scorecardresearch

തുളസി ഇലകൾ കഴിച്ചോളൂ, പ്രമേഹം നിയന്ത്രിക്കാം

“പ്രമേഹത്തിനുള്ള അനുഗ്രഹം” എന്നാണ് അവർ തുളസിയെ വിശേഷിപ്പിച്ചത്

തുളസി ഇലകൾ കഴിച്ചോളൂ, പ്രമേഹം നിയന്ത്രിക്കാം

പ്രമേഹമുള്ള ഒരാൾ ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഈ രോഗാവസ്ഥയെ വഷളാക്കിയേക്കാം. പ്രമേഹത്തെ തുടർന്നുള്ള ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ചികിത്സിച്ചില്ലെങ്കിൽ ഞരമ്പുകൾ, കണ്ണുകൾ, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കും. മരുന്നുകൾ കഴിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ചില മാർഗങ്ങളാണ്.

ഔഷധ സസ്യമായ തുളസി ഇലകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര. “പ്രമേഹത്തിനുള്ള അനുഗ്രഹം” എന്നാണ് അവർ തുളസിയെ വിശേഷിപ്പിച്ചത്. ആൻറി ഓക്‌സിഡന്റ് ഗുണങ്ങളാലും അവശ്യ എണ്ണകളാലും അനുഗൃഹീതമാണ് തുളസി ഇലകളെന്ന് അവർ പറഞ്ഞു.

തുളസിയിലയിൽ നിന്നുള്ള ‘യൂജിനോൾ’, ‘മീഥൈൽ യൂജിനോൾ’, ‘കാരിയോഫിലിൻ’ എന്നീ ഘടകങ്ങൾ ഇൻസുലിൻ ഹോർമോൺ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. ഇൻസുലിൻ ഉപയോഗപ്പെടുത്താൻ ശരീരത്തെ പ്രേരിപ്പിക്കുന്നതിനും സഹായിക്കും. ഇതിലൂടെ പ്രമേഹം നിയന്ത്രിക്കാനാവും.

രോഗങ്ങളെ നേരിടുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹമുള്ളവർ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങളെക്കുറിച്ച് ബത്ര മറ്റൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ധാന്യങ്ങൾ, ചിയ വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ, വെളുത്തുള്ളി, മല്ലി, പാവയ്ക്ക,ആപ്പിൾ സിഡെർ വിനെഗർ എന്നിവയെല്ലാം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritionist explains tulsis effects on insulin

Best of Express