scorecardresearch
Latest News

മാതളനാരങ്ങ കഴിക്കുന്നത് ഗുണകരമോ? പോഷകഗുണങ്ങൾ അറിയാം

മാതളനാരങ്ങ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നും അൽഷിമേഴ്‌സ് രോഗത്തിനെതിരെ പോരാടാൻ സഹായിക്കുമെന്നും പഠനങ്ങൾ

Pomegranate, health, ie malayalam

സമീകൃതാഹാരത്തിന്റെ ഭാഗമായി ആസ്വദിക്കാവുന്ന രുചികരവും പോഷകസമൃദ്ധവുമായ പഴമാണ് മാതളനാരങ്ങ. ധാരാളം ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന അവ ഹൃദയത്തിനും രക്തസമ്മർദ്ദത്തിനും നല്ലതാണ്. കാൻസർ വിരുദ്ധ ഗുണങ്ങളും ഇവ കാണിക്കുന്നു.

മാതളനാരങ്ങ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നും അൽഷിമേഴ്‌സ് രോഗത്തിനെതിരെ പോരാടാൻ സഹായിക്കുമെന്നും ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നു.

“മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ് തുടങ്ങിയ വിവിധ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ തലച്ചോറിന്റെ സംരക്ഷണ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ വികാസത്തിനും പുരോഗതിക്കും കാരണമാകുകയും ചെയ്യുന്നു. എന്നിരുന്നാലും, അൽഷിമേഴ്സ് രോഗത്തിൽ മാതളനാരങ്ങയുടെ സ്വാധീനം അറിയാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്,” ഹൈദരാബാദ് ബഞ്ചാര ഹിൽസ് കെയർ ഹോസ്പിറ്റൽസ് കൺസൾട്ടന്റ് – ക്ലിനിക്കൽ ഡയറ്റീഷ്യൻ ജി സുഷമ പറഞ്ഞു.

മാതളനാരങ്ങയുടെ പോഷകഗുണം

250 ഗ്രാം (8.8 ഔൺസ്) മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ:

കലോറി – 150

കാർബോഹൈഡ്രേറ്റ്സ്: 38 ഗ്രാം

ഡയറ്ററി ഫൈബർ: 11 ഗ്രാം

പഞ്ചസാര: 26 ഗ്രാം

പ്രോട്ടീൻ: 2 ഗ്രാം

കൊഴുപ്പ്: 1.5 ഗ്രാം

വിറ്റാമിൻ സി: 28 മില്ലിഗ്രാം (പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 47%)

വിറ്റാമിൻ കെ: 46 മൈക്രോഗ്രാം (പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 58%)

ഫോളേറ്റ്: 107 മൈക്രോഗ്രാം (പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 27%)
പൊട്ടാസ്യം: 533 മില്ലിഗ്രാം

ചെറിയ അളവിൽ അടങ്ങിയിരിക്കുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഉൾപ്പെടുന്നു.

മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

മാതളനാരങ്ങയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ ജി. സുഷമ പങ്കിട്ടുന്നു:

  • ഹൃദയാരോഗ്യം: മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് പോളിഫെനോൾസ്. ഇത് വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാകും. രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർധിപ്പിക്കാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു.
  • കാൻസർ വിരുദ്ധ ഗുണങ്ങൾ: മാതളനാരങ്ങയിൽ എലാജിറ്റാനിൻസ്, പ്യൂണികലാജിൻസ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പഠനങ്ങളിൽ കാൻസർ വിരുദ്ധ ഫലങ്ങൾ കാണിക്കുന്നു. സ്തന, പ്രോസ്റ്റേറ്റ് കാൻസറുകളിൽ, അവ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞേക്കാം. എന്നിരുന്നാലും, അവയുടെ സ്വാധീനം പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
  • തലച്ചോറിന്റെ ആരോഗ്യവും അൽഷിമേഴ്‌സ് രോഗവും: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ കാരണമാണ്. ഇതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.

പ്രമേഹരോഗികൾക്കും മാതളനാരങ്ങ കഴിക്കാമോ?

മാതളനാരങ്ങയിൽ താരതമ്യേന പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിനാൽ പ്രമേഹമുള്ള വ്യക്തികൾ കഴിക്കുന്ന അളവിൽ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. “സമീകൃതാഹാരത്തിന്റെ ഭാഗമായി മുഴുവൻ പഴങ്ങളും മിതമായ അളവിൽ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു,” സുഷമ പറഞ്ഞു. എന്നിരുന്നാലും, പ്രമേഹ രോഗികൾ അവരുടെ ആരോഗ്യ വിദഗ്ധരുടെ നിർദേശം അനുസരിച്ച് ഇവ കഴിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതളനാരങ്ങയോ അതിന്റെ ജ്യൂസോ കഴിക്കുമ്പോൾ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് സുഷമ പറയുന്നു.

  • അലർജികൾ: ചില വ്യക്തികൾക്ക് മാതളനാരങ്ങയോട് അലർജിയുണ്ടാകാം. മാതളനാരകം കഴിച്ചതിന് ശേഷം ചൊറിച്ചിൽ, നീർവീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ എന്തെങ്കിലും പ്രതികൂല പ്രതികരണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടുക.
  • മരുന്നുകളുമായുള്ള ഇടപെടൽ: മാതളനാരങ്ങ ചില മരുന്നുകളുമായി, പ്രത്യേകിച്ച് വാർഫറിൻ പോലെയുള്ള രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകളോട് പ്രതികരിച്ചേക്കാം. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ നിർദേശം അനുസരിച്ച് മാത്രം ഇവ കഴിക്കുക.
  • മോഡറേഷൻ: മാതളനാരങ്ങകൾ വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുമ്പോൾ, സമീകൃതാഹാരത്തിന്റെ ഭാഗമായി അവ മിതമായ അളവിൽ കഴിക്കുന്നത് പ്രധാനമാണ്. അമിതമായ ഉപഭോഗം ദഹനപ്രശ്നങ്ങൾ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് പോലുള്ള അനാവശ്യ ഫലങ്ങളിലേക്ക് നയിച്ചേക്കാം.
  • കൂടുതൽ ഗവേഷണം ആവശ്യമാണ്: മാതളനാരകം ആരോഗ്യപരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, മസ്തിഷ്ക ആരോഗ്യം, അൽഷിമേഴ്‌സ് രോഗം തുടങ്ങിയ പ്രത്യേക അവസ്ഥകളിൽ അവയുടെ ഫലങ്ങളെ ജാഗ്രതയോടെ സമീപിക്കേണ്ടത് പ്രധാനമാണ്. മാതളനാരങ്ങയെക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ അതിന്റെ യഥാർഥ ഫലങ്ങളെക്കുറിച്ചറിയാൻ കൂടുതൽ സമഗ്രമായ പഠനങ്ങൾ ആവശ്യമാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritional value of pomegranate heart health