scorecardresearch

ഇൻസുലിൻ ഇല്ലാതെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം, അറിയേണ്ട 6 കാര്യങ്ങൾ

കുറഞ്ഞത് 30-40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം

കുറഞ്ഞത് 30-40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, health tips, ie malayalam

മിക്കവാറും എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന ഏറ്റവും മോശമായ രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചില സന്ദർഭങ്ങളിൽ, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇൻസുലിൻ കുത്തിവയ്പ്പ് ആവശ്യമാണ്. മറ്റു ചിലർക്ക്, ടൈപ്പ് 2 പ്രമേഹം ഇൻസുലിൻ ഇല്ലാതെ നിയന്ത്രിക്കാൻ കഴിയും.

Advertisment

ടൈപ്പ്-2 പ്രമേഹം കണ്ടുപിടിക്കുമ്പോൾ തന്നെ വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതിലൂടെ ഇൻസുലിൻ കുത്തിവയ്പ് ഒഴിവാക്കാനാകും. ഇൻസുലിൻ ഇല്ലാതെ ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ ഇവയാണ്.

ജീവിതശൈലി മാറ്റുക: ടൈപ്പ്-2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും സമീകൃതാഹാരം കഴിക്കുകയും വേണം. പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നിങ്ങളുടെ നിലവിലെ ഭാരവും ഉയരവും അനുസരിച്ച്, ശരീരഭാരം കുറയ്ക്കുക. നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ ഡയറ്റീഷ്യൻ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ നിർദേശിക്കും.

സമീകൃതാഹാരം കഴിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറവുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും മുൻഗണന നൽകണം.

Advertisment

വ്യായാമം: കുറഞ്ഞത് 30-40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്, നീന്തൽ അല്ലെങ്കിൽ സൈക്ലിങ് എന്നിവയിൽ ഏർപ്പെടുക. ശരീരഭാരം കുറയ്ക്കാനും കലോറി ഇല്ലാതാക്കാനും വ്യായാമം സഹായിക്കുന്നു. വേഗത്തിലുള്ള ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

പുകയില ഉപേക്ഷിക്കുക: പുകവലിയും പുകയില ഉപയോഗവുമാണ് പ്രമേഹത്തെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ കുറിച്ച് അറിയുമ്പോൾ തന്നെ പുകവലി നിർത്തുക.

നല്ല ഉറക്കം: മതിയായതും തടസ്സമില്ലാത്തതുമായ ഉറക്കം പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. വിവിധ അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ എല്ലാ ദിവസവും കുറഞ്ഞത് 8-9 മണിക്കൂറെങ്കിലും ഉറങ്ങണം.

മരുന്നുകൾ പതിവായി കഴിക്കുക: ജീവിതശൈലി മാറ്റങ്ങൾക്ക് പുറമേ, ടൈപ്പ് 2 പ്രമേഹത്തിന് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അവ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Diabetes Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: