scorecardresearch

ഇന്ത്യയിൽ നാലിലൊന്ന് ദമ്പതികൾക്കും അമിത വണ്ണം; കേരളത്തിലെ കണക്ക് ഞെട്ടിക്കുന്നത്; ഐസിഎംആർ മുന്നറിയിപ്പ്

ICMR study on Indian married couples: വിവാഹത്തിന് ശേഷം ദമ്പതികൾ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ അവർ അറിയാതെ തന്നെ പരസ്പരം അനുകരിക്കുന്നു എന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നത്

ICMR study on Indian married couples: വിവാഹത്തിന് ശേഷം ദമ്പതികൾ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ അവർ അറിയാതെ തന്നെ പരസ്പരം അനുകരിക്കുന്നു എന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നത്

author-image
Health Desk
New Update
Married couples weight gain icmr study

Source: Meta AI

രാജ്യത്തെ ദമ്പതികൾക്കിടയിൽ അമിത വണ്ണം വർധിച്ചുവരുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഇന്ത്യയിലെ നാലിൽ ഒന്ന് ദമ്പതിമാരിൽ രണ്ട് പേരും അമിതഭാരമുള്ളവരാണെന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ കണ്ടെത്തിയത്. ഐസിഎംആറിന്റെ ഈ പഠനത്തിൽ കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യവും ഉണ്ട്. 

Advertisment

കേരളം, മണിപ്പൂർ, ഡൽഹി, ഗോവ, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ ദമ്പതികളിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ അമിത ഭാരം ഏറെ കൂടുതലെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തി. അതിൽ അമിതഭാരം ഏറ്റവും കൂടുതലുള്ള ദമ്പതികളിൽ കേരളമാണ് ഒന്നാമത്. 51.3 ശതമാനമാണ് കേരളത്തിലെ അമിത ഭാരമുള്ള ദമ്പതിമാരുടെ റേറ്റ്. ജമ്മുകശ്മീരിൽ 48.5 ശതമാനവും മണിപ്പൂരിൽ 47.9 ശതമാനവും ഡൽഹിയിൽ 47.1 ശതമാനവും ആണ്. 

Also Read:ആമാശയത്തെ വൃത്തിയാക്കുന്നു; വയറിലെ കൊഴുപ്പും കുറയ്ക്കുന്നു; കുതിർത്ത ഉലുവ ഇതുപോലെ കഴിക്കുക

വിവാഹത്തിന് ശേഷം ദമ്പതികൾ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ അവർ അറിയാതെ തന്നെ പരസ്പരം അനുകരിക്കുന്നു എന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നത്. വിവാഹത്തോടെ ജീവിതശൈലികൾ ഒരുപോലെയാവുന്നത് അമിത വണ്ണത്തിന് കാരണമാവുന്നു. 30 വയസിൽ താഴെയുള്ള ദമ്പതികളിലെ അമിത വണ്ണത്തിന്റെ കാര്യത്തിൽ ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Advertisment

ഐസിഎംആറിലെ ദേശിയ കാൻസർ പ്രതിരോധ ഗവേഷണ വിഭാഗവും, ടിഈആർഐ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും ചേർന്നാണ് ഇന്ത്യൻ ദമ്പതികളിലെ അമിത വണ്ണം പഠനവിധേയമാക്കിയത്. ഇന്ത്യയിലെ പല ഭാഗങ്ങളിലായുള്ള 52,737 ദമ്പതികളെ പഠന വിധേയമാക്കി. ദേശിയ കുടുംബാരോഗ്യ സർവേയിലെ വിവരങ്ങൾ പരിശോധിച്ചായിരുന്നു പഠനം. 

Also Read: നെല്ലിക്ക എങ്ങനെയാണ് കഴിക്കേണ്ടത്? ഒരു ദിവസം എത്ര കഴിക്കാം

പഠനവിധേയമാക്കിയ ദമ്പതികളിൽ 27.4 ശതമാനം ദമ്പതികളിൽ രണ്ട് പേരും അമിത ഭാരമുള്ളവരാണ് എന്ന് കണ്ടെത്തി. ഇതിൽ നഗരത്തിൽ ജീവിക്കുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെ ദമ്പതികളിലാണ് അമിത വണ്ണം കൂടുതൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വലിയ ആളുകളെ പഠനവിധേയമാക്കി ദമ്പതികളിലെ അമിത വണ്ണ നിരക്ക് പരിശോധിക്കുന്നത്. 

നഗരമേഖലകളിലെ ദമ്പതിമാരിൽ നടത്തിയ പഠനത്തിൽ 38.4 ശതമാനത്തിലും ഭാര്യക്കും ഭർത്താവിനും അമിത വണ്ണമുണ്ടെന്ന് കണ്ടെത്തി. ഗ്രാമീണ മേഖലയിൽ ഈ കണക്ക് 22.1 ശതമാനമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലം ഉൾപ്പെടെയുള്ളവ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവരിലാണ് കൂടുതൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 4.3 മടങ്ങ് അതികമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 

കേരളത്തിൽ ദമ്പതികളുടെ അമിതവണ്ണത്തിന്റെ കണക്ക് 51.3 ശതമാനമായി നിൽക്കുമ്പോൾ ഏറ്റവും കുറവ് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആണ്. ഇത് ഇന്ത്യയുടെ പുരോഗതിയിലെ അസുന്തിലിതാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് ഐസിഎംആറിലെ ദേശിയ കാൻസർ പ്രതിരോധ വിഭാഗത്തിലെ മുതിർന്ന എഴുത്തുകാരി ഡോ.ശാലിനി സിങ് പറയുന്നു. 

Also Read: നെല്ലിക്കയ്ക്ക് ഒപ്പം കറിവേപ്പില കൂടി ചേർത്ത് കഴിക്കൂ, നേടാം 3 ആരോഗ്യ ഗുണങ്ങൾ

"വിവാഹത്തിലൂടെ ദമ്പതികളുടെ ജീവിതശൈലികളിൽ സാമ്യം വരുന്നതായും ഇത് അമിത വണ്ണത്തിനും അമിത വണ്ണം പ്രതിരോധിക്കാനും കാരണമാവുന്നതായി ഈ പഠനത്തിലൂടെ കണ്ടെത്തി. വ്യക്തികേന്ദ്രീകൃതമായ രീതികളാണ് ദമ്പതികളിലെ അമിത വണ്ണം പ്രതിരോധിക്കുന്നതിന് ഉൾപ്പെടെ നടപ്പിലാക്കേണ്ടത്," ഡോ. ശാലിനി സിങ് പറഞ്ഞു. 

30 വയസിൽ താഴെയുള്ള ദമ്പതികളിലെ അമിത വണ്ണം

ദമ്പതികളിലെ ശാരീരികാവസ്ഥയിൽ സാമ്യതകൾ ഉണ്ടാവാറുണ്ട്. അമിത വണ്ണം, ഹൈപ്പർടെൻഷൻ, പുകവലി ശീലം എന്നിവ ഭാര്യക്കും ഭർത്താവിനുമുണ്ടാവാറുണ്ട്. ഇത് വിവാഹത്തിന് ശേഷം ഇവരുടെ ജീവിതശൈലി ഒരുപോലെയാവുന്നത് കൊണ്ടാണ് എന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. ഒരുപോലെയുള്ള ജീവിത ശൈലിക്ക് പുറമെ ഡയറ്റ്, സാമൂഹിക സാമ്പത്തിക സ്ഥിതി, വൈകാരികമായ കാര്യങ്ങൾ എന്നിവയും സ്വാധീനം ചെലുത്തുന്നുണ്ട്, ഡോ. പ്രശാന്ത് കുമാർ സിങ് പറഞ്ഞു. 

30 വയസിൽ താഴെയുള്ള ദമ്പതികളിലെ അമിത വണ്ണത്തിന്റെ കണക്കുകളാണ് ഏറെ ആശങ്കപ്പെടുത്തുന്നത് എന്നും ഡോ. സിങ് പറഞ്ഞു. 30 വയസിൽ താഴെയുള്ള ദമ്പതികളിൽ അമിതവണ്ണം കൂടുതലുള്ളത് കേരളത്തിലാണ് 42.8 ശതമാനം. ഗോവയിൽ ഇത് 37 ശതമാനം ആണ്. ജമ്മു കശ്മീരിൽ 31.6 ശതമാനവും. 

30 വയസിൽ താഴെയുള്ള ദമ്പതികളിലെ അമിത വണ്ണം ഉയർന്ന് നിൽക്കുന്നു എന്നതിൽ നിന്ന് വ്യക്തമാവുന്നത് മെറ്റബോളിക് ഡിസ്ഫങ്ഷൻ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ആരംഭിക്കുന്നു എന്നതാണ്. 30ൽ താഴെയുള്ള ദമ്പതികളിലെ ഈ അമിത വണ്ണം ഇവരിൽ ചെറിയ പ്രായത്തിൽ തന്നെ പ്രമേഹത്തിലേക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നും പഠനത്തിൽ പറയുന്നു. 

Read More: 7 ദിവസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാം, ഇടുപ്പ് ഭംഗിയാക്കാം; ഈ 5 കാര്യങ്ങൾ ചെയ്യൂ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: