scorecardresearch

ഹൃദയത്തിന് നല്ലത്, തിളങ്ങുന്ന മുടിയും ചർമ്മവും നൽകും; മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്നു

ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pomegranate, health, ie malayalam

ആരോഗ്യത്തിനും പ്രതിരോധശേഷിക്കും നല്ലതാണ് മാതള നാരങ്ങ. നിറയെ ആരോഗ്യ ഗുണങ്ങളുള്ളതിനാലാണ് ഒരാളുടെ ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തണമെന്ന് ആയുർവേദം നിർദേശിക്കുന്നത്. തിളക്കമുളള മുടിയും ആരോഗ്യകരമായ ചർമ്മവും ഇത് നൽകും.

Advertisment

ആയുർവേദ പ്രാക്ടീഷണർ ഡോ. ദിക്സ ഭാവ്സറിന്റെ അഭിപ്രായത്തിൽ, മാതള നാരങ്ങ മധുരവും പുളിയും ആസ്ട്രിജന്റും ഒരുമിച്ച് നൽകുന്നു. മാതള നാരങ്ങ എന്റെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. നല്ല ചർമ്മവും തിളങ്ങുന്ന മുടിയും ആരോഗ്യകരമായ കുടലും നൽകുന്നുവെന്ന് അവർ പറയുന്നു.

  • ബീജങ്ങളുടെ എണ്ണവും ശുക്ലത്തിന്റെ ഗുണവും മെച്ചപ്പെടുത്തുന്നു
  • ദഹനം മെച്ചപ്പെടുത്തും
  • വയറിളക്കം, ഐബിഎസ്, വൻകുടലിലെ പുണ്ണ് എന്നിവ ഒഴിവാക്കും
  • ബുദ്ധിശക്തിയും പ്രതിരോധശേഷിയും ശരീരബലവും മെച്ചപ്പെടുത്തുന്നു
  • ഹൃദയത്തിന് നല്ലതാണ്. ഹൈപ്പർടെൻഷനും കൊളസ്ട്രോളും കുറയ്ക്കുന്നു
  • റെഡ് വൈൻ, ഗ്രീൻ ടീ എന്നിവയിലെക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്
  • ഫ്രീ റാഡിക്കലുകൾ നീക്കംചെയ്യാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
  • ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് മാതള നാരങ്ങ
  • ബ്ലഡ് ഷുഗർ കുറയ്ക്കും
Advertisment

Read More: പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: