scorecardresearch

ആർത്തവ ശുചിത്വം, ഒഴിവാക്കേണ്ട ചില തെറ്റുകൾ

ആർത്തവസമയത്ത് ശുചിത്വമില്ലായ്മ മൂലം കാണപ്പെടുന്ന ചില സാധാരണ പ്രശ്നങ്ങൾ ഇവയാണ്

ആർത്തവസമയത്ത് ശുചിത്വമില്ലായ്മ മൂലം കാണപ്പെടുന്ന ചില സാധാരണ പ്രശ്നങ്ങൾ ഇവയാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, health news, ie malayalam

ആർത്തവ സമയത്ത് ശരീര ശുചിത്വത്തിന് പ്രാധാന്യമുണ്ട്. ശുചിത്വമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗൈനക്കോളജിസ്റ്റ് നിതിൻ ഗുപ്ത പറഞ്ഞു. ആർത്തവസമയത്ത് ശുചിത്വമില്ലായ്മ മൂലം കാണപ്പെടുന്ന ചില സാധാരണ പ്രശ്നങ്ങൾ ഇവയാണ്.

യീസ്റ്റ് അണുബാധ

Advertisment

സാനിറ്ററി നാപ്കിനുകൾ മാറ്റിയശേഷം കൈകൾ വൃത്തിയായി കഴുകുക. യീസ്റ്റ് അണുബാധ ഉണ്ടാകുന്നത് ഇത് തടയും.

ഫംഗസ് അണുബാധ

പാഡ്, കപ്പ് അല്ലെങ്കിൽ ടാംപൺ എന്നിവ വളരെ നേരം ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നനഞ്ഞ പാഡ് ബാക്‌ടീരിയയുടെ വളർച്ചയ്ക്ക് ഇടയാക്കും.

ടോക്സിക് ഷോക്ക് സിൻഡ്രോം (TSS)

ടാംപൺ കൂടുതൽ നേരം വയ്ക്കുന്നത് ടോക്സിക് ഷോക്ക് സിൻഡ്രോമിന് കാരണമാകും. ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന അസുഖകരമായ രോഗാവസ്ഥയാണിത്.

ബാക്ടീരിയൽ വാഗിനോസിസ്

Advertisment

ഇത് യോനിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയകളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന ഒരു തരം യോനിയിലെ വീക്കം ആണ്.

റീപ്രൊഡക്ടീവ് ട്രാക്ട് അണുബാധകൾ

ജനനേന്ദ്രിയത്തിലെ അണുബാധയാണ് റീപ്രൊഡക്ടീവ് ട്രാക്ട് അണുബാധകൾ. ആർത്തവസമയത്ത് ശുചിത്വമില്ലായ്മ മൂലം അവ സംഭവിക്കാം.

Read More: ആർത്തവ സമയത്ത് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: