അഹമ്മദാബാദ്: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വാക്സിനേഷന് പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിരോധ കുത്തിവയ്പ് എത്രയും പെട്ടെന്ന് എല്ലാവര്ക്കും നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു വലിയ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുക എന്നത് സുപ്രധാന തീരുമാനമാണ്.
ജനസംഖ്യ ഇത്രയും കൂടുതലുള്ള രാജ്യത്ത് വാക്സിന് സൗജന്യമായി നല്‍കുന്നത് വലിയൊരു കാര്യമാണ്. ഇന്ത്യ വാക്സിനേഷന് പ്രക്രിയയില്‍ ഒന്നാമതാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് ഇന്നു മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം പ്രാബല്യത്തിലായത്. വാക്സിന് സംഭരണവും വിതരണവും ഇനി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് സൗജന്യമാണ്.
Also Read: പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ; 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യം