒലിവ് എണ്ണയാണെന്ന് യാസ്മിൻ പറഞ്ഞു. സാധാരണ പാചകത്തിന് ഏറ്റവും അനുയോജ്യം ഒലിവ് എണ്ണയാണെന്ന് യാസ്മിൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us