/indian-express-malayalam/media/media_files/uploads/2023/06/coconut.jpg)
കരിക്ക്
വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ പല സ്ഥലങ്ങളിലും ഇളനീർ കച്ചവടക്കാരെ കാണാൻ സാധിക്കും. കൃത്രിമ മധുരം അടങ്ങിയ പാനീയങ്ങളെക്കാൾ എന്തുകൊണ്ടും നല്ലതാണ് പ്രകൃതിദത്തമായ ഇവ. കരിക്ക് എന്നും അറിയപ്പെടുന്ന ഇവ കുടിക്കാൻ മാത്രമല്ല. കഴിക്കാനും സാധിക്കും.
മധുരമുള്ള പാനീയത്തിനൊപ്പം ജെല്ലി പോലെയുള്ള അതിന്റെ കാമ്പും കഴിക്കാവുന്നതാണ്. തണുപ്പിക്കുന്ന രുചിക്ക് പുറമെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കരിക്ക്. ശരീരഭാരം നിയന്ത്രിക്കാനും ദഹന ആരോഗ്യത്തിനും അവ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ആരോഗ്യകരമായ ഫാറ്റി ആസിഡുകളും അവയുടെ കാമ്പിൽ അടങ്ങിയിട്ടുണ്ട്. കരിക്കിൻവെള്ളം ജലാംശം നൽകുന്നതിനും ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
കരിക്കിൻ വെള്ളത്തിന്റെ പോഷകാരോഗ്യ ഗുണം
കരിക്കിന്റെ ഗുണങ്ങൾ പച്ചതേങ്ങയിൽനിന്നു വ്യത്യസ്തമാണ്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ കെയർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ സമീന അൻസാരിയുടെ കരിക്കിന്റെ പോഷക വിവരങ്ങൾ വിവരിക്കുന്നു.
കരിക്കിന്റെ (100 ഗ്രാം, ഭക്ഷ്യയോഗ്യമായ ഭാഗം) പോഷകങ്ങൾ:
കലോറി: 22 kcal
ആകെ കൊഴുപ്പ്: 0.2 ഗ്രാം
കാർബോഹൈഡ്രേറ്റ്സ്: 5.4 ഗ്രാം
ഫൈബർ: 1.1 ഗ്രാം
പ്രോട്ടീൻ: 0.6 ഗ്രാം
വിറ്റാമിൻ സി: 2.4 മില്ലിഗ്രാം
കാൽസ്യം: 24 മില്ലിഗ്രാം
മഗ്നീഷ്യം: 25 മില്ലിഗ്രാം
പൊട്ടാസ്യം: 250 മില്ലിഗ്രാം
കരിക്ക് പലപ്പോളും അവയുടെ ജെല്ലി പോലുള്ള കാമ്പ് കഴിക്കുന്നതിന് ഉപയോഗിക്കുന്നു. ഉന്മേഷദായകമായ ലഘുഭക്ഷണമായാണ് അവ സാധാരണയായി ആസ്വദിക്കുന്നത്. ജെല്ലി പോലുള്ള കാമ്പിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ്. ഇത് നഷ്ടപ്പെട്ട ധാതുക്കൾ നിറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കും," സമീന പങ്കുവെച്ചു.
തേങ്ങയ്ക്കുള്ളിലെ ജലത്തിനെ കരിക്കിൻവെള്ളമെന്ന് വിളിക്കുന്നു. അത് സ്വാഭാവിക മധുരത്തിനും ജലാംശം നൽകുന്ന ഗുണങ്ങൾക്കും പേരുകേട്ടതാണ്. “കരിക്കിൻവെള്ളത്തിൽ കലോറി കുറവാണ്. കൊഴുപ്പില്ലാത്തതും ഇലക്‌ട്രോലൈറ്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത സ്‌പോർട്‌സ് പാനീയമായോ ഉന്മേഷദായകമായ പാനീയമായോ എല്ലാവർക്കും പ്രിയങ്കരമാണ്.
കരിക്കിൻവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ
കരിക്ക് ആയാലും പച്ചതേങ്ങ ആയാലും ആരോഗ്യഗുണങ്ങൾ പലതാണ്. സമീന അവ പങ്കുവെക്കുന്നു:
- ജലാംശം: പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുടെ മികച്ച ഉറവിടമാണ് കരിക്ക്. ഇത് ദ്രാവകങ്ങൾ നിറയ്ക്കാനും ശരിയായ ജലാംശം നിലനിർത്താനും സഹായിക്കും.
- പോഷക സമ്പുഷ്ടം: അവശ്യ വിറ്റാമിനുകളും (വിറ്റാമിൻ സി പോലുള്ളവ) ധാതുക്കളും (കാൽസ്യം, മഗ്നീഷ്യം പോലുള്ളവ) അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
- ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കരിക്കിൽ അടങ്ങിയിട്ടുണ്ട്.
- ദഹന ആരോഗ്യം: കരിക്കിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
- രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: കരിക്കിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര താരതമ്യേന കുറവാണ്. ഇത് മറ്റ് പഞ്ചസാര പാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യകരമായ ഓപ്ഷനാണ്. അവയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.
- ഭാരം നിയന്ത്രിക്കുക: കരിക്കിൽ കലോറി കുറവായതിനാൽ തൃപ്‌തിദായകവും ജലാംശം നൽകുന്നതുമായ ലഘുഭക്ഷണമാണിത്. ഇത് ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമാകുന്നു.
പ്രമേഹരോഗികൾക്ക് ഇവ കഴിക്കാമോ?
കരിക്കിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. അവയിൽ കലോറിയും കുറവാണ്. എന്നിരുന്നാലും, പ്രമേഹ രോഗികൾക്ക് കരിക്ക് കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടതുണ്ട്.
"കരിക്കിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. അതിനാൽ വ്യക്തിഗത ആവശ്യങ്ങളും രക്തത്തിലെ പഞ്ചസാര നിയന്ത്രണ ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി ഉചിതമായ അളവ് നിർണ്ണയിക്കാൻ ആരോഗ്യ വിദഗ്ധനോട് കൂടിയാലോചിക്കുന്നത് നല്ലതാണ്," സമീന പറഞ്ഞു.
കരിക്കിന്റെ വെള്ളവും കരിക്കിന്റെ കാമ്പും
കരിക്കിന്റെ കാമ്പിനും കരിക്കിൻ വെള്ളത്തിനും അതിന്റേതായ പോഷക ഗുണങ്ങളുണ്ട്. വെള്ളത്തിനെ അപേക്ഷിച്ച് കാമ്പിൽ കലോറി, കൊഴുപ്പ്, നാരുകൾ എന്നിവ കൂടുതലാണ്. ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്, അവ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും,” സമീന പറഞ്ഞു.
നേരെമറിച്ച്, വെള്ളത്തിൽ കലോറിയും കൊഴുപ്പും കുറവാണ്. പക്ഷേ ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടമാണ്, ഇത് ജലാംശത്തിനുള്ള മികച്ച ഓപ്ഷനാണ്.
കരിക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പുതിയതും കേടുവരാത്തതുമായ കരിക്ക് തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് എന്തെങ്കിലും അലർജിയോ പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങളോ ഉണ്ടെങ്കിൽ, ക്രോസ്-റിയാക്റ്റിവിറ്റി പരിശോധിക്കുന്നത് ഉറപ്പാക്കുക.
മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് തേങ്ങ പൊട്ടിക്കുമ്പോളും കഴിക്കുമ്പോഴും ശരിയായ ശുചിത്വം പാലിക്കുക.
മിതത്വം പ്രധാനമാണ്. കാരണം കരിക്കിന്റെ അമിതമായ ഉപഭോഗം, പ്രത്യേകിച്ച് കാമ്പ്, കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.