scorecardresearch

പ്രായത്തിന് അനുസരിച്ച് ഒരാൾക്ക് എത്ര മണിക്കൂർ ഉറക്കം വേണം?

പ്രായത്തിന് അനുസരിച്ച് ഒരാൾക്ക് എത്ര മണിക്കൂർ ഉറക്കം വേണമെന്നതിനെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു

പ്രായത്തിന് അനുസരിച്ച് ഒരാൾക്ക് എത്ര മണിക്കൂർ ഉറക്കം വേണമെന്നതിനെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു

author-image
Health Desk
New Update
sleep

Source: Freepik

ശരീര ആരോഗ്യം നിലനിർത്തുന്നതിന് വളരെ പ്രധാനമാണ് ഉറക്കം. എന്നാൽ ഇത് എത്രത്തോളം ആവശ്യമാണെന്ന് മനസിലാക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അടുത്തിടെ, ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ, പ്രായത്തിന് അനുസരിച്ച് ഒരാൾക്ക് എത്ര മണിക്കൂർ ഉറക്കം വേണമെന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് എക്‌സിൽ പങ്കുവച്ചു.

Also Read: വൃക്കയിലെ കല്ല്? ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശത്രുക്കളാണ്

1. നവജാതശിശുക്കൾ (3 മാസം വരെ പ്രായമുള്ളവർ): 14 മുതൽ 17 മണിക്കൂർ വരെ. 

2. ശിശുക്കൾ (4 മുതൽ 12 മാസം വരെ പ്രായമുള്ളവർ): 12 മുതൽ 16 മണിക്കൂർ വരെ.

3. കൊച്ചുകുട്ടികൾ (1 മുതൽ 5 വയസ്സ് വരെ): 10 മുതൽ 14 മണിക്കൂർ വരെ 

Advertisment

4. സ്കൂൾ പ്രായമുള്ള കുട്ടികൾ (6 മുതൽ 12 വയസ്സ് വരെ): 9 മുതൽ 12 മണിക്കൂർ വരെ. 

5. കൗമാരക്കാർ (13 മുതൽ 18 വയസ്സ് വരെ): 8 മുതൽ 10 മണിക്കൂർ വരെ. 6. 

6. മുതിർന്നവർ (18 വയസ്സും അതിനുമുകളിലും): 7 മുതൽ 9 മണിക്കൂർ വരെ.

ഡോ.സുധീർ ശുപാർശ ചെയ്യുന്ന ശരാശരി ദൈനംദിന ഉറക്കത്തിന്റെ അളവ് കൃത്യമാണോ?

Als Read: വണ്ണം കുറച്ചത് ഖുശ്ബു മാത്രമല്ല, മക്കളും; അമ്പരപ്പിക്കുന്ന മാറ്റം

ഡോ.സുധീർ പരാമർശിച്ചിരിക്കുന്ന ശുപാർശകൾ അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ, നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ ആരോഗ്യ സംഘടനകളുടെ മാർഗ്ഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ.ജഗദീഷ് ഹിരേമത്ത് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. വ്യത്യസ്ത പഠനങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ ഓരോ പ്രായക്കാർക്കും ഈ ശുപാർശകൾ പൊതുവെ കൃത്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജനിതകശാസ്ത്രം, ജീവിതശൈലി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ച് വ്യക്തിഗത ആവശ്യങ്ങൾ കുറച്ച് വ്യത്യാസപ്പെടാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

Also Read:ഉണർന്ന ഉടൻ വ്യായാമം, വിശക്കുമ്പോൾ ബദാമോ വാഴപ്പഴമോ കഴിക്കും; 30 കിലോ കുറച്ചതിനെക്കുറിച്ച് സൊനാക്ഷി

ഉറക്കക്കുറവ് മൂലമുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങൾ

ഹ്രസ്വകാലത്തേക്ക്, ആളുകൾക്ക് "ഏകാഗ്രത കുറയൽ, പ്രതികരണ സമയം മന്ദഗതിയിലാകൽ, മാനസികാവസ്ഥയിലെ അസ്വസ്ഥതകൾ, പ്രതിരോധശേഷി കുറയൽ എന്നിവ അനുഭവപ്പെട്ടേക്കാം" എന്ന് ഡോ. ഹിരേമത്ത് പറഞ്ഞു. സ്ഥിരമായ ഉറക്കക്കുറവ് രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി, അൽഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർഝിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു, ഇത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: വെജിറ്റേറിയൻ ഭക്ഷണം, 1 മണിക്കൂർ വ്യായാമം; ഭൂമി പട്നേക്കർ 35 കിലോ കുറച്ചത് ഇങ്ങനെ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: