ആർത്തവ സമയത്തും അതിന് മുമ്പുള്ള ദിവസങ്ങളിലുമുള്ള ഭക്ഷണക്രമമാണ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിർണ്ണയിക്കുക. ആർത്തവ സമയത്ത് ചെറിയ അസ്വാസ്ഥ്യവും വേദനയും സാധാരണമാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഈ സമയത്ത് സുഖപ്രദമായ അനുഭവവും ശരീരത്തിന് ആവശ്യമായ എല്ലാ പോഷണവും ലഭിക്കുകയും ചെയ്യും.
ആർത്തവ സമയത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ.
തൈര്
കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ് തൈര്. ഇതിന് പേശികളെ വിശ്രമിക്കാനും പ്രീമെൻസ്ട്രൽ സിൻഡ്രോം കുറയ്ക്കാനും കഴിയും. ഒരു ഗ്ലാസ് മോര്, അല്ലെങ്കിൽ ഒരു ബൗൾ തൈര് നിങ്ങൾക്ക് കഴിക്കാം.
നട്‌സും വിത്തുകളും
ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞവയാണ് നട്‌സും വിത്തുകളും. ആർത്തവ സമയത്ത് സ്നാക്സ് കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കാൻ അവ സഹായിക്കും.
വാഴപ്പഴം
വാഴപ്പഴം കഴിക്കുക, അവയിൽ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങളും വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ വർധിപ്പിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക. തേങ്ങ വെള്ളം, പച്ചക്കറി ജ്യൂസ് അല്ലെങ്കിൽ മോര് എന്നിവ കുടിക്കുക. ഇത് നിർജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദനയുടെ സാധ്യത കുറയ്ക്കുന്നു.
പയർ
പയറിൽ ഇരുമ്പും സിങ്കും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആർത്തവ വേദന കുറയ്ക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആർത്തവ വേദന ഒഴിവാക്കാൻ 5 ആയുർവേദ വഴികൾ