scorecardresearch

മൺസൂൺ ഫിറ്റ്നസ്: മഴയുള്ളപ്പോഴും പതിവ് നടത്തം മുടക്കേണ്ട

മഴ കാരണം എന്നും നടത്തം മാറ്റിവയ്ക്കാൻ പറ്റുമോ?

മഴ കാരണം എന്നും നടത്തം മാറ്റിവയ്ക്കാൻ പറ്റുമോ?

author-image
Health Desk
New Update
exercise, health, ie malayalam,Late evening exercise benefits, Exercise and sleep quality, Effects of evening exercise on muscle gain, Relieving stress through late evening exercise, Exercise to avoid poor lifestyle habits, Insomnia and heart disease risk reduction through evening exercise

ആർത്തവസമയത്ത് ഈസ്ട്രജൻ/പ്രോജസ്റ്ററോൺ അളവ് കുറയുന്നത് നിങ്ങൾക്ക് അലസത ഉണ്ടാക്കിയേക്കാം.പ്രതീകാത്മക ചിത്രം

മൺസൂൺ എത്തിയതോടെ ദിവസേനയുള്ള നടത്തത്തിന്റെ കാര്യത്തിൽ തീരുമാനമായി. നടക്കാൻ പോകാമെന്ന് കരുതുമ്പോൾ രാവിലെയും വൈകിട്ടും നല്ല മഴയാണ്. എന്നും ഇതുതന്നെ സംഭവിക്കുന്നു. അതോടെ ദിവസേനയുള്ള നടത്തവും മുടങ്ങുന്നു. എന്നാൽ മഴ കാരണം എന്നും നടത്തം മാറ്റിവയ്ക്കാൻ പറ്റുമോ? ഒരു ദിവസം 2000 സ്റ്റെപ്പുകൾ എങ്കിലും നടക്കേണ്ടതല്ലേ? മഴയുള്ളപ്പോഴും എന്നുമുള്ള നടത്തം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നറിയാം.

Advertisment

മൺസൂൺ സമയത്ത് ആളുകൾക്ക് അലസത അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും വിദഗ്ധർ പറയുന്നു. അഡ്വാൻസ് പേഴ്സണൽ ട്രെയിനറായ ഉത്സവ് അഗർവാൾ പറയുന്നതനുസരിച്ച്, മൺസൂണിലെ അലസതയ്ക്ക് ഒന്നിലധികം കാരണങ്ങളുണ്ട്. ഉയർന്ന ആർദ്രത, സൂര്യപ്രകാശത്തിന്റെ അഭാവം, അന്തരീക്ഷമർദ്ദത്തിലെ മാറ്റങ്ങൾ എന്നിവയാണ് അവയിലെ ചില കാരണങ്ങൾ.

“അന്തരീക്ഷമർദ്ദം കുറയുന്നതുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ നമ്മുടെ ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുകയും ക്ഷീണവും കുറഞ്ഞ ഊർജ്ജത്തിനു കാരണമാകുകയും ചെയ്യുന്നു,” ഉത്സവ് പറഞ്ഞു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതുൾപ്പെടെയുള്ള മാനസികാരോഗ്യത്തിൽ വ്യായാമം നല്ല ഫലങ്ങൾ നൽകുമെന്ന് ഉത്സവ് വിശദീകരിച്ചു. മൺസൂൺ സമയത്ത് ഫിറ്റ്നസ് ശ്രദ്ധിക്കുന്നത് മാനസികാവസ്ഥ ഉയർത്താനും മൊത്തത്തിലുള്ള ക്ഷേമം നിലനിർത്താനും സഹായിക്കും.

മഴയുള്ള ദിവസങ്ങളിൽ പോലും നിങ്ങളുടെ സ്റ്റെപ്പ് കൗണ്ട് നേടാനുള്ള ചില വഴികൾ ഇതാ.

Advertisment

ഇൻഡോർ നടത്തം

സംഗീതം, പോഡ്കാസ്റ്റുകൾ അല്ലെങ്കിൽ ടിവി എന്നിവ കണ്ടുകൊണ്ട് വേഗത്തിൽ നടക്കുക അല്ലെങ്കിൽ ജോഗ് ചെയ്യുക. “ഒരു ടൈമർ വയ്കക്കുക 10-15 മിനിറ്റ് ഇടവേളകൾ വയ്ക്കാം,”ഉത്സവ് പറഞ്ഞു.

മാളിൽ പോകാം

അടുത്തുള്ള ഒരു ഷോപ്പിംഗ് മാളിലേക്ക് ആക്സസ് ഉണ്ടെങ്കിൽ, വിൻഡോ ഷോപ്പിംഗ് സമയം പ്രയോജനപ്പെടുത്താം. വേഗത്തിൽ നടക്കാം, പല മാളുകളിലും വാക്കിംഗ് ഏരിയകളും ഉണ്ട്.

പടികളെല്ലാം കയറുക

സ്റ്റെയർകേസുള്ള കെട്ടിടമോ സ്ഥലമോ കണ്ടെത്തി നിരവധി തവണ മുകളിലേക്കും താഴേക്കും കയറിയിറങ്ങുക. "ഇത് മികച്ച ഹൃദയ വ്യായാമം നൽകുകയും ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു," ഉത്സവ് പറഞ്ഞു.

നൃത്തം

ഓൺലൈനിലോ ഫിറ്റ്നസ് ആപ്പുകൾ വഴിയോ ലഭ്യമായ ഡാൻസ് അല്ലെങ്കിൽ വ്യായാമ വീഡിയോകൾ പിന്തുടരുക. "ഈ പ്രവർത്തനങ്ങൾ രസകരം മാത്രമല്ല, വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൊണ്ട് പടിപടിയായി മുന്നേറാൻ സഹായിക്കുന്നു," ഉത്സവ് പറഞ്ഞു.

ഒരു ഇൻഡോർ സ്വിമ്മിങ് പൂളുള്ള ഫിറ്റ്നസ് സെന്ററിൽ, സ്വിമ്മിങ് ലാപ്പുകളോ അക്വാ എയ്റോബിക്സ് ക്ലാസുകളിൽ പങ്കെടുക്കുന്നതോ പരിഗണിക്കുക. ഈ കുറഞ്ഞ ഇംപാക്ടുള്ള വ്യായാമങ്ങൾ ശരീരത്തിന് ഉണർവ് നൽകുന്നു.

മൺസൂൺ കാലത്തെ അലസതയെ ചെറുക്കുന്നതിന്, ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സമീകൃതാഹാരം പാലിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, സാധ്യമാകുമ്പോഴെല്ലാം സൂര്യപ്രകാശം ഏൽപ്പിക്കുക എന്നിവ പ്രധാനമാണ്.

Health Tips Monsoon Fitness Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: