മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ 8-10 ശുദ്ധമായ കറിവേപ്പില കഴിക്കാം. അല്ലെങ്കിൽ കറിവേപ്പില ജ്യൂസ് കുടിക്കാം

curry leaves, ie malayalam

അടുക്കളയിലും പാചകത്തിലും കറിവേപ്പിലയ്ക്ക് പ്രധാന സ്ഥാനമുണ്ട്. എന്നാൽ പാചകത്തിനു പുറമേ ചർമ്മം, മുടി സംരക്ഷണത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മനുഷ്യന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങൾ കറിവേപ്പിലയിലുണ്ട്. നാരുകളാൽ സമ്പുഷ്ടവും, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ കറിവേപ്പില ജീവിതശൈലി പ്രശ്നങ്ങളായ അമിതവണ്ണം പോലുളളവ മറികടക്കാൻ സഹായിക്കുമെന്ന് ഡോ.ഡിക്സ ഭാവ്സർ പറയുന്നു.

മുടി കൊഴിച്ചിലിനും അകാല നരയ്ക്കും പരിഹാരം

തയ്യാറാക്കുന്ന വിധം

ഒന്നോ രണ്ടോ കപ്പ് വെളിച്ചണ്ണ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുളള മറ്റേതെങ്കിലും എണ്ണ എടുക്കുക. എണ്ണയിലേക്ക് ഒരു പിടി കറിവേപ്പില (വേണമെങ്കിൽ നെല്ലിക്കയും ചേർക്കാം) ഇട്ട് നന്നായി ചൂടാക്കുക. എണ്ണയുടെ നിറം ഇരുണ്ടതാകുന്നതുവരെ ചൂടാക്കുക. അതിനുശേഷം എണ്ണ തണുക്കാൻ മാറ്റിവയ്ക്കുക. തണുത്തശേഷം എണ്ണ ഒരു ബോട്ടിലിലേക്ക് മാറ്റാം.

ഉപയോഗിക്കേണ്ടതെങ്ങനെ?

മുടി നാരുകളിൽ കറിവേപ്പില ഓയിൽ നന്നായി തേച്ചു പിടിപ്പിക്കുക. മുടിയിഴകൾ വകഞ്ഞു മാറ്റി എല്ലായിടത്തും നന്നായി എണ്ണ തേച്ചുപിടിപ്പിക്കുക. ഒരു രാത്രി മുഴുവൻ തലയിൽ എണ്ണ നിലനിർത്തുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

താരനും പേൻ ശല്യവും മാറ്റാം

മോരും കറിവേപ്പിലും മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഉപയോഗിക്കേണ്ടതെങ്ങനെ?

തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ചശേഷം ഡ്രൈ ആകുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം നന്നായി കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ചെയ്യേണ്ടത്.

ശരീര ഭാരം

10-20 കറിവേപ്പില വെളളത്തിലിട്ട് നന്നായി തിളപ്പിക്കുക. കുറച്ച് മിനിറ്റിനുശേഷം ചായയിൽനിന്നും ഇലകൾ നീക്കം ചെയ്യുക. സ്വാദിനും മണത്തിനും വേണ്ടി കുറച്ച് തേനും നാരങ്ങ നീരും ചായയിൽ ചേർക്കാവുന്നതാണ്. ശരീര ഭാരം കുറയ്ക്കുന്ന ചായ തയ്യാർ.

Read More: തലവേദന മാറ്റുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ: അറിയാം പുതിനയുടെ ആരോഗ്യപരമായ ഗുണങ്ങൾ

വായിലെ വ്രണങ്ങൾ

കറിവേപ്പില പൊടി തേനിൽ മിക്സ് ചെയ്ത് വായിലെ വ്രണങ്ങളിൽ പുരട്ടുക. രണ്ടു മൂന്നു ദിവസം കൊണ്ടു തന്നെ വായിലെ വ്രണമൊക്കെ മാറും.

പ്രമേഹം, കൊളസ്ട്രോൾ, മൊത്തത്തിലുള്ള ആരോഗ്യ ഗുണങ്ങൾ

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ 8-10 ശുദ്ധമായ കറിവേപ്പില കഴിക്കാം. അല്ലെങ്കിൽ കറിവേപ്പില ജ്യൂസ് കുടിക്കാം. കറികളിലും സലാഡിലും കറിവേപ്പില ഉപയോഗിക്കാം.

കറിവേപ്പില ആൽഫ-അമിലേസ് എന്നു വിളിക്കുന്ന ശക്തമായ എൻസൈമിനെ പുറത്തുവിടുന്നു, ഇത് ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഇല്ലാതാക്കുന്നു. അതിനാൽ, ഇതൊരു സ്വാഭാവിക പഞ്ചസാര റെഗുലേറ്ററാണ്. ആയുർവേദം അനുസരിച്ച്, പ്രമേഹ രോഗികൾക്ക് കറിവേപ്പില ഏറ്റവും മികച്ചതാണ്. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും കറിവേപ്പില സഹായിക്കുമെന്ന് ഡോ.ഭാവ്സർ പറയുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: From treating mouth ulcers to aiding weight loss benefits of curry leaves

Next Story
ഒൻപത് ആയുർവേദ ശീലങ്ങളിലൂടെ ദഹന പ്രശ്‌നങ്ങളോട് ഗുഡ്ബൈ പറയാംdigestion, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com