പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാം

ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉത്പാദന പ്രക്രിയയ്ക്ക് ശേഷവും കരിപ്പട്ടിയിൽ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട്

karupatti, health, ie malayalam
(Source: munmun.ganeriwal/Instagram)

പഞ്ചസാരയ്ക്ക് ഉത്തമമായ ബദൽ മാത്രമല്ല ശർക്കര, ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. ശർക്കരയുടെ മറ്റൊരു തരമാണ് കരിപ്പട്ടി. പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിച്ചു ശീലിച്ചാൽ ആരോഗ്യം വർധിപ്പിക്കാം. തമിഴ്നാട്ടിൽ, കരിപ്പട്ടി പലതരം മധുര പലഹാരങ്ങളും ഫിൽട്ടർ കാപ്പിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കരിമ്പനയിൽനിന്നാണു കരിപ്പട്ടി ഉത്പാദിപ്പിക്കുന്നത്.

ന്യൂട്രീഷ്യണലിസ്റ്റ് മുൻമുൻ ഗെനേരിവൾ കരിപ്പട്ടിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്. ”ഇതിന് ചോക്ലേറ്റ് രുചിയുണ്ട്, കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മധുരയിലെ എന്റെ യോഗ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിനിടെയാണ് ഞാൻ ഈ അത്ഭുതം കണ്ടെത്തിയത്,” അവർ പറഞ്ഞു.

ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉത്പാദന പ്രക്രിയയ്ക്ക് ശേഷവും കരിപ്പട്ടിയിൽ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട്. “ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണ് കരിപ്പട്ടി. ഇരുമ്പിന്റെ സാന്നിധ്യമുള്ള ഒരു വലിയ ഊർജ്ജ സ്രോതസായ കരിപ്പട്ടി വിളർച്ചയ്ക്കുള്ള മികച്ച മറുമരുന്നാണ്. ഇതിന് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുണ്ട്,” അവർ വിശദീകരിച്ചു. ശുദ്ധീകരിച്ച ശർക്കരയേക്കാൾ കരിപ്പട്ടി കൂടുതൽ ആരോഗ്യകരമാണെന്നും അവർ പറഞ്ഞു.

കരിപ്പെട്ടിയും ചുക്കും കുരുമുളകും ഗ്രാമ്പൂവും തുളസിയിലയും കുറച്ചു നറുനീണ്ടിയും ചേർത്ത വെള്ളം തിളപ്പിച്ച് കുടിച്ചാൽ തൊണ്ടവേദന, തലവേദന, പനി, ജലദോഷം എന്നിവ മാറും. ഈസിനോഫീലിയ, ആസ്ത്മ, അലർജി എന്നീ രോഗങ്ങളകറ്റാൻ കരിപ്പെട്ടി പതിവായി കഴിച്ചാൽ മതിയെന്ന് പറയപ്പെടുന്നു.

Read More: മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Karupatti nutritionist shares health benefits

Next Story
ഗ്യാസ്ട്രബിളും വീര്‍ത്ത വയറും പെട്ടെന്ന് മാറാൻ ആയുർവേദ ചായayurveda, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X