scorecardresearch

തൈറോയ്ഡ് രോഗമുള്ളവർ മല്ലിയും മല്ലിയിലയും ഒഴിവാക്കരുത്, ആരോഗ്യ ഗുണങ്ങൾ അറിയുക

തൈറോയ്ഡ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കുമെന്ന് ആയുർവേദം പറയുന്നു

തൈറോയ്ഡ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കുമെന്ന് ആയുർവേദം പറയുന്നു

author-image
Health Desk
New Update
coriander, coriander leaves, ie malayalam

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്നൊരു ആരോഗ്യപ്രശ്നമാണ് തൊറോയ്ഡ്. ശരീരത്തിൽ തൈറോയ്‌ഡ് ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് അയഡിൻ. ഇതിന്റെ കുറവാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധിവരെ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ തടയാനാവും.

Advertisment

അടുക്കളകളിൽ സാധാരണയായി കാണുന്ന ഒന്നാണ് മല്ലി. പല വിഭവങ്ങളിലും മല്ലി ചേർക്കാറുണ്ട്. മല്ലിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കുന്നു, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. വിവിധ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്കും മല്ലിയും മല്ലിയിലയും വളരെ നല്ലതാണ്.

തൈറോയ്ഡ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കുമെന്ന് ആയുർവേദം പറയുന്നു. മല്ലിയിലയും മല്ലിയും ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. മല്ലിയിലെ വൈറ്റമിനുകളും ധാതുക്കളും ഹോർമോൺ സംതുലനം സാധ്യമാക്കുന്നു.

മല്ലിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തെ തൈറോയ്ഡ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. തൈറോയ്ഡ് സംബന്ധമായ പ്രശ്നമുള്ളവർ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പലവിധ തൈറോയ്ഡ് പ്രശ്നങ്ങളെയും അകറ്റാൻ ഇത് സഹായിക്കും. മല്ലിയിലയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും തൈറോയ്ഡ് സ്വാഭാവികമായി സുഖപ്പെടുത്താനും തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Advertisment

മല്ലിയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ

  • ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
  • വിളർച്ച തടയുന്നു
  • ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു
  • ആർത്തവവേദന കുറയ്ക്കുന്നു
  • ഹൃദ്രോഗം തടയുന്നു

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: