scorecardresearch

വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമായതായി ശാസ്ത്രീയ തെളിവുകളില്ല: ആരോഗ്യ മന്ത്രാലയം

പോളിയോ, മീസെൽസ്-റൂബെല്ല വാക്സിനുകൾ നൽകുന്ന അവസരത്തിലും ഇത്തരത്തിലുള്ള തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിച്ചിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

പോളിയോ, മീസെൽസ്-റൂബെല്ല വാക്സിനുകൾ നൽകുന്ന അവസരത്തിലും ഇത്തരത്തിലുള്ള തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിച്ചിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

author-image
WebDesk
New Update
കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമായതായി ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് മന്ത്രലയം തിങ്കളാഴ്ച പറഞ്ഞു.

Advertisment

കോവിഡ്-19 വാക്സിനേഷൻ മൂലം പ്രത്യുത്പാദന പ്രായത്തിലുള്ളവർക്കിടയിൽ വന്ധ്യതയുണ്ടാകുന്നത് സംബന്ധിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാണിച്ച് മാധ്യമ വാർത്തകൾ ഉണ്ടായിരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാധ്യമങ്ങൾ ചില ആരോഗ്യ പ്രവർത്തകരുടെയും (എച്ച്സിഡബ്ല്യു) നഴ്സുമാർ ഉൾപ്പെടെയുള്ള മുൻനിര പ്രവർത്തകരുടെയും (എഫ്എൽഡബ്ല്യു) ഇടയിലുള്ള പലതരം അന്ധവിശ്വാസങ്ങളെയും കെട്ടുകഥകളെയും ഉയർത്തി കാട്ടിയിരുന്നതായി മന്ത്രാലയം പറഞ്ഞു. പോളിയോ, മീസെൽസ്-റൂബെല്ല വാക്സിനുകൾ നൽകുന്ന അവസരത്തിലും ഇത്തരത്തിലുള്ള തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിച്ചിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള എഫ്എക്യു (ചോദ്യോത്തരങ്ങളിൽ) ൽ ഒരു വാക്സിനും വന്ധ്യതക്ക് കരണമാകുന്നില്ലെന്നും, ഓരോ വാക്സിനുകളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരിശോധിച്ച് അത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയതാണെന്നും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പുനൽകിയതിനുശേഷം മാത്രമേ വാക്സിനുകൾ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളു എന്നും പ്രസ്താവനയിൽ പറഞ്ഞു.

Advertisment

Read Also: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കും: അമിത് ഷാ

"കൂടാതെ, കോവിഡ് വാക്സിനേഷൻ മൂലം വന്ധ്യതയുണ്ടാകുന്നു എന്ന പ്രചാരണം തടയുന്നതിന്, കോവിഡ്-19 വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി" പ്രസ്‌താവനയിൽ പറഞ്ഞു.

നേരത്തെ, മുലയൂട്ടുന്ന എല്ലാ സ്ത്രീകൾക്കും വാക്സിനേഷൻ നൽകുന്നതിന് വാക്സിനേഷൻ ചുമതലയുള്ള ദേശിയ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു, വാക്സിൻ സ്വീകരിക്കുന്നതിന് മുൻപോ ശേഷമോ മുലയൂട്ടൽ നിർത്തേണ്ട ആവശ്യമില്ലെന്നും സുരക്ഷിതമാണെന്നും പറഞ്ഞിരുന്നു.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: